Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

"ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത, ഇന്ത്യയുടെ വജ്രായുധമെന്ന വിശേഷണം"; ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം; ചണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നും ഒരു കപ്പലിനെ ലക്ഷ്യമാക്കി വിക്ഷേപണം

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഇന്ത്യയുടെ വജ്രായുധമാണ് ബ്രഹ്മോസ് മിസൈൽ. ഇപ്പോഴിതാ ഒഡീഷയിലെ ചണ്ഡിപ്പൂരിൽ നിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പരീക്ഷണം വീജയം. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ)യാണ് പരീക്ഷണം നടത്തിയത്. ഒരു കപ്പലിനെ ലക്ഷ്യമാക്കിയാണ് ബ്രഹ്മോസ് വിക്ഷേപിച്ചത്.

രാവിലെയോടെ ചണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ (ഐടിആർ) ലോഞ്ച് കോംപ്ലക്സ് -3 ലെ മൊബൈൽ ഓട്ടോണമസ് ലോഞ്ചറിൽ നിന്നാണ് മിസൈലിന്റെ ലാൻഡ് അറ്റാക്ക് പതിപ്പ് പരീക്ഷിച്ചതെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി. എല്ലാ പാരാമീറ്ററുകളും പാലിച്ച് ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്കുള്ള മിസൈലിന്റെ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈൽ. ലോകത്ത് ഇന്ന് പരീക്ഷിച്ചിട്ടുള്ള ഏറ്റവും മികച്ച ക്രൂയിസ് മിസൈൽ ഇന്ത്യയുടെ ബ്രഹ്മോസ് തന്നെയാണ്. കര, കടൽ, വായു പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ബ്രഹ്മോസിന്റെ പരിധി വീണ്ടും ഉയർത്തുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പരീക്ഷണം. നിലവിൽ ബ്രഹ്മോസിന്റെ വേഗം 2.8 മാക് ആണ്. ഇത് 4.5 മാക് ആയി ഉയർത്താനും പദ്ധതിയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP