Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാറും ടിപ്പറും കൂട്ടിയിടിച്ച് സഹോദരങ്ങൾ മരിച്ചു; ജിനിൽ ജോസും ജിനീഷ് ജോസും കൊല്ലപ്പെട്ടത് മറ്റൊരു സഹോദരന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനായുള്ള യാത്രക്കിടെ

കാറും ടിപ്പറും കൂട്ടിയിടിച്ച് സഹോദരങ്ങൾ മരിച്ചു; ജിനിൽ ജോസും ജിനീഷ് ജോസും കൊല്ലപ്പെട്ടത് മറ്റൊരു സഹോദരന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനായുള്ള യാത്രക്കിടെ

മറുനാടൻ ഡെസ്‌ക്‌

താമരശ്ശേരി: ദേശീയപാതയിൽ പെരുമ്പള്ളിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാറിൽ യാത്ര ചെയ്തിരുന്ന 2 സഹോദരങ്ങൾ മരിച്ചു. വയനാട് വെള്ളമുണ്ട പുളിഞ്ഞാൽ വല്ലാട്ട് ജോസ്മേരി ദമ്പതികളുടെ മക്കളായ ജിനിൽ ജോസ് (35), ജിനീഷ് ജോസ് (26) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ നാലോടെയാണു അപകടം. ഇവരുടെ മറ്റൊരു സഹോദരൻ ജിനൂപിന്റെ വിവാഹ നിശ്ചയമായിരുന്നു ഇന്നലെ.

ചടങ്ങിൽ പങ്കെടുക്കാനായി എറണാകുളത്തെ ജോലി സ്ഥലത്ത് നിന്നു വീട്ടിലേക്ക് വരികയായിരുന്നു ഇരുവരും. വയനാട് ഭാഗത്തു നിന്നു വരികയായിരുന്ന ടിപ്പറുമായി കൂട്ടിയിടിച്ച് കാർ മതിലിടിച്ച് മറിയുകയായിരുന്നു. വിദേശത്ത് നഴ്സായിരുന്ന ജിനിൽ അവധിക്കു നാട്ടിലെത്തിയതായിരുന്നു. ഭാര്യ: വിനീത(നഴ്സ്). ജിനീഷ് സ്വകാര്യ കാർ കമ്പനിയിൽ ഇലക്ട്രീഷ്യനായിരുന്നു. സംസ്‌കാരം ഇന്ന് 3ന് പുളിഞ്ഞാൽ ക്രിസ്തുരാജാ പള്ളിയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP