Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നല്ല കോട്ടയംകാരന് നല്ല അയൽക്കാരായി സി.സി.ഡി. കുട്ടികൾ; 'ഉണ്ണിക്ക് ഒരു ഊണ്' ക്രിസ്മസ് ചാരിറ്റിയിലൂടെ നവജീവന് പുതുജീവൻ പകരാൻ കുട്ടികൾ കൈകോർക്കുന്നു

നല്ല കോട്ടയംകാരന് നല്ല അയൽക്കാരായി സി.സി.ഡി. കുട്ടികൾ; 'ഉണ്ണിക്ക് ഒരു ഊണ്' ക്രിസ്മസ് ചാരിറ്റിയിലൂടെ നവജീവന് പുതുജീവൻ പകരാൻ കുട്ടികൾ കൈകോർക്കുന്നു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: നല്ല കോട്ടയംകാരൻ എന്ന സിനിമയിലൂടെ നവജീവൻ പി.യു തോമസ്സ് എന്ന വ്യക്തിയുടെ സാമൂഹ്യ പ്രവർത്തനങ്ങൾ ഏവരുടെയും ശ്രദ്ധ നേടിയപ്പോൾ ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ കുട്ടികൾ ഉണ്ണിക്ക് ഒരു ഊണ് എന്ന ക്രിസ്മസ് ചാരിറ്റി പ്രവർത്തനത്തിലൂടെ നവജീവന് പുതുജീവൻ പകർന്ന് നല്ല അയൽക്കാരായി മാറുന്നു. ക്രിസ്മസ്സ് നാളിലെ ത്യാഗത്തിലൂടെ സമാഹരിക്കുന്ന തുക നവജീവനെ സഹായിക്കുവാൻ കുട്ടികൾ കൈകോർക്കുന്നു.

ഈ ഒരു നല്ല സംരഭത്തിനായി കുട്ടികൾ മാത്രമല്ല സുമനസ്സുകളായ നിരവധി പേർ മുന്നോട്ട് വന്നിട്ടുണ്ട്. ജൊനാഥൻ കാരിക്കൽ, ജേക്കബ് ചീറ്റാലക്കാട്ട് എന്നിവർ ഈ പദ്ധതിക്ക് മെഗാ സ്പോൺസേഴ്സ് ആയി മുന്നോട്ട് വന്നത് കുട്ടികൾക്ക് വലിയ പ്രോത്സാഹനമായി. സ്റ്റീഫൻ ചൊള്ളബേൽ (പി.ആർ. ഒ) അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP