Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വഭാവ വൈകല്യം സഹിക്കാനാകാതെ ഭാര്യയും മക്കളും ഉപേക്ഷിച്ചു; 65കാരനായ രാധാകൃഷ്ണൻ ബന്ധുവീട്ടിൽ വിരുന്നെത്തിയ നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന്; പ്രതി അറസ്റ്റിലായത് കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയെ തുടർന്ന്

സ്വഭാവ വൈകല്യം സഹിക്കാനാകാതെ ഭാര്യയും മക്കളും ഉപേക്ഷിച്ചു; 65കാരനായ രാധാകൃഷ്ണൻ ബന്ധുവീട്ടിൽ വിരുന്നെത്തിയ നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന്; പ്രതി അറസ്റ്റിലായത് കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയെ തുടർന്ന്

ജംഷാദ് മലപ്പുറം

മലപ്പുറം: ബന്ധുവീട്ടിൽ വിരുന്നെത്തിയ നാലു വയസ്സുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ 65കാരനെ ഭാര്യയും മക്കളും ഉപേക്ഷിച്ചത് സ്വഭാവ വൈകല്യത്തെ തുടർന്ന്. പെരുമ്പടപ്പിൽ നാല് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ 65 കാരനെയാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. മാറഞ്ചേരി പനമ്പാട് അവുണ്ടിത്തറ സ്വദേശി രാധാകൃഷ്ണൻ(65)നെയാണ് പെരുമ്പടപ്പ് എസ്‌ഐ സുരേഷും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിന് നൽകിയ പരാതിയിൽ ചൈൽഡ് ലൈനിന്റെ നിർദേശപ്രകാരം പെരുമ്പടപ്പ് പൊലീസ് കേസെടുക്കുകയായിരുന്നു. പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതി മാറഞ്ചേരി പനമ്പാട് അവുണ്ടിത്തറ സ്വദേശി രാധാകൃഷ്ണന് വിവാഹിതനാണെങ്കിലും ഭാര്യയും മക്കളും ഇയാളോടൊപ്പമില്ല. കുടുംബ പ്രശ്നത്തെ തുടർന്നു ഇവർ വേറെപോയതാണ്.

പ്രതി രാധാകൃഷ്ണൻ ബന്ധുവീട്ടിൽ വിരുന്നു വന്ന നാലു വയസ്സുകാരിയെ അവരുടെ വീട്ടിൽ നിന്നും തന്ത്രപൂർവം തന്റെ വീട്ടിലേക്ക്കൊണ്ടുവന്നാണ് ലൈംഗികമായി പീഡിപ്പിച്ചത്. രാധാകൃഷ്ണൻ വീട്ടിൽ തനിയെയാണിപ്പോൾ താമസം. പെൺകുട്ടിയുടെ സ്വഭാവത്തിൽവന്ന വ്യത്യാസം കാരണം മാതാവ് സംസാരിച്ചതോടെയാണ് പീഡന വിവരം പുറത്തുവന്നത്. ഇതോടെ കുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ വിവരം പെരുമ്പടപ്പ് പൊലീസിന് കൈമാറിതോടെയാണ് പൊലീസ് കേസെടുത്തത്. പൊന്നാനി ജുഡീഷ്യൽ കോടതി പ്രതിയെ പിടികൂടിയപ്പോൾ അവധിയായതിനാൽ പ്രതിയെ പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ്ഹാജരാക്കിയത്.

അതേ സമയം 12 വയസുകാരിയെ രണ്ടുവർഷത്തോളം മാതാപിതാക്കളുടെ ഒത്താശയോടെ പീഡിപ്പിച്ച കേസിൽ മാതാവിനെ അറസ്റ്റ് ചെയ്ത മറ്റൊരു കേസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.. കുട്ടിയുടെ മൊഴി പ്രകാരം കേസെടുത്തിരുന്നത്. സംഭവത്തിൽ 30തിൽകൂടുതർപേർക്കെതിരെ കേസടെടുത്തിട്ടുണ്ട്. കുട്ടിയുടെ പിതാവിന് പുറമെ ചേളാരി ചെനക്കലങ്ങാടിയിലെ കരുമ്പിൽ വീട്ടിൽ ഷൈജു (38), മേലേ ചേളാരി കുടൽകുഴിമാട് വീട്ടിൽ അഷ്‌റഫ് (36) ,കൊല്ലം പുനലൂർ പൂവണ്ണുമൂട് പാറപ്പിള്ള രാഹുൽ ( 20 ) എന്നിവരെ നേരത്തെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ കോടതിയിൽ റിമാൻഡിലാണ്.

അതേ സമയം 13കാരിയെ പീഡിപ്പിച്ച 49കാരനായ സ്വന്തം പിതാവിനും കഴിഞ്ഞ ദിവസം മഞ്ചേരി കോടതി ജാമ്യം നിഷേധിച്ചിരുന്നു.. അഞ്ചു വർഷങ്ങളായി കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയം വീട്ടിൽ വെച്ചും തുടർന്ന് വിവിധ ഇടങ്ങളിലെ വാടക വീടുകളിൽ വെച്ചും പീഡിപ്പിച്ചതായാണ് കുട്ടിയുടെ മൊഴി. പതിമൂന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന 49കാരന്റെ ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP