Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇത് അമിത് ഷായുടെ നിർദേശപ്രകാരം നടത്തിയ നരനായാട്ട്; വനിതാ പൊലീസുകാരില്ലാതെ പുരുഷ പൊലീസ് ഉദ്യോഗസ്ഥർ പെൺകുട്ടികളെ മർദിക്കുകയായിരുന്നു; പൊലീസുകാർക്കെതിരെ നടപടി വേണം; ഡൽഹി പൊലീസ് വളഞ്ഞിട്ടു മർദ്ദിച്ച മലയാളി വിദ്യാർത്ഥി ഷഹീൻ പറയുന്നു

ഇത് അമിത് ഷായുടെ നിർദേശപ്രകാരം നടത്തിയ നരനായാട്ട്; വനിതാ പൊലീസുകാരില്ലാതെ പുരുഷ പൊലീസ് ഉദ്യോഗസ്ഥർ പെൺകുട്ടികളെ മർദിക്കുകയായിരുന്നു; പൊലീസുകാർക്കെതിരെ നടപടി വേണം; ഡൽഹി പൊലീസ് വളഞ്ഞിട്ടു മർദ്ദിച്ച മലയാളി വിദ്യാർത്ഥി ഷഹീൻ പറയുന്നു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധം ഡൽഹിയിൽ ആളിക്കത്തിയപ്പോൾ പ്രതിഷേധിച്ചവരെ പൊലീസ് വളഞ്ഞിട്ടു മർദ്ദിക്കുകയായിരുന്നു. ഈ ആക്രമണത്തിൽ പരിക്കേറ്റവരുടെ കൂട്ടത്തിൽ ജാമിയ മിലിയയിലെ മലയാളി വിദ്യാർത്ഥികളും ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ മർദ്ദനമേറ്റത് മലയാളിയായ വിദ്യാർത്ഥിക്കായിരുന്നു. ഷഹീൻ എന്ന യുവാവിനാണ് മർദ്ദനമേറ്റത്.

അമിത് ഷായുടെ നിർദേശപ്രകാരം പൊലീസ് നടത്തിയ നരനായാട്ടാണ് ജാമിയ മിലിയയിൽ നടന്നതെനനാണ് ഷഹീൻ പ്രതികരിച്ചത്. പ്രതിഷേധം അടിച്ചൊതുക്കാനുള്ള പൊലീസ് നീക്കത്തിന് വഴങ്ങില്ല. വനിതാ പൊലീസുകാരില്ലാതെ പുരുഷ പൊലീസ് ഉദ്യോഗസ്ഥർ പെൺകുട്ടികളെ മർദിക്കുകയായിരുന്നു. പൊലീസുകാർക്കെതിരെ നടപടി വേണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

വിദ്യാർത്ഥികൾ സർവകലാശാല ക്യാംപസിന് പുറത്ത് റോഡിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം തുടരുന്നു. പൊലീസ് മർദനമേറ്റ വിദ്യാർത്ഥികൾ രാവിലെ ഷർട്ടുകളൂരി പ്രതിഷേധിച്ചു. ക്രൂരമായ മർദനത്തിനുപിന്നാലെ പൊലീസ് വിദ്യാർത്ഥികൾക്കെതിരെ കള്ളക്കേസ് എടുത്തെന്നും ആരോപണമുണ്ട്.

അക്രമത്തിനുപിന്നിൽ വിദ്യാർത്ഥികൾക്ക് പങ്കില്ലെന്നും പൊലീസാണ് അക്രമം അഴിച്ചുവിട്ടതെന്നുമാണ വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികൾക്ക് പിന്തുണയുമായി അദ്ധ്യാപകരും രംഗത്തുണ്ട്. പൊലീസ് പ്രകോനമില്ലാതെ അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് അദ്ധ്യാപകർ പറഞ്ഞു. പൊലീസ് അതിക്രമത്തിനെതിരെ നടപടി എടുക്കാതെ പിന്മാറില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP