Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൗരത്വ നിയമ ഭേദഗതി; സിപിഐഎമ്മിനൊപ്പം ചേർന്ന് സമരം ചെയ്തതിന് ഉത്തരവാദി രമേശ് ചെന്നിത്തല; സമരത്തിൽ മുന്നണിക്ക് പങ്കില്ല; പ്രതിപക്ഷ നേതാവിനെതിരെ എതിർപ്പുയർത്തി ബെന്നി ബെന്നി ബെഹനാൻ

പൗരത്വ നിയമ ഭേദഗതി; സിപിഐഎമ്മിനൊപ്പം ചേർന്ന് സമരം ചെയ്തതിന് ഉത്തരവാദി രമേശ് ചെന്നിത്തല; സമരത്തിൽ മുന്നണിക്ക് പങ്കില്ല; പ്രതിപക്ഷ നേതാവിനെതിരെ എതിർപ്പുയർത്തി ബെന്നി ബെന്നി ബെഹനാൻ

സ്വന്തം ലേഖകൻ

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഐഎമ്മിനൊപ്പം സമര ചെയ്ത സംഭവത്തിൽ യുഡിഎഫിൽ എതിർപ്പു ശക്തം. ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതിൽ ചെന്നിത്തലയ്ക്കാണ് പങ്കെന്ന് പറഞ്ഞു കൊണ്ട് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ രംഗത്തെത്തി. സംയുക്ത സമരത്തിന് ഉത്തരവാദി ചെന്നിത്തല ആണെന്നാണ് ബെന്നി ബെഹനാൻ ആരോപിച്ചത്. പരോക്ഷമായാണ് ഈ വിമർശനം ബെന്നി ഉയർത്തിയത്. ട

സമരത്തിൽ മുന്നണിക്ക് പങ്കില്ല. യുഡിഎഫിലെ നിയമസഭാ കക്ഷി നേതാക്കളുമായി ചർച്ച നടത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഇനി സിപിഐഎമ്മിനൊപ്പം ഒരു സമരത്തിനുമില്ലെന്നും ബെന്നി ബഹന്നാൻ പറഞ്ഞു. സംസ്ഥാന സർക്കാരിനൊപ്പം സമരം ചെയ്തതിൽ യുഡിഎഫിലെ അതൃപ്തി രൂക്ഷമാവുകയാണെന്ന് എന്നാണ് റിപ്പോർട്ടുകൾ.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാരുമായി കൈകോർത്ത് സമരം ചെയ്തതിൽ മുന്നണിയിലും കോൺഗ്രസിലും ഭിന്നത രൂക്ഷം. സമരത്തിൽ മുന്നണി എന്ന നിലയിൽ യുഡിഎഫിന് പങ്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് താൽപ്പര്യം പ്രകടിപ്പിച്ചതെന്നും യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ

ആർഎസ്‌പി അടക്കം ഘടകകക്ഷികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. പ്രതിപക്ഷ നേതാവ് തന്നെയും സമരകാര്യമറിയിച്ചിരുന്നെന്നും യുഡിഎഫ് കൺവീനർ. സർക്കാരുമായി കൈകോർത്ത് ഇനി കോൺഗ്രസോ യുഡിഎഫോ സമരത്തിനില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP