Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ എസ് ആർ ടി സി സർവ്വീസ് നടത്താത്തത് കാസർഗോഡ് മാത്രം; മലപ്പുറത്തും ബസുകൾ ഓടുന്നത് പതിവ് പോലെ; തീവണ്ടി ഗതാഗതവും തടസ്സമില്ലാതെ മുമ്പോട്ട്; ഹർത്താലിൽ ജനജീവിതം വലയുന്നില്ലെന്ന് ഉറപ്പിക്കാൻ കരുതലോടെ; ചില പോക്കറ്റുകളിൽ പ്രശ്‌ന സാധ്യതയെന്ന് തിരിച്ചറിഞ്ഞ് പൊലീസും; റോഡ് ഗതാഗതം തടസ്സമാകാതിരിക്കാൻ റോന്തുചുറ്റൽ സജീവമാക്കി പൊലീസ്; പൗരത്വ ബില്ലിലെ ഹർത്താലിന് വമ്പൻ മുൻകരുതലുകളുമായി സർക്കാർ; അതിരാവിലെ എല്ലാം സാധാരണ നിലയിൽ

കെ എസ് ആർ ടി സി സർവ്വീസ് നടത്താത്തത് കാസർഗോഡ് മാത്രം; മലപ്പുറത്തും ബസുകൾ ഓടുന്നത് പതിവ് പോലെ; തീവണ്ടി ഗതാഗതവും തടസ്സമില്ലാതെ മുമ്പോട്ട്; ഹർത്താലിൽ ജനജീവിതം വലയുന്നില്ലെന്ന് ഉറപ്പിക്കാൻ കരുതലോടെ; ചില പോക്കറ്റുകളിൽ പ്രശ്‌ന സാധ്യതയെന്ന് തിരിച്ചറിഞ്ഞ് പൊലീസും; റോഡ് ഗതാഗതം തടസ്സമാകാതിരിക്കാൻ റോന്തുചുറ്റൽ സജീവമാക്കി പൊലീസ്; പൗരത്വ ബില്ലിലെ ഹർത്താലിന് വമ്പൻ മുൻകരുതലുകളുമായി സർക്കാർ; അതിരാവിലെ എല്ലാം സാധാരണ നിലയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ബില്ലിന്റെ പേരിൽ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമാണ് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടത്തുന്ന ഹർത്താലെന്നും പിന്മാറില്ലെന്നും സംയുക്ത സമരസമിതി അറിയിച്ചിരുന്നു. എസ് ഡി പി ഐയും വെൽഫയർ പാർട്ടിയും അടക്കമുള്ള പാർട്ടികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. മുഖ്യധാരാ പാർട്ടികൾ ഇതുമായി സഹകരിക്കുന്നില്ല. അതുകൊണ്ട് തന്നെ ഹർത്താൽ അതിരാവിലെ യാതൊരു വിധ ചലനങ്ങൾ ഉണ്ടാക്കിയിട്ടില്ല. കെ എസ് ആർ ടി സി ബസ് സർവ്വീസ് നടത്തുന്നുണ്ട്. എന്നാൽ മലപ്പുറത്ത് ഹർത്താൽ ജനജീവിതത്തെ ബാധിക്കുമെന്നാണ് സൂചന.

ഹർത്താലിന് ഒരാഴ്ച മുൻപ് നോട്ടിസ് നൽകണമെന്ന ഹൈക്കോടതി നിർദ്ദേശം സമിതി പാലിച്ചിട്ടില്ലെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. ഹർത്താൽ പിൻവലിക്കണമെന്നാവശ്യപ്പെട്ടു പൊലീസ് നൽകിയ നോട്ടിസിനും സംഘടനകൾ മറുപടി നൽകിയില്ല. ഇന്നു വാഹനങ്ങൾ തടയാനോ കടകൾ അടപ്പിക്കാനോ സമ്മതിക്കില്ല. നാശനഷ്ടമുണ്ടായാൽ ഉത്തരവാദിത്തം ഹർത്താൽ പ്രഖ്യാപിച്ച സംഘടനകളുടെ ജില്ലാ, സംസ്ഥാന നേതാക്കൾക്കായിരിക്കും. അവരുടെ പേരിൽ നിയമനടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറത്ത് ഒഴികെ അതിരാവിലെ ഹർത്താൽ ചലനങ്ങളുണ്ടാക്കുന്നില്ല. പല ജില്ലകളിലും നിരവധി പേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്.

ഇന്നു സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. എന്നാൽ കാസർഗോഡ് കെ എസ് ആർ ടി സി നിലവിൽ സർവ്വീസ് നടത്തുന്നില്ല. ആവശ്യമെങ്കിൽ പൊലീസ് സഹായം തേടും. ജീവനക്കാർക്ക് ആരോഗ്യ കാരണത്താലല്ലാതെ അവധി നൽകില്ല. ഇന്നത്തെ പരീക്ഷകളിൽ മാറ്റമില്ലെന്ന് കണ്ണൂർ, കാലിക്കറ്റ്, എംജി, കുസാറ്റ്, ആരോഗ്യ, കാർഷികവെറ്ററിനറി, സാങ്കേതിക, കേന്ദ്ര സർവകലാശാലകൾ അറിയിച്ചു. കേരളയിൽ ഇന്നത്തെ പിഎച്ച്ഡി കോഴ്‌സ് വർക്ക് (പേപ്പർ1 റിസർച്ച് മെത്തഡോളജി), മൂന്നാം സെമസ്റ്റർ എംഎസ്സി (സിഎസ്എസ്) പരീക്ഷകൾ മാറ്റി. മറ്റു പരീക്ഷകൾക്കു മാറ്റമില്ല. സ്‌കൂൾ പരീക്ഷകൾക്ക് മാറ്റമില്ലെന്നു പൊതുവിദ്യാഭ്യാസവകുപ്പ് അറിയിച്ചു. എന്നാൽ സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന് കീഴിലെ സ്‌കൂളുകളിലെ പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്.

ഹർത്താൽ നിയമവിരുദ്ധമാണെന്നും നടപടിയുണ്ടാകുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അക്രമം ഉണ്ടായാൽ നേതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും. ഹർത്താൽ നേരിടാൻ പൊലീസ് മുൻകരുതലെടുത്തു. ശബരിമല തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല അഡീഷനൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത് തമ്പാൻ അറിയിച്ചു. ഇതിനിടെ, ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു കണ്ണൂർ സ്വദേശി ശ്രീനാഥ് പത്മനാഭൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

കർശന നടപടികളുമായി പൊലീസ് മുന്നോട്ട് പോകും. നിർബന്ധപൂർവം കടകൾ അടപ്പിക്കുന്നവരെ ഉടൻ നീക്കാനാണ് തീരുമാനം. പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല. പ്രശ്‌നസാധ്യതയുള്ള സ്ഥലങ്ങളിൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരുടെ സാന്നിധ്യം ഉറപ്പാക്കും. ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഹർത്താലിന്റെ മറവിൽ അക്രമങ്ങൾ തടയാൻ സംസ്ഥാനത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഘർഷസാധ്യതയുള്ള സ്ഥലങ്ങളിൽ തിങ്കളാഴ്ച വൈകീട്ടോടെ പൊലീസ് സംഘത്തെ വിന്യസിച്ച് പിക്കറ്റിങ് ഏർപ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാൻ പൊലീസ് കൺട്രോൾ റൂമുകളിൽ അഗ്‌നിരക്ഷാസേന സ്ട്രൈക്കിങ് സംഘത്തെ വിന്യസിച്ചു. ജില്ലകളിലെ സുരക്ഷ അതത് പൊലീസ് മേധാവിമാർ വിലയിരുത്തും. ഹർത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങളോ വഴിതടയലോ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കാൻ ഡി.ജി.പി. നിർദ്ദേശം നൽകി. അതിജാഗ്രതാ നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. റോഡ് തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ പൊലീസ് തുടർച്ചയായി റോന്തുചുറ്റും.

അക്രമത്തിനു നേതൃത്വം നൽകാനിടയുള്ളവരെ കരുതൽത്തടങ്കലിൽ വെക്കും. സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, കോടതികൾ, കെ.എസ്.ഇ.ബി. എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ പൊലീസ് സംരക്ഷണം നൽകും. കെ.എസ്.ആർ.ടി.സി. സർവീസ് നടത്താൻ പൊലീസ് അകമ്പടി നൽകും. ജുഡീഷ്യൽ ഓഫീസർമാർക്കും പ്രോസിക്യൂട്ടർമാർക്കും പൊലീസ് സംരക്ഷണം നൽകും. പൊതു-സ്വകാര്യ സ്വത്തുകൾ നശിപ്പിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP