Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി ഗവേഷകന്റെ സ്വപ്നപദ്ധതി;ഫാൽക്കൺ പക്ഷികളുടെ ജീവിതം' ഡോക്യുമെന്ററി പത്മശ്രീ ഭരത് മമ്മൂട്ടി പ്രകാശനം ചെയ്തു

മലയാളി ഗവേഷകന്റെ സ്വപ്നപദ്ധതി;ഫാൽക്കൺ പക്ഷികളുടെ ജീവിതം' ഡോക്യുമെന്ററി പത്മശ്രീ ഭരത് മമ്മൂട്ടി പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഫാൽക്കൺ പക്ഷികളെ കുറിച്ച് ആദ്യമായി ഒരു മലയാളി ഗവേഷകൻ തയ്യാറാക്കിയ ഡോക്യുമെന്ററി പ്രകാശനം ചെയ്തു. അന്താരാഷ്ട്ര പക്ഷി ഗവേഷണ കേന്ദ്രം േകാർഡിനേറ്ററും കാലിക്കറ്റ് യുനിവേഴ്സിറ്റി സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.സുബൈർ മേടമ്മൽ തയ്യാറാക്കിയ ഫാൽക്കൺ ഡോക്യുമെന്ററി ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മെഗാ സ്റ്റാർ പത്മശ്രീ ഭരത് മമ്മൂട്ടിക്ക് നൽകി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ പ്രമുഖർ സംബന്ധിച്ചു. മലയാളം, അറബിക്, ഇംഗീഷ് എന്നീ ഭാഷകളിലായാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.

പ്രധാനമായും മരുഭൂമിയിൽ കാണുന്ന ഫാൽക്കൺ പക്ഷികളെക്കുറിച്ച് സമഗ്രമായ ദൃശ്യവിവരങ്ങളടങ്ങുന്ന ഡോക്യുമെന്ററി ഈ മേഖലയിലെ ഗവേഷണത്തിന് ഉപകരിക്കുന്ന പ്രധാന രേഖയാകും. ഫാൽക്കൺ പക്ഷികളുടെ ഇനങ്ങൾ, ഇരപിടിക്കുന്ന രീതി, മനുഷ്യരുമായുള്ള സഹവാസം, ജീവിതചക്രം, പ്രജനനരീതി, ഫാൽക്കണുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങൾ തുടങ്ങിയ വിശദമായ വിവരങ്ങൾ ഉൾപ്പെടുന്നതാണ് ഡോക്യുമെന്ററി. ഫാൽക്കണിനെ ദേശീയപക്ഷിയായും ദേശീയ ചിഹ്നവുമായി പ്രഖ്യാപിച്ച യു.എ.ഇ. ഉൾപ്പെടെ വിവിധ അറബ് രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായാണ് ഡോക്യുമെന്ററിയുടെ 4 വർഷത്തോളം നീണ്ടുനിന്ന ചിത്രീകരണം നടത്തിയത്.

യു.എ.ഇ.യിലെ ഫാൽക്കൺ സെന്ററുകൾ, സൗദി അറേബ്യയിലെ റിയാദ് ഫഹദ് ബിൻ സുൽത്താൻ ഫാൽക്കൺ സെന്റർ, ദമാം, അൽഖോബാർ, ജിദ്ദ, എന്നിവിടങ്ങളിലെ ഫാൽക്കൺ ക്ലിനിക്കുകൾ, ഖത്തർ ഫാൽക്കൺ സെന്റർ,, ബഹറൈനിലെ ഫാൽക്കൺ ഹോസ്പിറ്റൽ, കുവൈത്ത് ഫാൽക്കൺ സെന്റർ, വിവിധ ഗൾഫ് രാജ്യങ്ങളിലെ ഫാൽക്കൺ വളർത്തുകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അപൂർവ്വമായ വിവരങ്ങളും ഈ ഹ്രസ്വചിത്രത്തിലുണ്ട്. ഇന്ത്യയിൽ നാഗാലാന്റ് രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളും കൂടി ഉൾപ്പെടുത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.

2 പതിറ്റാണ്ടിലേറെയായി ഫാൽക്കണുകളെക്കുറിച്ച് പഠനം നടത്തിവരികയാണ് ഡോ.സുബൈർ മേടമ്മൽ. ഫാൽക്കൺ ഗവേഷണത്തിൽ തന്റെ സ്വപ്നപദ്ധതിയാണ് ഡോക്യുമെന്ററിയിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് ഡോ.സുബൈർ മേടമ്മൽ പറയുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഏറെ പ്രയോജനകരമാകുന്ന രീതിയിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. മറ്റു പക്ഷികളിൽനിന്ന് വ്യത്യസ്തമായി ഒട്ടേറെ പ്രത്യേകതകളും സാമൂഹികമായ അംഗീകാരവുമുള്ള പക്ഷിയാണ് ഫാൽക്കണെന്ന് ഡോ.സുബൈർ പറയുന്നു. അറബ് സംസ്‌കാരവുമായി ഏറെ ബന്ധപ്പെട്ടതാണ് ഫാൽക്കണുകളുടെ ജീവിതം. വീടുകളിൽ വില കൂടിയ ഫാൽക്കണുകളെ വളർത്തുന്നത് അറബ് വംശജർക്ക് സാമൂഹികമായ ഉയർന്ന അംഗീകാരം കൂടിയാണ്. വിമാനയാത്രക്ക് പാസ്പോർട്ട് ആവശ്യമുള്ള പക്ഷികൂടിയാണ് ഇവ. ഇവയെ അനധികൃതമായി കടത്തിക്കൊണ്ടുപോകുന്നത് തടയാൻകൂടിയാണ് ഈ സംവിധാനം.

ഫാൽക്കണുകൾക്ക് മാത്രമായി പ്രത്യേകം ആശുപത്രികൾ ലോകത്ത് ഏറ്റവും കൂടുതലുള്ളത് യു.എ.ഇ.യിലാണ്. വിദഗ്ദ്ധ രാജ്യങ്ങളിൽ ഇവയെക്കുറിച്ച് പഠിക്കുന്നതിന് പ്രത്യേക ഗവേഷണകേന്ദ്രങ്ങളുണ്ട്. ഗവേഷണാർത്ഥം അമേരിക്ക, ആസ്*!*!*!േത്രലിയ, യു. കെ., ജർമ്മനി, ചൈന, മൊറോക്കോ, സിംഗപ്പൂർ, മലേഷൃ, യു.എ.ഇ., സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹറൈൻ, ഒമാൻ, തുടങ്ങിയ രാജ്യങ്ങളിൽ സുബൈർ സന്ദർശിച്ചിരുന്നു. തിരൂർ വാണിയന്നൂർ മേടമ്മൽ കുഞ്ഞൈദ്രുഹാജിയുടെയും കെ.വി. ഫാത്തിമയുടെയും മകനായ സുബൈറിന്റെ ഭാര്യ സജിത വളവന്നൂർ ബാഫഖി യത്തീംഖാന ഹയർസെക്കണ്ടറി സ്‌കൂൾ പ്ലസ്ടു അദ്ധ്യാപികയാണ്. ആദിൽ സുബൈർ, അമൽ സുബൈർ, അൽഫ സൂബൈർ എന്നിവർ മക്കളാണ്. സുബൈറിന്റെ വെബ്സൈറ്റ് www.falconpedia.com സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP