Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോഡിലെ പടുകുഴി അപകടകെണി: പാലരിവട്ടത്തിന് പിന്നാലെ അങ്കമാലിയിലും യുവാവിന്റെ ജീവനെടുത്ത് റോഡിലെ കുഴികൾ: കുഴിയിൽ ചാടാതെ വെട്ടിച്ച ബൈക്കിന്റെ പിന്നിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ടാങ്കർ ലോറിയുടെ അടിയിൽപ്പെട്ടു; യുവാവിന് ദാരുണാന്ത്യം

റോഡിലെ പടുകുഴി അപകടകെണി: പാലരിവട്ടത്തിന് പിന്നാലെ അങ്കമാലിയിലും യുവാവിന്റെ ജീവനെടുത്ത് റോഡിലെ കുഴികൾ: കുഴിയിൽ ചാടാതെ വെട്ടിച്ച ബൈക്കിന്റെ പിന്നിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ടാങ്കർ ലോറിയുടെ അടിയിൽപ്പെട്ടു; യുവാവിന് ദാരുണാന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

അങ്കമാലി : പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം റോഡിലെ കുഴിയിൽ വീണ യുവാവ് ലോറി കയറി മരിച്ച സംഭവത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കുന്ന സംഭവം. റോഡിലെ കുഴിയിൽ ചാടാതെ വെട്ടിച്ച ബൈക്കിന്റെ പിന്നിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ടാങ്കർ ലോറിയുടെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു. കറുകുറ്റി നെല്ലാച്ചിറ മഠത്തുംകുടി പോളച്ചന്റെ മകൻ ജിമേഷ് പോൾ (22) ആണ് മരിച്ചത്. ഇന്നലെ 1.15ന് അങ്കമാലി ക്യാംപ്ഷെഡ് റോഡിൽ സിഎസ്എ ഓഡിറ്റോറിയത്തിനു സമീപമാണ് അപകടം.

എൽഎഫ് ജംക്‌ഷനിൽ നിന്ന് ടിബി ജംക്‌ഷനിലേക്കു വരികയായിരുന്ന ജിമേഷിന്റെ ബൈക്കിനു മുന്നിലുണ്ടായിരുന്ന ബൈക്ക് കുഴി കണ്ട് വെട്ടിച്ചു. ഇതു കണ്ടു വെട്ടിച്ച ജിമേഷിന്റെ ബൈക്ക് ലോറിയുടെ അടിയിൽ പെടുകയായിരുന്നു. ജിമേഷിന്റെ അമ്മൂമ്മയുടെ സംസ്കാര ചടങ്ങ് നടക്കുന്നതിനു മണിക്കൂറുകൾക്കു മുൻപാണ് അപകടം. താന്നിപ്പുഴയിൽ സംസ്കാര ചടങ്ങിന് സഹോദരിയെ കൊണ്ടുവിട്ട ശേഷം പിതാവിനെ കൊണ്ടുവരുന്നതിനു വീട്ടിലേക്കു പോകുമ്പോഴാണ് അപകടത്തിൽപെട്ടത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടലിൽ ട്രെയ്നിയാണ് ജിമേഷ്. സംസ്കാരം ഇന്ന് 3ന് കറുകുറ്റി ക്രിസ്തുരാജാശ്രമ പള്ളിയിൽ. മാതാവ്: താന്നിപ്പുഴ കോച്ചലാൽ ഷൈജി. സഹോദരങ്ങൾ: ജിസോ, അനീഷ.

ഇക്കഴിഞ്ഞ ഡിസംബർ പന്ത്രണ്ടിനാണ് പാലരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം റോഡിലെ കുഴിയിൽ വീണ യുവാവ് ലോറി കയറി മരിച്ചത്. കുനമ്മാവ് സ്വദേശി യദുലാലാണ് അന്ന് അധികൃതരുടെ അനാസ്ഥയിൽ മരണപ്പെട്ടത്. വാട്ടർ അഥോറിറ്റി അറ്റകുറ്റ പണിക്കായി കുഴിച്ച കുഴിയിൽ വീണ ഇയാളുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. കുഴിക്ക് സമീപം അശാസ്ത്രീയമായി വെച്ച ബോർഡിൽ തട്ടിയാണ് ഇയാൾ വീണത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കടവന്ത്രയിൽ ഇരുചക്രവാഹന യാത്രക്കാരൻ റോഡിലെ കുഴിയിൽ വീണ് മരിച്ച സംഭവമുണ്ടായത്. മാസങ്ങൾക്ക് മുമ്പ് കാക്കനാടും ഒരാൾ മരിച്ചിരുന്നു. അധികൃതരുടെ അനാസ്ഥയെ തുടർന്നാണ് പാലാരിവട്ടത്തെ അപകടം നടന്നത്. റോഡിലെ കുഴിയിൽ വീണ് കൊച്ചിയിൽ ബൈക്ക് യാത്രികനായ യുവാവ് ലോറി കയറി മരിച്ച സംഭവത്തിൽ ഉത്തരവാദി പൊതുമരാമത്ത് വകുപ്പാണെന്ന ആരോപണവുമായി ജല അഥോറിറ്റി വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP