Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടീഷർട്ടും തൊപ്പിയുമണിഞ്ഞ് ചങ്ങനാശേരി ടൗണിലൂടെ നടന്നു നീങ്ങി അമീർ ഖാൻ; ബോളിവുഡ് താരമെന്നറിഞ്ഞ് മൊബൈൽ ഫോണുമെടുത്ത് ചുറ്റും കൂടി നാട്ടുകാർ; എല്ലാവരെയും കൈവീശി കാണിച്ച്, ചിരിച്ച് അമിർ

ടീഷർട്ടും തൊപ്പിയുമണിഞ്ഞ് ചങ്ങനാശേരി ടൗണിലൂടെ നടന്നു നീങ്ങി അമീർ ഖാൻ; ബോളിവുഡ് താരമെന്നറിഞ്ഞ് മൊബൈൽ ഫോണുമെടുത്ത് ചുറ്റും കൂടി നാട്ടുകാർ; എല്ലാവരെയും കൈവീശി കാണിച്ച്, ചിരിച്ച് അമിർ

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശ്ശേരി: ബോളിവുഡ് സൂപ്പർതാരം അമീർഖാൻ കേരളത്തിൽ ഷൂട്ടിങ് ആവശ്യവുമായി ബന്ധപ്പെട്ട് എത്തിയിരിക്കയാണ്. മിസ്റ്റർ പെർഫെക്ഷനിസ്റ്റായ താരം ചങ്ങനാശ്ശേരി ടൗണിലും എത്തി. ടീഷർട്ടും തൊപ്പിയും ധരിച്ച് കൂളായി നടന്നു പോകുന്ന താടിക്കാരനായാണ് നാട്ടുകാർ താരത്തെ കണ്ടത്. അത് അമീർഖാനാണ് എന്നറിഞ്ഞതോടെ നാട്ടുകാർ ശരിക്കും അമ്പരന്നു.

സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായാണ് ബോളിവുഡ് താരം ആമീർ ഖാൻ ചങ്ങനാശേരിയിലെത്തിയത്. വിശ്വസിക്കാനാകാതെ പലരും അമ്പരന്നുനിന്നു. ചിലർ മൊബൈലിൽ വിഡിയോ പകർത്തി. ആളെ മനസിലായ ചിലർ ആമിർജീ എന്ന് ഉറക്കെ വിളിച്ചു. എല്ലാവരെയും കൈവീശി കാണിച്ച്, ചിരിച്ച് ആമിർ നടന്നു. മുന്നിലൂടെ പോയത് ആമിറാണെന്ന് അറിഞ്ഞ് പലരും ഓടിയെത്തിയപ്പോഴേക്ക് താരവും സംഘവും വാഹനത്തിൽ കയറിപ്പോയി.

കൊല്ലം ചടയമംഗലത്ത് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട എത്തിയതാണ് താരമെന്നാണ് സൂചന. അതിനിടയിലുള്ള യാത്രയിലാണ് ആമിർ ചങ്ങനാശേരിയിൽ ഇറങ്ങിയത്. ചങ്ങനാശ്ശേരി എംസി റോഡിലും ബൈപാസിലുമാണ് ആമീർ ഖാനെയും സംഘത്തെയും കണ്ടവരുണ്ട്.

ബോളിവുഡ് ചിത്രം ലാൽ സിങ് ഛദ്ദയുടെ ഷൂട്ടിംഗിനാണ് ആമിർ കേരളത്തിലെത്തിയത്. ടോം ഹാങ്ക്‌സ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കാണ് ലാൽ സിങ് ഛദ്ദ. അദ്വൈത് ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കരീന കപൂറാണ് നായിക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP