Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം പറഞ്ഞത് സിവിൽ സർവീസ് പരീക്ഷാഫലം വന്നാലുടൻ വിവാഹ വിവരം വീട്ടിൽ അറിയിക്കാമെന്ന്; ഐപിഎസ് സെലക്ഷൻ കിട്ടിയതോടെ ഓരോരോ കാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറും; പിന്നീട് വിവാഹ വിവരം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിയും മർദ്ദനവുമായി; സിവിൽ സർവീസ് എക്‌സാമിനേഷനിൽ 126ാം റാങ്ക് ലഭിച്ച മഹേശ്വർ റെഡ്ഡിക്ക് ഭാര്യ അത്ര പോരെന്ന് തോന്നിയത് അവളുടെ പണമുപയോഗിച്ച് പഠിച്ച് ഐപിഎസ് നേടിയതോടെ

ആദ്യം പറഞ്ഞത് സിവിൽ സർവീസ് പരീക്ഷാഫലം വന്നാലുടൻ വിവാഹ വിവരം വീട്ടിൽ അറിയിക്കാമെന്ന്; ഐപിഎസ് സെലക്ഷൻ കിട്ടിയതോടെ ഓരോരോ കാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറും; പിന്നീട് വിവാഹ വിവരം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിയും മർദ്ദനവുമായി; സിവിൽ സർവീസ് എക്‌സാമിനേഷനിൽ 126ാം റാങ്ക് ലഭിച്ച മഹേശ്വർ റെഡ്ഡിക്ക് ഭാര്യ അത്ര പോരെന്ന് തോന്നിയത് അവളുടെ പണമുപയോഗിച്ച് പഠിച്ച് ഐപിഎസ് നേടിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

സിവിൽ സർവീസ് എക്‌സാമിനേഷനിൽ 126ാം റാങ്ക് ലഭിച്ച മഹേശ്വർ റെഡ്ഡിക്ക് ഭാര്യ അത്ര പോരെന്ന് തോന്നിയത് അവളുടെ പണം ഉപയോഗിച്ച് പഠിച്ച് ഐപിഎസ് ഉദ്യോഗസ്ഥനായതോടെ. താഴ്ന്ന ജാതിയിൽപ്പെട്ട യുവതിയാണ് മഹേശ്വർ റെഡ്ഡിയുടെ ഭാര്യ ഭവാനി ബിരുദുല. റെയിൽവേ ഉദ്യോഹസ്ഥയായ ഭവാനിയുടെ പണം ഉപയോഗിച്ച് പഠിച്ചാണ് മഹേശ്വർ സിവിൽ സർവീസ് നേടിയതും ഐപിഎസ് ട്രെയിനിങിനു പോയതും എല്ലാം. ഇതിന് പിന്നാലെയാണ് ഐപിഎസ്സുകാരനായ മഹേശ്വറിന് ഭാര്യ അത്ര പോരെന്ന് തോന്നിയത്. അതോടെ വീട്ടുകാരുടെയും തന്റെയും അന്തസ്സിന് ചേർന്ന യുവതിയെ വിവാഹം കഴിക്കണമെന്നും മഹേശ്വറിന് തോന്നി. ഇതോടെയാണ് കാര്യങ്ങൾ കൈവിട്ടു പോയത്.

ഭവാനിയിൽ നിന്ന് വിവാഹമോചനം നേടാനായി ഭാര്യയെ ദേഹോദ്രവമേൽപ്പിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയായിരുന്നു. പരാതിയിൽ പറയുന്ന കാര്യങ്ങൾ സത്യമാണെന്നു ബോധ്യപ്പെട്ടതോടെയാണ് ഐപിഎസ് ട്രെയിനിയായ മഹേശ്വർ റാവുവിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്‌പെൻഡ് ചെയ്തത്. ഭാര്യയെ ഉപദ്രവിച്ചതിനും വിവാഹമോചനത്തിന് ശ്രമിച്ചതിനുമാണ് ഉന്നതതല നടപടി.

ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിയായ കെ വി മഹേശ്വര റാവുവിന് ഈ വർഷം നടന്ന സിവിൽ സർവീസ് എക്‌സാമിനേഷനിൽ 126ാം റാങ്ക് ലഭിച്ചിരുന്നു. ഐപിഎസ് ലഭിച്ച ശേഷം ഭർത്താവ് തന്നെ ഒഴിവാക്കാനായി ദേഹോപദ്രവം ചെയ്യുന്നുവെന്നും അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും മഹേശ്വര റാവുവിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐപിഎസ് ട്രെയിനിക്ക് സസ്‌പെൻഷൻ ലഭിച്ചത്. ഇന്ത്യൻ റെയിൽവേ ജീവനക്കാരിയായ ബിരുദുല ഭവാനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

2018 ഫെബ്രുവരി 9നാണ് റെഡ്ഢിയും ഭവാനിയും വിവാഹിതരായത്. ബന്ധുക്കളെയൊന്നും അറിയാക്കെതയുള്ള രഹസ്യ വിവാഹമായിരുന്നു അത്. വിവാഹത്തെപ്പറ്റി വീട്ടുകാരോട് പറയാൻ ഭാര്യ പലകുറി റെഡ്ഢിയെ നിർബന്ധിച്ചിരുന്നു. സിവിൽ സർവീസ് പരീക്ഷാഫലം വന്നാലുടൻ വിവാഹം കഴിഞ്ഞ കാര്യം വീട്ടിൽപ്പറയാമെന്ന് അയാൾ ഭാര്യയ്ക്ക് വാക്കു നൽകി. പക്ഷേ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചതോടെ നിലവിലെ ഭാര്യയ്ക്ക് അന്തസ്സ് പോരെന്നും തന്റെ ഇപ്പോഴത്തെ നിലയ്ക്കും വിലയ്ക്കും ചേർന്ന രീതിയിൽ വിവാഹം കഴിക്കണമെന്നും റെഡ്ഢി തീരുമാനിച്ചു.

സംഭവത്തെക്കുറിച്ച് ബിരുദുല പറയുന്നതിങ്ങനെ
'' വിവാഹത്തെപ്പറ്റി വീട്ടിൽപ്പറയുന്ന കാര്യത്തെപ്പറ്റി ചോദിക്കുമ്പോഴെല്ലാം ഓരോരോ കാര്യങ്ങൾ പറഞ്ഞ് അയാൾ വിഷയം മാറ്റും. ഐപിഎസ് സെലക്ഷൻ കിട്ടിയ ശേഷം വീട്ടുകാർ തനിക്ക് വിവാഹാലോചനകൾ കൊണ്ടുവരുന്നുണ്ടെന്നും അയാൾ എന്നെ വിവാഹം കഴിച്ച കാര്യം പുറത്തു പറയരുതെന്നും പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി''.

യുവതിയുടെ പരാതി സ്വീകരിച്ച ശേഷം പലകുറി റെഡ്ഢിയെയും ഭാര്യയെയും കൗൺസിലിങ്ങിനു വിധേയരാക്കിയെങ്കിലും യുവതിയെ ഇനി ഭാര്യയായി കാണാനാകില്ലെന്നും വിവാഹമോചനം വേണമെന്നുമുള്ള ഉറച്ച നിലപാടാണ് റെഡ്ഢി സ്വീകരിച്ചത്. തന്റെ കോളിനും മെസേജിനും മറുപടികൾ ഇല്ലാതായതോടെയാണ് നിയമപരമായി നീങ്ങാൻ യുവതി തയാറായത്. സർക്കാരിൽ നിന്നും നീതികിട്ടുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും യുവതി പറഞ്ഞിരുന്നു.

കേസെടുത്ത വിവരം ആഭ്യന്തര മന്ത്രാലയത്തിലും യുപിഎസ്‌സിയിലും ഹൈദരാബാദിലെ നാഷണൽ പൊലീസ് അക്കാദമിയിലും പട്ടികജാതി ദേശീയ കമ്മീഷനിലും പൊലീസ് അറിയിച്ചു. കേസിൽ നിന്ന് രക്ഷപ്പെടുന്ന സാഹചര്യത്തിൽ മാത്രമേ റെഡ്ഡിയുടെ സസ്പെൻഷൻ നോട്ടിസ് സർക്കാർ പുനഃപരിശോധിക്കുകയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP