Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാഴ കൃഷിക്ക് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും തൃശൂർ കേരള ഗ്രാമീൺ ബാങ്കിൽ നിന്നും 86കാരൻ എടുത്തത് ഒന്നരലക്ഷം രൂപ; രണ്ട് പ്രളയത്തിൽ കൃഷിയെല്ലാം നശിച്ച കർഷകൻ ലോൺ തിരിച്ചടവിന് സമയം ചോദിച്ചെങ്കിലും അനുവദിക്കാതെ ബാങ്കുകൾ; പറഞ്ഞ അവധി ദിവസം കടമൊടുക്കാൻ കഴിയാത്ത വേദനയിൽ ജീവൻ അവസാനിപ്പിച്ച് ഔസേപ്പ്; ജപ്തി ഭയന്ന് തൃശൂരിൽ കൃഷിക്കാരന്റെ ആത്മഹത്യ; മരോട്ടിച്ചാലിനെ ദുഃഖത്തിലാക്കി ഔസോപ്പിന്റെ മരണം

വാഴ കൃഷിക്ക് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും തൃശൂർ കേരള ഗ്രാമീൺ ബാങ്കിൽ നിന്നും 86കാരൻ എടുത്തത് ഒന്നരലക്ഷം രൂപ; രണ്ട് പ്രളയത്തിൽ കൃഷിയെല്ലാം നശിച്ച കർഷകൻ ലോൺ തിരിച്ചടവിന് സമയം ചോദിച്ചെങ്കിലും അനുവദിക്കാതെ ബാങ്കുകൾ; പറഞ്ഞ അവധി ദിവസം കടമൊടുക്കാൻ കഴിയാത്ത വേദനയിൽ ജീവൻ അവസാനിപ്പിച്ച് ഔസേപ്പ്; ജപ്തി ഭയന്ന് തൃശൂരിൽ കൃഷിക്കാരന്റെ ആത്മഹത്യ; മരോട്ടിച്ചാലിനെ ദുഃഖത്തിലാക്കി ഔസോപ്പിന്റെ മരണം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: തൃശ്ശൂരിൽ ജപ്തി ഭീഷണിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. മാരോട്ടിച്ചാൽ സ്വദേശി ഔസേപ്പ് ആണ് മരിച്ചത്. ലോണെടുത്ത് ബാങ്കിൽ നിന്ന് തിരിച്ചടവിന് സമയം ചോദിച്ചുവെങ്കിലും നൽകിയില്ല. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഔസേപ്പിന്റെ വാഴ കൃഷി നശിച്ചിരുന്നു. ഔസോപ്പിന് 86 വയസ്സായിരുന്നു.

വീട്ടിൽ നിന്ന് വിഷം ചെന്ന നിലയിൽ വീട്ടുകാരാണ് ഔസേപ്പിനെ കണ്ടെത്തുന്നത്. ഒന്നര ലക്ഷം രൂപ വിവിധ ബാങ്കുകളിൽ നിന്നായി കാർഷിക കടമെടുത്തിരുന്നു. വാഴ കൃഷി നടത്താനാണ് ബാങ്കിൽ നിന്ന് വായ്പയെടുത്തത്. ബാങ്കുകാർ വിളിച്ചു വരുത്തി പണം എത്രയും വേഗം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ട് പ്രളയ കാലത്ത് കൃഷി മുഴുവൻ നശിച്ചുവെന്നും തിരിച്ചടയ്ക്കാൻ നിലവിൽ സാഹചര്യമില്ലെന്നും അറിയിച്ചു. എന്നാൽ ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു. ജപ്തി ഭയന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

വാഴ കർഷകനായ ഔസേപ്പിന് രണ്ടുബാങ്കുകളിലായി ഒന്നര ലക്ഷത്തിന്റെ കാർഷിക വായ്പയാണ് ഉണ്ടായിരുന്നത്. മാന്ദാമംഗലം ബാങ്ക് ഓഫ് ഇന്ത്യയുടേയും ശാഖയിൽ 75,000 രൂപയുടേയും തൃശൂർ കേരള ഗ്രാമീൺ ബാങ്കിൽ 53,000 രൂപയുടെ വായ്പയുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ശനായാഴ്ചയായിരുന്നു ബാങ്കുകൾക്ക് ഔസേപ്പ് അവധി പറഞ്ഞ ദിവസം തീർന്നത്. എന്നാൽ കേരള ഗ്രാമീൺ ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് കിട്ടുകയും ചെയ്തിരുന്നതായി ഔസേപ്പിന്റെ വീട്ടുകാർ പറഞ്ഞു. ബാങ്കിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണ് ഔസേപ്പ് അടക്കമുള്ള കടബാധിതർക്ക് ജപ്തിനോട്ടീസ് അയച്ചതെന്ന് കേരള ഗ്രാമീൺ ബാങ്ക് മാനേജർ പറഞ്ഞു.

വർഷങ്ങളായി സ്ഥലം പാട്ടത്തിന് എടുത്ത് കൃഷിചെയ്യുന്ന ഔസേപ്പിന് കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ വാഴകൃഷി നശിച്ചതുമൂലമാണു വായ്പ തിരിച്ചടക്കാൻ കഴിയാതിരുന്നതെന്നും വീട്ടുകാർ പറഞ്ഞു. ഭാര്യ: റോസ. മക്കൾ: ദേവസിക്കുട്ടി, പോൾ, ജോസഫ്, ജോർജ്, റോസിലി, ആന്റു, ജേക്കബ്, ജോബി, സിജി. മരുമക്കൾ: സുശീല, മോളി, സെലീന, മേരി, ഡേവിസ്, റാണി, ഷെന്നി, ജിനി, ഔസേപ്പ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് മൂന്നിനു മരോട്ടിച്ചാൽ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP