Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'എനിക്കൊപ്പം കഴിയാനുള്ള കരുത്തും ക്ഷമയും നിനക്ക് ദൈവം നൽകട്ടെ': പ്രിയപ്പെട്ടവൾക്ക് ആശംസയുമായി സൗബിൻ ഷാഹിർ; മകൻ ഒർഹാന്റെ ഒപ്പമുള്ള നിമിഷങ്ങളും സൗബിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു

'എനിക്കൊപ്പം കഴിയാനുള്ള കരുത്തും ക്ഷമയും നിനക്ക് ദൈവം നൽകട്ടെ': പ്രിയപ്പെട്ടവൾക്ക് ആശംസയുമായി സൗബിൻ ഷാഹിർ; മകൻ ഒർഹാന്റെ ഒപ്പമുള്ള നിമിഷങ്ങളും സൗബിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് :  മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ സൗബിൻ ഷാഹിറും ഭാര്യ ജാമിയയും വിവാഹത്തിന്റെ രണ്ടാം വാർഷികമാണ് ഇന്ന്. പ്രിയപ്പെട്ടവൾക്ക് വിവാഹ വാർഷികത്തിന്റെ ആശംസകൾ നേർന്ന് സൗബിൻ കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയിൽ വൈറൽ. രണ്ടുപേരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു സൗബിന്റെ ആശംസ പങ്കുവെച്ചത്.

വിവാഹദിനം മുതലുള്ള ചിത്രങ്ങളും മകൻ ഒർഹാന്റെ ഒപ്പമുള്ള നിമിഷങ്ങളും സൗബിൻ പങ്കുവച്ചിട്ടുണ്ട്. ‘ജാമൂ… എനിക്കൊപ്പം ജീവിക്കാനുള്ള കരുത്തും ക്ഷമയും നിനക്ക് അള്ളാഹു തരട്ടെ’ എന്ന അടികുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ ജാമിയയും സൗബിനും പ്രണയിച്ച് വിവാഹിതരായവരാണ്. ഇന്നലെയായിരുന്നു ഇരുവരുടെയും വിവാഹ വാർഷികം.

അഭിനയത്തിൽ ഏറെ തിരക്കുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് സൗബിൻ ഇപ്പോൾ. സിനിമാതിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താറുള്ള സൗബിൻ, മകന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സഹ സംവിധായകനായി ചലച്ചിത്ര രം​ഗത്തെത്തിയ സൗബിൻ പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിലെ സൗബിന്റെ പി ടി മാഷിന്റെ കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പിന്നീട് മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ സൗബിൻ വേഷമിട്ടു.

സൗബിൻ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പറവ എന്ന ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സൗബിൻ നേടിയിരുന്നു.

      View this post on Instagram

#happyanniversary jamu .. May allah give you the strength and patience to grow old with me

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP