Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹർത്താലിനെ തുടർന്ന് കേരള യൂണിവേഴ്‌സിറ്റി മാറ്റിയത് പി.എച്ച്.ഡി കോഴ്‌സ് വർക്കും മൂന്നാം സെമസ്റ്റർ എം.എസ്‌സി പരീക്ഷകളും; സ്‌കൂളുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല; ഹർത്താലിന്റെ മറവിൽ അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസും

ഹർത്താലിനെ തുടർന്ന് കേരള യൂണിവേഴ്‌സിറ്റി മാറ്റിയത് പി.എച്ച്.ഡി കോഴ്‌സ് വർക്കും മൂന്നാം സെമസ്റ്റർ എം.എസ്‌സി പരീക്ഷകളും; സ്‌കൂളുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല; ഹർത്താലിന്റെ മറവിൽ അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് കേരള സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു. നാളെ നടത്താനിരുന്ന പി.എച്ച്.ഡി കോഴ്‌സ് വർക്ക്( പേപ്പർ-1 റിസർച്ച് മെത്തഡോളജി) പരീക്ഷകളും മൂന്നാം സെമസ്റ്റർ എം എസ് എസി (സി എസ് എസ്) ഡിഗ്രി പരീക്ഷകളുമാണ് സർവകലാശാല മാറ്റിവെച്ചത്.

പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും. സർവകലാശാലക്ക് കീഴിലെ മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല. അതേസമയം, സ്‌കൂളുകളിൽ നടത്താനിരുന്ന പരീക്ഷകൾക്കും മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രണ്ടാംപാദ വാർഷിക പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

നാളത്തെ കേരള ടെക്‌നോളോജിക്കൽ യൂണിവേഴ്‌സിറ്റി പരീക്ഷകൾക്ക് മാറ്റമില്ല. എ പി ജെ അബ്ദുൾ കലാം ടെക്‌നോളോജിക്കൽ യൂണിവേഴ്‌സിറ്റി ഡിസംബർ 17 ന് നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു. അതേ സമയം തങ്ങൾക്ക് കീഴിലുള്ള സ്‌കൂളുകളിൽ നാളെ നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചെന്ന് കേരള സെൽഫ് ഫിനാൻസ് സ്‌കൂൾ ഫെഡറേഷൻ അറിയിച്ചു.

അതേസമയം നാളത്തെ ഹർത്താലിൽ മാറ്റമില്ലെന്നും യാത്ര ഒഴിവാക്കി സഹകരിക്കണമെന്നും സംയുക്ത സമര സമിതി അറിയിച്ചു. ഹർത്താലിന്റെ മറവിൽ അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസും വ്യക്തമാക്കി.

ഹർത്താൽ ദിവസം പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടി നിൽക്കാൻ അനുവദിക്കില്ല. പൊതുമുതൽ നശിപ്പിച്ചാൽ കേസെടുക്കും. സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. അക്രമ സാധ്യത മുന്നിൽ കണ്ട് സമരസമിതി നേതാക്കളെ കരുതൽ തടങ്കലിൽ ആക്കി. എറണാകുളത്ത് നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP