Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലഫ്. ജനറൽ മനോജ് മുകുന്ദ് നരവാനെ അടുത്ത കരസേനാ മേധാവിയാകും; നിലവിലെ ഉപമേധാവി ചുമതല ഏൽക്കുക ബിപിൻ റാവത്ത് ഡിസംബർ 31 ന് വിരമിക്കുന്നതിനെ തുടർന്ന്

ലഫ്. ജനറൽ മനോജ് മുകുന്ദ് നരവാനെ അടുത്ത കരസേനാ മേധാവിയാകും; നിലവിലെ ഉപമേധാവി ചുമതല ഏൽക്കുക ബിപിൻ റാവത്ത് ഡിസംബർ 31 ന് വിരമിക്കുന്നതിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിപിൻ റാവത്ത് ഡിസംബർ 31 ന് വിരമിക്കുന്നതിനെ തുടർന്ന് ലഫ്. ജനറൽ മനോജ് മുകുന്ദ് നരവാനെ അടുത്ത കരസേനാ മേധാവിയാകും. നിലവിൽ കരസേനാ ഉപമേധാവിയാണ് നരവാനെ. വിരമിക്കുന്ന ജനറൽ ബിപിൻ റാവത്ത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി ചുമതലയേൽക്കുമെന്ന് അഭ്യൂഹമുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിൽ കരസേനാ ഉപമേധാവിയായി ചുമതലയേൽക്കുംവരെ ചൈനയുമായുള്ള ഇന്ത്യയുടെ 4000 കിലോമീറ്റർ അതിർത്തി സംരക്ഷിക്കുന്ന ഈസ്റ്റേൺ കമാൻഡിനെ നയിച്ചുവന്നത് അദ്ദേഹമാണ്.

കശ്മീരിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഭീകര വിരുദ്ധ നീക്കങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ശ്രീലങ്കയിലെ ഇന്ത്യൻ ദൗത്യത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം മ്യാന്മറിലെ ഇന്ത്യൻ എംബസിയിൽ ഡിഫൻസ് അറ്റാഷെയായും പ്രവർത്തിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ സുധീരമായ സൈനിക സേവനത്തിന് സേനാ പുരസ്‌കാരം നേടിയ നരവാനെ നാഗാലാൻഡിലെയും ആസാം റൈഫിൾസിലെയും സേവനത്തിന് വിശിഷ്ഠ സേവാ പുരസ്‌കാരവും നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP