Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യ ചതിയിൽ ഭാര്യയെ ലഹരിയിൽ മയക്കിയ ശേഷം കഴുത്തു ഞെരിച്ചു കൊന്നു; കാമുകന്റെ ഭാര്യയുടെ മരണം ഉറപ്പാക്കിയത് മുകളിൽ ഒളിച്ചിരുന്ന നേഴ്‌സ്; സർജിക്കൽ ബ്ലൈഡിന് ശരീരം തുണ്ടു തുണ്ടായി മുറിക്കാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ തിരുന്നൽവേലിയിലെ കുറ്റിക്കാട്ടിൽ കൊണ്ടു തള്ളി; സഹായിയായി നിന്നത് പ്രേംകുമാറിന്റേയും സുനിതയുടേയും ഉറ്റ സുഹൃത്ത്; മൂന്നാം പ്രതിക്ക് വേണ്ടി വലവരിച്ച് സിഐ ബാലനും കൂട്ടരും; പേയാട്ടെ വില്ലയിൽ തെളിയുന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ; വിദ്യാ കൊലക്കേസിൽ കൂടുതൽ പ്രതികൾ

മദ്യ ചതിയിൽ ഭാര്യയെ ലഹരിയിൽ മയക്കിയ ശേഷം കഴുത്തു ഞെരിച്ചു കൊന്നു; കാമുകന്റെ ഭാര്യയുടെ മരണം ഉറപ്പാക്കിയത് മുകളിൽ ഒളിച്ചിരുന്ന നേഴ്‌സ്; സർജിക്കൽ ബ്ലൈഡിന് ശരീരം തുണ്ടു തുണ്ടായി മുറിക്കാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ തിരുന്നൽവേലിയിലെ കുറ്റിക്കാട്ടിൽ കൊണ്ടു തള്ളി; സഹായിയായി നിന്നത് പ്രേംകുമാറിന്റേയും സുനിതയുടേയും ഉറ്റ സുഹൃത്ത്; മൂന്നാം പ്രതിക്ക് വേണ്ടി വലവരിച്ച് സിഐ ബാലനും കൂട്ടരും; പേയാട്ടെ വില്ലയിൽ തെളിയുന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ; വിദ്യാ കൊലക്കേസിൽ കൂടുതൽ പ്രതികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാമുകിയെ വിവാഹം കഴിക്കാൻ ഭാര്യയെ കൊലപ്പെടുത്തി പദ്ധതിയിട്ടത് ശരീരം കഷ്ണം കഷ്ണമായി മുറിച്ച് പല സ്ഥലത്ത് ഉപേക്ഷിക്കാനെന്ന് സൂചന. ചേർത്തല കഞ്ഞിക്കുഴി പുതിയാപറമ്പിൽ വിദ്യ (48) കൊല്ലപ്പെട്ട കേസിൽ പ്രതികളായ ഭർത്താവ് കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്തിൽ പ്രേം നിവാസിൽ പ്രേംകുമാർ (40), കാമുകി വെള്ളറട അഞ്ചുമരംകാല വാലൻവിള സുനിത ബേബി (39) എന്നിവരെ പേയാട് ചെറുപാറയിലെ വില്ലയിൽ എത്തിച്ച് ഇന്നലെ തെളിവെടുത്തു. ഇതിനിടെയാണ് ക്രൂരതയിൽ കൂടുതൽ തെളിവുകൾ പുറത്തു വരുന്നത്.

കൃത്യം നടന്ന വില്ലയിൽ രക്തക്കറ ഉൾപ്പെടെ നിർണായക തെളിവുകൾ കണ്ടെത്തിയതായി സൂചന. സെപ്റ്റംബർ 21 ന് പുലർച്ചെ നടത്തിയ കൊലപാതകത്തിനു ശേഷം വിദ്യയുടെ മൃതദേഹം സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചു കഷണങ്ങളാക്കാൻ പ്രതികൾ ശ്രമിച്ചു. നേഴ്‌സായിരുന്നു സുനിത. അതുകൊണ്ട് തന്നെ സർജിക്കൽ ബ്ലൈഡിന്റെ ഉപയോഗത്തെ കുറിച്ച് സുനിതയ്ക്ക് വശമുണ്ടായിരുന്നു. എന്നാൽ ഈ പദ്ധതി പൂർണ്ണമായും വിജയിച്ചില്ല. മൃതദേഹം കഷണങ്ങളാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ശുചിമുറിയിൽ സൂക്ഷിച്ചു. അന്നു വൈകിട്ടു സുനിതയും പ്രേമും ചേർന്നു മൃതദേഹം കാറിൽ കയറ്റി തിരുനെൽവേലി ഹൈവേക്കു സമീപം കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു.

പ്രേംകുമാറും സുനിതയും കഴിഞ്ഞ മെയ്‌ മുതൽ രണ്ടു മാസത്തോളം പേയാട്ടെ വില്ലയിൽ വാടകയ്ക്കു താമസിച്ചിരുന്നു. കൊച്ചി ഉദയംപേരൂരിൽ താമസിച്ചിരുന്ന വിദ്യയെ ഇവിടെ എത്തിച്ചു പ്രേംകുമാർ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി അതിന് ശേഷം നഴ്‌സ് ആയ സുനിതയാണു മരണം സ്ഥിരീകരിച്ചു. പിന്നീടായിരുന്നു മൃതദേഹം മുറിക്കാൻ ശ്രമിച്ചത്. ഇന്നലത്തെ തെളിവെടുപ്പിൽ കിടപ്പറയോടു ചേർന്നുള്ള ശുചിമുറിയിലും പടിയിലും ചോരക്കറ കണ്ടെത്തിയെന്നാണു വിവരം. കഴിഞ്ഞ ഉദയംപേരൂർ സിഐ കെ.ബാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ രാവിലെ 10.30 ന് ആരംഭിച്ച തെളിവെടുപ്പ് രണ്ടു മണിക്കൂർ നീണ്ടു. നിർണായക തെളിവുകൾ ലഭിച്ചെന്നാണു വിവരം.

ഇതു രണ്ടാം തവണയാണ് ഇവിടെ തെളിവെടുപ്പു നടത്തുന്നത്. ഇവിടെ നിന്നു പൊലീസ് സംഘം ഇരുവരെയും സുനിത ജോലി ചെയ്തിരുന്ന കളിയിക്കാവിളയിലെ സ്വകാര്യ ആശുപത്രിയിലും 21 ന് രാത്രി ഇവർ തങ്ങിയ ലോഡ്ജിലുമെത്തിച്ചു തെളിവെടുത്തു. അതിനിടെ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ പിടികൂടാനായിട്ടില്ലെന്നും ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദയം പേരൂർ സി ഐ ബാലൻ പറഞ്ഞു. ഇവരെ പിടികൂടാനായിട്ടില്ലെന്നും ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദയം പേരൂർ സി ഐ ബാലൻ പറഞ്ഞു.

വിദ്യയുടെ മൃതദേഹം തിരുനെൽവേലിയിൽ എത്തിക്കാനും അവിടെ ഉപേക്ഷിക്കാനും സഹായിച്ച ആളുകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 21 നാണ് ചേർത്തല സ്വദേശിനി വിദ്യ കൊല്ലപ്പെടുന്നത്. അമിതമായി മദ്യം നൽകി അബോധാവസ്ഥയിലാക്കി കഴുത്തിൽ കയറുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സുനിതയുടെ സഹായത്തോടെ മൃതദേഹം കാറിൽ കയറ്റി തിരുനൽവേലിയിൽ ഉപേക്ഷിച്ചു. കൃത്യത്തിന് ശേഷം ഭാര്യയെ കാണാനില്ലെന്ന് ഉദയംപേരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

വിദ്യയുടെ മൃതദേഹം തമിഴ്‌നാട്ടിൽ കൊണ്ടുപോയി കളയാൻ നിർദ്ദേശം നൽകിയത് തിരുവനന്തപുരത്തുള്ള ഈ സുഹൃത്ത് ആണെന്ന് പ്രേംകുമാർ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിഐ കെ. ബാലൻ അന്വേഷണം നടത്തുന്നത്. ഇതോടൊപ്പം വിദ്യയുടെ മൃതദേഹം കുഴിച്ചെടുത്തു വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തുന്നത് സംബന്ധിച്ചു തിരുവനന്തപുരം മെഡിക്കൽ കോളജ് ഫൊറൻസിക് വകുപ്പ് അധികൃതരുമായി സിഐ ചർച്ച നടത്തി. അടുത്ത ദിവസം തന്നെ പോസ്റ്റ്‌മോർട്ടത്തിനുള്ള അപേക്ഷ തൃപ്പൂണിത്തുറ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിക്കും.

കഴിഞ്ഞ മാർച്ചിൽ തിരുവനന്തപുരം ചെറായിക്കോണം എൽ.എം.എസ് സ്‌കൂൾ പൂർവവിദ്യാർത്ഥി സംഗമത്തിലാണ് പ്രേംകുമാർ ഹൈദരാബാദിൽ നഴ്‌സിങ് അസിസ്റ്റന്റായിരുന്ന സുനി?തയെ വീണ്ടും കണ്ടുമുട്ടിയതും പ്രണയം പങ്കിട്ടതും. പ്രണയം വളർന്നതോടെ ഭർത്താവിനെയും മൂന്നു മക്കളെയും ഉപേക്ഷിച്ച് സുനിത പ്രേംകുമാറിനൊപ്പം കൂടി. ഇരുവരും തിരുവനന്തപുരം പേയാട് ഗ്രാന്റ് ടെക് വില്ലയിൽ വാടകയ്ക്ക് ഒരുമിച്ച് താമസം തുടങ്ങി. പ്രേംകുമാറിന്റെ ഈ ബന്ധം മനസിലാക്കിയതോടെ വിദ്യ കലഹം തുടങ്ങി. അതോടെ ഭാര്യയെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കി.കഴിഞ്ഞ സെപ്റ്റംബർ 20 ന് ഉച്ചയ്ക്ക് ഒരു മണിയോടെ വിദ്യയുമായി പ്രേംകുമാർ തിരുവനന്തപുരത്തേക്ക് തിരിച്ചു. കഴുത്തിലെ വേദനയ്ക്ക് ആയുർവേദ ചികിത്സ നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു യാത്ര. വില്ലയിലെ താഴത്തെ നിലയിൽ ഇരുവരും താമസിച്ചു.

സുനിത മുകളിലത്തെ നിലയിലുണ്ടായിരുന്നു. അത് വിദ്യ അറിഞ്ഞിരുന്നില്ല. രാത്രി ഒരുമിച്ചിരുന്ന് ഇരുവരും മദ്യപിച്ചു. ലക്കുകെട്ട് ഉറങ്ങിയ വിദ്യയെ 21 ന് പുലർച്ചെ കഴുത്തിൽ കയറു ചുറ്റി പ്രേംകുമാർ കൊലപ്പെടുത്തി. കൊലപാതകം അറിഞ്ഞിരുന്നില്ലെങ്കിലും നഴ്‌സായ സുനിതയാണ് മരണം സ്ഥിരീകരിച്ചത്. 23 ന് ഇരുവരും ചേർന്ന് മൃതദേഹം കാറിൽ കയറ്റി തമിഴ്‌നാട്ടിലെ തിരുനെൽവേലി ഹൈവേക്ക് സമീപം തള്ളി.തൊട്ടടുത്ത ദിവസം പ്രേംകുമാർ സുനിതയ്ക്കൊപ്പം ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന പരാതി നൽകി.

പൊലീസിനെ വഴിതെറ്റിക്കാൻ ദൃശ്യം സിനിമ മോഡലിൽ വിദ്യയുടെ മൊബൈൽ ഫോൺ നേത്രാവതി എക്സ്പ്രസിൽ ഉപേക്ഷിച്ചിരുന്നു.വിദഗ്ദ്ധമായ അന്വേഷണത്തിലാണ് പ്രേംകുമാറാണ് കൊലയാളിയെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP