Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചേവായൂർ പീഡനക്കേസിൽ പ്രതിയായ വൈദികന് മുൻകൂർ ജാമ്യം നൽകരുത്; പരാതി അറിയിക്കാനെത്തിയ തന്നെ താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ ഭീഷണിപ്പെടുത്തി; പരാതിയുമായി മുന്നോട്ടുപോയാൽ സഭ സംരക്ഷിക്കില്ലെന്നും കുടുംബജീവിതം തന്നെ ഇല്ലാതായേക്കുമെന്ന് ഭീഷണിപ്പെടുത്തി; ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു; കുട്ടികൾ ഇല്ലാത്ത സമയം വൈദികൻ വീട്ടിലെത്തി പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട വീട്ടമ്മ ഹർജിയുമായി ഹൈക്കോടതിയിൽ

ചേവായൂർ പീഡനക്കേസിൽ പ്രതിയായ വൈദികന് മുൻകൂർ ജാമ്യം നൽകരുത്; പരാതി അറിയിക്കാനെത്തിയ തന്നെ താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ ഭീഷണിപ്പെടുത്തി; പരാതിയുമായി മുന്നോട്ടുപോയാൽ സഭ സംരക്ഷിക്കില്ലെന്നും കുടുംബജീവിതം തന്നെ ഇല്ലാതായേക്കുമെന്ന് ഭീഷണിപ്പെടുത്തി; ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു; കുട്ടികൾ ഇല്ലാത്ത സമയം വൈദികൻ വീട്ടിലെത്തി പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട വീട്ടമ്മ ഹർജിയുമായി ഹൈക്കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ പീഡനക്കേസിൽ പ്രതിയായ സിറോ മലബാർ സഭ വൈദികൻ മനോജ് പ്ലാക്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ വീട്ടമ്മ ഹൈക്കോടതിയിൽ. പരാതി അറിയിക്കാനെത്തിയ തന്നെ താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ ഭീഷണിപ്പെടുത്തിയെന്നും പരാതിയുമായി മുന്നോട്ടുപോയാൽ സഭ സംരക്ഷിക്കില്ലെന്നും കുടുംബജീവിതം തന്നെ ഇല്ലാതായേക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി. ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചെന്നും പരാതിക്കാരി കോടതിയിൽ വ്യക്തമാക്കി.

കുട്ടികളില്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ വൈദികൻ മനോജ് പ്ലാക്കൂട്ടം ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മ നേരത്തെ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. കേസിൽ മതപരമായ സംഘടനയിൽ നിന്നും നീതികിട്ടുമെന്ന് പ്രതിക്ഷിച്ചാണ് പരാതി വൈകിയതെന്നും വിശദീകരിക്കുന്നുണ്ട്. 2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.കേസിൽ പ്രതിയായ ഫാ. മനോജ് പ്ലാക്കൂട്ടം ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹർജി ഈ മാസം 19ന് കോടതി പരിഗണിക്കാനിരിക്കേയാണ്. അതിനിടെയാണ് വീട്ടമ്മ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

വൈദികൻ മനോജ് പ്ലാക്കൂട്ടത്തിനെതിരെ ആദ്യ പരാതി നൽകിയത് ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിലിനായിരുന്നെന്ന് വീട്ടമ്മ മൊഴിയിൽ പറയുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ലെന്നും മൊഴിയിൽ പറയുന്നു. വൈദികനെതിരെ പരാതിയുമായി സമീപിച്ചപ്പോൾ ബിഷപ്പ് രണ്ട് വൈദികരെ തന്റെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. ആരോപണത്തിന് പരിഹാരം ഉണ്ടാക്കാമെന്നായിരുന്നു വൈദികർ വാഗ്ദാനം ചെയ്തത്. ഇത് വിശ്വസിച്ചാണ് പൊലീസിൽ പരാതി നൽകാതിരുന്നത്. എന്നാൽ ബിഷപ്പിന്റെ ഭാഗത്തുനിന്നും നീതി ലഭിച്ചിട്ടില്ലെന്നും വീട്ടമ്മ നൽകിയ മൊഴിയിൽ പറയുന്നു. കുട്ടികൾ ഇല്ലാതിരുന്ന സമയം വൈദികൻ മനോജ് പ്ലാക്കൂട്ടം വീട്ടിലെത്തി തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മ പരാതി നൽകിയത്.

മതപരമായ സംഘടനയിൽ നിന്നും നീതി ലഭിക്കുമെന്ന് കരുതിയാണ് പരാതി നൽകാൻ വൈകിയത്. മാത്രമല്ല പരാതി നൽകാതിരിക്കാൻ സഭയിൽ നിന്നും സമ്മർദ്ദമുണ്ടായെന്നും വീട്ടമ്മ പരാതിയിൽ വ്യക്തമാക്കുന്നു. 2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അതേസമയം ഫാ. മനോജ് പ്ലാക്കൂട്ടം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഹർജി ഈ മാസം 19ന് കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് താമരശേരി രൂപത അധികൃതരിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. ബിഷപ്പിന്റെ മൊഴിയും ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.

ചേവായൂർ നിത്യസഹായ മാതാ ചർച്ച് വികാരിയായിരിക്കെ 2017 ൽ ഫാ. മനോജ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് കണ്ണാടിക്കൽ സ്വദേശിനിയായ 45 കാരിയാണ് ചേവായൂർ പൊലീസിൽ പരാതി നൽകിയത്.രൂപതയുടെ അഭിഭാഷകനായ ഫാ. മനോജ് കസ്തൂരി രംഗൻ സമരത്തിനു ഉൾപ്പെടെ നേതൃത്വം നൽകിയ ആളാണ്. അതിനിടെ പരാതിക്കാരിയെ സ്വാധീനിച്ച് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്. ഇതു സംബന്ധിച്ച് നിരവധി തവണ ചർച്ചകൾ നടന്നുവെന്നും 15 ലക്ഷം രൂപ നൽകി കേസ് ഒത്തുതീർക്കാൻ നിർബന്ധിക്കുന്നുവെന്നുമാണ് ആരോപണം. ഐ പി സി 376-ാം വകുപ്പ് പ്രകാരം ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കിൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചേർത്താണ് കേസെടുത്തത്. താമരശ്ശേരി ബിഷപ്പിന് പരാതി നൽകിയെങ്കിലും വികാരിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് പൊലീസിനെ സമീപിച്ചതെന്നാണ് വീട്ടമ്മ മൊഴിനല്കിയിരിക്കുന്നത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP