Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേശ് മുഷറഫിന് വധശിക്ഷ; പെഷവാറിലെ പ്രത്യേക കോടതി് വധശിക്ഷ വിധിച്ചത് രാജ്യദ്രോഹ കേസിൽ; അറസ്റ്റിൽ ഭയന്ന് പാക്കിസ്ഥാൻ വിട്ട മുഷറഫ് ഇപ്പോൾ ദുബായിൽ; നിർണായക വിധി വന്നത് രാജ്യദ്രോഹക്കേസിൽ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഷറഫ് നൽകിയ ഹർജിയിൽ ലാഹോർ ഹൈക്കോടതി തിങ്കളാഴ്ച സർക്കാരിനു നോട്ടിസ് അയച്ചതിന് പിന്നാലെ; തനിക്കെതിരായ വിചാരണ ഭരണഘടനാ വിരുദ്ധമെന്ന മുഷറഫിന്റെ നിലപാട് തള്ളി വിചാരണാ കോടതി

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേശ് മുഷറഫിന് വധശിക്ഷ; പെഷവാറിലെ പ്രത്യേക കോടതി് വധശിക്ഷ വിധിച്ചത് രാജ്യദ്രോഹ കേസിൽ; അറസ്റ്റിൽ ഭയന്ന് പാക്കിസ്ഥാൻ വിട്ട മുഷറഫ് ഇപ്പോൾ ദുബായിൽ; നിർണായക വിധി വന്നത് രാജ്യദ്രോഹക്കേസിൽ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഷറഫ് നൽകിയ ഹർജിയിൽ ലാഹോർ ഹൈക്കോടതി തിങ്കളാഴ്ച സർക്കാരിനു നോട്ടിസ് അയച്ചതിന് പിന്നാലെ; തനിക്കെതിരായ വിചാരണ ഭരണഘടനാ വിരുദ്ധമെന്ന മുഷറഫിന്റെ നിലപാട് തള്ളി വിചാരണാ കോടതി

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രസിഡന്റും മുൻ പട്ടാള മേധാവിയുമായ ജനറൽ പർവേസ് മുഷറഫിന് രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലാണ്. പാക്കിസ്ഥാൻ കോടതി വധശിക്ഷ വിധിച്ചത്. അറസ്റ്റിൽ ഭയന്ന് പാക്കിസ്ഥാൻ വിട്ട മുഷറഫ് ഇപ്പോൾ ദുബായിലാണുള്ളത്. പെഷവാറിലെ പ്രത്യേക കോടതിയാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്. പെഷവാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാർ അഹമ്മദ് സേഠ് ഉൾപ്പടെയുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.

2013ലാണ് പർവ്വേസ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2014 മാർച്ച് 31ന് അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. സാങ്കേതികകാരണങ്ങളാൽ വിചാരണ തുടങ്ങാൻ താമസിച്ചു. അതിനിടെ മുഷറഫ് രാജ്യം വിടുകയും ചെയ്തു. രാജ്യദ്രോഹക്കേസിൽ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഷറഫ് നൽകിയ ഹർജിയിൽ ലാഹോർ ഹൈക്കോടതി തിങ്കളാഴ്ച സർക്കാരിനു നോട്ടിസ് അയച്ചിരുന്നു. തനിക്കെതിരായ വിചാരണ ഭരണഘടനാ വിരുദ്ധമാണെന്നു മുഷറഫ് ഹർജിയിൽ ആരോപിച്ചിരുന്നു.

മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭരണകാലത്താണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2016-ൽ ചികിത്സയ്ക്കായാണ് മുഷറഫ് പാക്കിസ്ഥാൻ വിട്ട് ദുബായിലെത്തിയത്. ഡിസംബർ 5-നുള്ളിൽ മൊഴി നൽകണമെന്ന് പാക്കിസ്ഥാൻ കോടതി മുഷറഫിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. അഴിമതിക്കേസിൽ ഏഴു വർഷം ശിക്ഷക്കപ്പെട്ട നവാസ് ഷെരീഫ്, ജാമ്യം നേടിയ ശേഷം ഇപ്പോൾ ലണ്ടനിൽ ചികിത്സയിലാണ്. മുഷറഫിനെതിരെ കേസെടുത്തതിനെ തുടർന്നാണ് തന്റെ പിതാവിനെ കള്ളക്കേസിൽ കുടുക്കിയതെന്നു നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസ് ആരോപിച്ചിരുന്നു.

ഇടക്കാലത്ത് പാക്കിസ്ഥാൻ രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനുള്ള നീക്കങ്ങളുമായി മുഷറഫ് രംഗത്തുവന്നെങ്കിലും അത് വിജയിച്ചിരുന്നില്ല. 2001 ൽ പാക്കിസ്ഥാൻ പ്രസിഡന്റായ മുഷറഫ് 2008 ലാണ് സ്ഥാനം ഒഴിയുന്നത്. ഇംപീച്ച്‌മെന്റ് നടപടികൾ ഒഴിവാക്കാനായിരുന്നു സ്ഥാനത്ത് നിന്ന് മാറിയത്. വിദേശത്ത് കഴിയുമ്പോൾ തന്നെ മുഷറഫ് ഓൾ പാക്കിസ്ഥാൻ മുസ്ലിം ലീഗ് എന്ന പേരിൽ പുതിയ പാർട്ടിയും രൂപീകരിച്ചിരുന്നു. 2013 ൽ പാർലമെന്റിലേക്ക് മത്സരിക്കാൻ പാക്കിസ്ഥാനിൽ തിരിച്ചെത്തിയെങ്കിലും നാഷണൽ അംബ്ലിയിലേക്ക് മത്സരിക്കാൻ മുഷറഫ് നൽകിയ പത്രികകളെല്ലാം തള്ളുന്ന അവസ്ഥയാണ് ഉണ്ടായത്. തൊട്ടു പിന്നാലെ അറസ്റ്റിലായ മുഷറഫ് വീട്ടുതടങ്കലിലുമായി. 2016 ലാണ് മുഷറഫ് രാജ്യം വിട്ടത്.

രാജ്യദ്രോഹ കേസ് കൂടാതെ ബേനസീർ ഭൂട്ടോ വധവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്നുണ്ട് മുഷറഫ്. നിലവിൽ അപൂർവ രോഗത്തിന് ചികിത്സയിലാണ് മുഷറഫ്. ആരോഗ്യ നില മോശമായതിനെ തുടർന്ന് ആശുപത്രിയിലാണ് അദ്ദേഹം കഴിയുന്നതെന്ന് റിപ്പോർട്ടും പുറത്തുവന്നിരുന്നു. ശരീരത്തിലെ പ്രോട്ടീനുകൾ വിവിധ അവയവങ്ങളിൽ അടിഞ്ഞു കൂടുന്ന രോഗാവസ്ഥയാണ് അമിലോയിഡോസിസ്. ഇത് മൂലം പർവേസിന് നിൽക്കാനും നടക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. തുടക്കത്തിൽ അദ്ദേഹം ലണ്ടനിലാണ് ചികിത്സ തേടിയത്. അതിന് ശേഷം ദുബായിൽ തുടരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP