Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡാളസ്സ് കേരള അസ്സോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു; ഡാനിയേൽ കുന്നേൽ പ്രസിഡന്റ്, പ്രദീപ് നാഗനൂലിൽ സെക്രട്ടറി; ക്രിസ്തുമസ് പുതുവത്സരാഘോഷ ചടങ്ങിൽ പുതിയ ഭാരവാഹികൾ ചുമതലയേൽക്കും

ഡാളസ്സ് കേരള അസ്സോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു; ഡാനിയേൽ കുന്നേൽ പ്രസിഡന്റ്, പ്രദീപ് നാഗനൂലിൽ സെക്രട്ടറി; ക്രിസ്തുമസ് പുതുവത്സരാഘോഷ ചടങ്ങിൽ പുതിയ ഭാരവാഹികൾ ചുമതലയേൽക്കും

പി പി ചെറിയാൻ

ഡാളസ്സ്: കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സ് 2020-2021 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഡാനിയേൽ കുന്നേൽ (പ്രസിഡന്റ്), പ്രദീപ് നാഗനൂലിൽ (സെക്രട്ടറി), ഷിബു ജെയിംസ് (ട്രഷറർ), ഷിജു അബ്രഹാം (വൈസ് പ്രസിഡന്റ്) അനശ്വർ മാംബിള്ള (ജോയിന്റ് സെക്രട്ടറി), ജിജു ജോസഫ് (ജോയിന്റ് ട്രഷറർ), ദീപാ സണ്ണി (ആർട്ട് ഡയറക്ടർ), സുനിൽ എഡ്വേർഡ് (സ്പോർട്ട്സ്), സാബു മാത്യു (പിക്നിക്), ഡോ ജെസ്സി പോൾ ജോർജ് (എഡുക്കേൻ), ഫ്രാൻസിസ് തോട്ടത്തിൽ (ലൈബ്രറി), സുരേഷ് അച്ചുൻ (പബ്ലിക്കേഷൻ) ദീപക് നായർ (മെമ്പർഷിപ്പ്), ലേഖാ നായർ (സോഷ്യൽ സർവ്വീസ്), അഷിത സജി (യൂത്ത്), ജോയ് ആന്റണി (ബോർഡ് ഓഫ് ട്രസ്റ്റി), റോയ് കൊടുവത്ത് (ബോർഡ് ഓഫ് ട്രസ്റ്റി) എന്നിവരാണ് പുതിയ ഭാരവാഹികൾ.

ഐക്യ കണ്ഠേനെയാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് ചീഫ് ഇലക്ഷൻ ഓഫീസർ തോമസ് വടക്കേമുറിയിൽ അറിയിച്ചു. ജനുവരി നാലിന് ഗാർലന്റ് സെന്റ് തോമസ് കാത്തലിക് ചർച്ചിൽ വെച്ച് നടക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷ ചടങ്ങിൽ പുതിയ ഭാരവാഹികൾ ചുമതലയേൽക്കും.

കഴിഞ്ഞ രണ്ട് വർഷമായി അസ്സോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ച ഡാനിയേൽ കുന്നേൽ നല്ലൊരു സംഘാടകനും, സാംസ്കാരിക പ്രവർത്തകനുമാണ് കഴിഞ്ഞ കമ്മിറ്റിയിൽ ട്രഷററായിരുന്ന പ്രദീപ് നാഗനൂലിൽ സംഘടനയുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിരുന്നു.

കേരള അസ്സോസിയേഷൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് പുതിയ നേതൃത്വത്തിന് കഴിയുമെന്ന് സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് റോയ് കൊടുവത്ത് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP