Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജാമിയ മിലിയ സർവകലാശാലയിലും അലിഗഡ് സർവകലാശാലയിലും വിദ്യാർത്ഥികൾക്കു നേരേയുണ്ടായ പൊലീസ് നടപടിയിൽ ജുഡീഷൽ അന്വേഷണം നിഷേധിച്ച് സുപ്രീം കോടതി; പൊലീസ് നടപടിക്കെതിരെ ഹൈക്കോടതികളെ സമീപിക്കാമെന്ന് സുപ്രീം കോടതി; അന്വേഷണത്തിന് മുൻ ജഡ്ജിമാരെ നിയോഗിക്കുന്നതും ഹൈക്കോടതിക്ക് വിട്ട് ചീഫ് ജസ്റ്റീസിന്റെ ബഞ്ച്

ജാമിയ മിലിയ സർവകലാശാലയിലും അലിഗഡ് സർവകലാശാലയിലും വിദ്യാർത്ഥികൾക്കു നേരേയുണ്ടായ പൊലീസ് നടപടിയിൽ ജുഡീഷൽ അന്വേഷണം നിഷേധിച്ച് സുപ്രീം കോടതി; പൊലീസ് നടപടിക്കെതിരെ ഹൈക്കോടതികളെ സമീപിക്കാമെന്ന് സുപ്രീം കോടതി; അന്വേഷണത്തിന് മുൻ ജഡ്ജിമാരെ നിയോഗിക്കുന്നതും ഹൈക്കോടതിക്ക് വിട്ട് ചീഫ് ജസ്റ്റീസിന്റെ ബഞ്ച്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹി ജാമിയ മിലിയ സർവകലാശാലയിലും അലിഗഡ് സർവകലാശാലയിലും വിദ്യാർത്ഥികൾക്കു നേരേയുണ്ടായ പൊലീസ് നടപടിയിൽ ജുഡീഷൽ അന്വേഷണം നിഷേധിച്ച് സുപ്രീം കോടതി. പൊലീസ് നടപടിക്കെതിരെ ഹൈക്കോടതികളെ സമീപിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

ഉചിതമായ അന്വേഷണം ഹൈക്കോടതികൾ പരിഗണിക്കും. അന്വേഷണത്തിന് മുൻ ജഡ്ജിമാരെ നിയോഗിക്കുന്നതും ഹൈക്കോടതികൾ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പ്രതിഷേധത്തിനിടെയുള്ള അക്രമത്തിൽ ഇടപെടില്ലെന്ന സൂചന സുപ്രീംകോടതി വാദം കേൾക്കലിന്റെ തുടക്കത്തിൽ തന്നെ നൽകിയിരുന്നു. ഇത് വിചാരണ കോടതിയല്ല. ഹർജികളുടെ പ്രളയം അലോസരപ്പെടുത്തുന്നതായും ഹർജിയിൽ അടിയന്തരമായി ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അറിയിച്ചു. രാജ്യത്ത് എല്ലായിടത്തും നടക്കുന്ന ഇത്തരം സംഭവങ്ങളിൽ ഇടപെടാനാകില്ല. ഇത് വിചാരണ കോടതിയല്ല. ആദ്യം ഹൈക്കോടതികളെയാണ് സമീപിക്കേണ്ടതെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.

രാജ്യവ്യാപകമായി നടക്കുന്ന അക്രമസംഭവങ്ങൾ സംബന്ധിച്ച് എൻഐഎ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. അക്രമത്തിനു പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. അടിയന്തരമായി ഇടപെടില്ലെന്നറിയിച്ച കോടതി ഹർജി തള്ളിക്കളഞ്ഞതുമില്ല. ഇതിന് ശേഷമാണ് വിദ്യാർത്ഥികളുടെ ഹർജി പരിഗണിച്ചത്. അക്രമങ്ങൾ അവസാനിപ്പിച്ചെങ്കിലേ ഹർജി പരിഗണിക്കൂയെന്നും സുപ്രീം കോടതി ഇന്നലെ അറിയിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധങ്ങളോട് യോജിക്കു മെന്നും എന്നാൽ പൊതുമുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

ഞായറാഴ്ച വൈകുന്നേരം വിദ്യാർത്ഥികൾക്കു നേരേ ഡൽഹി പൊലീസ് നടത്തിയ അക്രമം മുതിർന്ന അഭിഭാഷകരായ ഇന്ദിര ജയ്‌സിങ്, കോളിൻ ഗോൺസാ ൽവസ് എന്നിവരാണു കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. ക്രൂരമായ മനുഷ്യാവകാശ ലംഘനമാണു വിദ്യാർത്ഥികൾക്കു നേരേയുണ്ടായത്. ഇക്കാര്യത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണം. അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായപ്പോൾ ഡൽഹി ഹൈക്കോടതി സ്വമേധയാ കേസെടുത്തതാ ണെന്നും ഇന്ദിര ജയ്‌സിങ് ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP