Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആയിരങ്ങളെ അണിനിരത്തി വീണ്ടും ആസാദി ഗാനവുമായി പഴയ ജെഎൻയു പോരാളി; കനയ്യ കുമാർ ബീഹാറിൽ റാലി സംഘടിപ്പിച്ചത് പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്

ആയിരങ്ങളെ അണിനിരത്തി വീണ്ടും ആസാദി ഗാനവുമായി പഴയ ജെഎൻയു പോരാളി; കനയ്യ കുമാർ ബീഹാറിൽ റാലി സംഘടിപ്പിച്ചത് പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്

മറുനാടൻ മലയാളി ബ്യൂറോ

പൗരത്വ ഭേദഗതി നിയമത്തിന് ഊർജ്ജമേകാൻ ആസാദി ഗായകൻ ആയിരങ്ങളെ അണിനിരത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ബീഹാറിൽ സംഘടിപ്പിച്ച പടുകൂറ്റൻ റാലിയിലാണ് ജെ.എൻ.യു വിദ്യാർത്ഥിയുണിയൻ മുൻ പ്രസിഡണ്ടും സിപിഐ അംഗവുമായ കനയ്യകുമാർ. ബീഹാറിൽ സംഘടിച്ച പൊതുജനറാലിയിലായിരുന്നു കനയ്യകുമാർ വീണ്ടും 'ആസാദി' മുഴക്കിയത്.

രാജ്യത്ത് പൗരത്വനിയമം നടപ്പിലാക്കുന്നതിനെരിരേയും ഡൽഹിയിലെ ജാമിയമിലിയ സർവ്വകലാശാല വിദ്യാർത്ഥികൾക്കെതിരേയുള്ള പൊലീസ് അതിക്രമങ്ങളെയും ശക്തമായി അപലപിച്ചുകൊണ്ട് കനയ്യ ആസാദി മുഴക്കുകയായിരുന്നു.പ്രതിഷേധറാലിയുടെ വീഡിയോയും കനയ്യ ട്വിറ്ററിൽ പങ്കുവെച്ചു.

പീഡനം നേരിടുന്ന അഭയാർഥികൾക്ക് പൗരത്വം നൽകാനാകണം സി.എ.എ എന്നും അത് ഒരു ഇന്ത്യക്കാരന്റെയും പൗരത്വം കവർന്നെടുക്കാനാകരുതെന്നും കനയ്യ പറഞ്ഞു. രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയും രാജ്യത്ത് പ്രക്ഷോഭം ഉണ്ടാക്കാനും ചില പാർട്ടികൾ ശ്രമിക്കുന്നുണ്ടെന്നും കനയ്യ പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ രാജ്യത്താകമാനം വിദ്യാർത്ഥികളുടേയും വിവിധ രാഷ്ട്രീയ മുന്നണികളുടേയും മറ്റ് സംഘടനകളുടേയും നേതൃത്വത്തിൽ പതിഷേധം കനക്കുകയാണ്. കലാലയങ്ങളിലും പൊതു ഇടങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കനയ്യ ബീഹാറിൽ റാലി സംഘടിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP