Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷൊഹൈബ് ഖാന് പരിക്കേറ്റത് കാൽ വിരലിൽ; ശസ്ത്രക്രിയയ്ക്ക് ശേഷം ബിടെക് വിദ്യാർത്ഥി ആരോഗ്യം വീണ്ടെടുത്തുവെന്ന് അച്ഛൻ;സഫ്ദർജങ് ആശുപത്രിയിലുള്ള ബിഎക്കാരൻ അജാസിന് മുറിവ് നെഞ്ചത്തും; ഹോളി ഫാമിലി ആശുപത്രിയിലുള്ള മുഹമ്മദ് തമീനും പരിക്ക് കാലിൽ; എല്ലാം വെടിവയ്‌പ്പിന് തെളിവായി അവതരിപ്പിച്ച് പ്രതിഷേധക്കാർ; കണ്ണീർ വാതക ഷെല്ലിന്റെ ചീളി തെറിച്ചുള്ള അപകടമെന്ന് പൊലീസും; ജാമിയ മിലിയയിൽ പെലറ്റ് ബുള്ളറ്റുകൾ ഉപയോഗിച്ചുവെന്ന ആക്ഷേപം അതിശക്തം; നിഷേധിച്ച് പൊലീസും

ഷൊഹൈബ് ഖാന് പരിക്കേറ്റത് കാൽ വിരലിൽ; ശസ്ത്രക്രിയയ്ക്ക് ശേഷം ബിടെക് വിദ്യാർത്ഥി ആരോഗ്യം വീണ്ടെടുത്തുവെന്ന് അച്ഛൻ;സഫ്ദർജങ് ആശുപത്രിയിലുള്ള ബിഎക്കാരൻ അജാസിന് മുറിവ് നെഞ്ചത്തും; ഹോളി ഫാമിലി ആശുപത്രിയിലുള്ള മുഹമ്മദ് തമീനും പരിക്ക് കാലിൽ; എല്ലാം വെടിവയ്‌പ്പിന് തെളിവായി അവതരിപ്പിച്ച് പ്രതിഷേധക്കാർ; കണ്ണീർ വാതക ഷെല്ലിന്റെ ചീളി തെറിച്ചുള്ള അപകടമെന്ന് പൊലീസും; ജാമിയ മിലിയയിൽ പെലറ്റ് ബുള്ളറ്റുകൾ ഉപയോഗിച്ചുവെന്ന ആക്ഷേപം അതിശക്തം; നിഷേധിച്ച് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ ഞായറാഴ്ച ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത മൂന്ന് പേരെ വെടിയേറ്റ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലാണ് വെടിയേറ്റനിലയിൽ രണ്ടുപേർ ചികിത്സയിലുള്ളതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. മറ്റൊരാൾ ഹോളി ഫാമിലി ആശുപത്രിയിലാണ്.

23കാരനായ ഷൊഹൈബ് ഖാനാണ് വെടിയേറ്റ ഒരാൾ. കാൽവിരലിൽ പെലറ്റ് കൊണ്ട് ഷൊബൈബ് ഖാനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തന്റെ മകൻ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നില്ലെന്നും അതു വഴി നടന്നു പോകുമ്പോൾ ബുള്ളറ്റ് കാലിൽ കൊള്ളുകയായിരുന്നുവെന്നും ഷൊഹൈബിന്റെ അച്ഛൻ അറിയിച്ചു. നാലാവം വർഷ ബിടെക് വിദ്യാർത്ഥിയാണ് ഷൊഹൈബ്. 22കാരനായ അജാസിനും വെടിവയെപ്പിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്. പെലറ്റ് ബുള്ളറ്റാണ് അജാസിനും കൊണ്ടതെന്നാണ് സൂചന. അജാസ് ബിഎ വിദ്യാർത്ഥിയാണ്. ഇയാൾക്ക് നെഞ്ചിന് അടുത്താണ് പരിക്കെന്നാണ് റിപ്പോർട്ട്. രണ്ട് പേരും സാധാരണ നിലയിലാണ്. അതുകൊണ്ട് തന്നെ ഭയപ്പെടേണ്ടതില്ലെന്ന് ആശുപത്രി അറിയിച്ചു.

എന്നാൽ വെടിവയ്‌പ്പ് വാർത്ത പൊലീസ് ഇപ്പോഴും നിഷേധിക്കുകയാണ്. കണ്ണീർ വാതക ഷെല്ലിലെ ചീളികൾ തെറിച്ചുള്ള അപകടമാണ് ഇതെന്ന് പൊലീസ് പറയുന്നു. മുഹമ്മദ് തമീൻ എന്ന മൂന്നാമനും വെടിയേറ്റതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇയാൾ ഹോളി ഫാമിലി ആശുപത്രിയിലാണ് ചികിൽസയിലുള്ളത്. കാലിനാണ് പരിക്ക്. എന്നാൽ ബുള്ളറ്റ് കൊണ്ടുള്ള മുറിവൊന്നും കണ്ടെത്താനായില്ലെന്നാണ് ആശുപത്രി നൽകുന്ന വിശദീകരണം. യുവാവിനെ ആശുപത്രിയിൽ കൊണ്ടു വന്നവർ ബുള്ളറ്റ് ഏറ്റാണ് പരിക്കെന്ന് പറഞ്ഞെന്നും ആശുപത്രി അധികൃതർ പറയുന്നു.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തെ നേരിടുന്നതിന് വെടിയുണ്ട ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. സമരത്തിനിടെ കല്ലേറു നടത്തിയ പ്രക്ഷോഭകരെ നേരിടുന്നതിന് ലാത്തികളും കണ്ണീർ വാതകവും മാത്രമാണ് ഉപയോഗിച്ചതെന്നും പൊലീസ് പറയുന്നു. ഇതിനിടെയും പെലറ്റ് ബുള്ളറ്റുകൾ ഉപയോഗിച്ചുവെന്നതിന് തെളിവാണ് ആശുപത്രിയിലുള്ള ഈ രണ്ടു പേർ. അതിനിടെ അക്രമത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കും. വളരെ കുറഞ്ഞ സേനാംഗങ്ങളെ മാത്രമാണ് കാന്പസിൽ വിന്യസിച്ചിരുന്നത്. പൊലീസിന്റെ നടപടിക്കെതിരേ നിരവധി ഊഹാപോഹങ്ങൾ പരക്കുകയാണ്. പൊലീസ് വിദ്യാർത്ഥികൾക്ക് നേർക്ക് വെടിവെച്ചിട്ടില്ലെന്നും ഡൽഹി പൊലീസ് അറിയിച്ചു.

കേട്ടുകേൾവികൾ വിശ്വസിക്കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരേ കേസെടുക്കും. വിദ്യാർത്ഥികൾ തെറ്റിദ്ധാരണയുടെ പേരിൽ നയിക്കപ്പെടരുതെന്നും പൊലീസ് പറഞ്ഞു. പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തിട്ടില്ലെന്നും വിദ്യാർത്ഥികൾക്ക് പൊലീസ് നടപടിയിൽ പരിക്കേറ്റിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ജാമിയ മിലിയയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ ആവശ്യത്തിലധികം പൊലീസ് സംഘത്തെ ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിട്ടുവെന്നും അക്രമം അഴിച്ചുവിട്ടുമെന്നുമാണ് പൊലീസിനെതിരെയുള്ള വിമർശനം. എന്നാൽ ഇത് അടിസ്ഥാനരഹിതമായ വിമർശനമാണെന്നാണ് പൊലീസ് ഭാഷ്യം. പ്രതിഷേധക്കാർക്കെതിരെ വെടിയുർത്തിട്ടില്ല, പ്രതിഷേധസാഹചര്യത്തെ നേരിടാനായുള്ള ഏറ്റവും കുറഞ്ഞ പൊലീസ് സംഘത്തെ മാത്രമാണ് സ്ഥലത്ത് ഉപയോഗിച്ചിരുന്നതെന്ന് ഡൽഹി പൊലീസ് പിആർഒ എംഎസ് രൺധാവ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഞായറാഴ്ച നടന്ന പ്രതിഷേധം ആക്രമണത്തിലേക്ക് മാറിയപ്പോൾ എസിപി, ഡിസിപി ഉദ്യോഗസ്ഥരുൾപ്പെടെ 30 പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്, ഒരാൾ അതീവഗുരുതരാവസ്ഥയിൽ തീവ്രപരിചരണയൂണിറ്റിലാണുള്ളതെന്നും എംഎസ് രൺധാവ അറിയിച്ചു. അതേസമയം പൊലീസ് സർവകലാശാലക്കുള്ളിൽ കടന്ന് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് ജാമിയ മിലിയ സർവകലാശാല വൈസ് ചാൻസലർ നജ്മ പ്രതികരിച്ചത്.

ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പ്രശ്നക്കാരായ വിദ്യാർത്ഥികളെ തടയാനാണ് പൊലീസ് ക്യാംപസിനകത്തേക്ക് കടന്നതെന്നാണ് രൺധാവയുടെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP