Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'പ്രാർത്ഥനയ്ക്കു ശേഷം പള്ളികളിൽ നൽകുന്നത് കല്ലുകളും അമ്പലത്തിൽ നൽകുന്നത് പ്രസാദവും; പൗരത്വ ഭേദഗതി നിമയമത്തിനെതിരായ വിദ്യാർത്ഥി പ്രതിഷേധത്തിൽ വർഗീയ പരാമർശവുമായി അർണബ് ഗോസ്വാമി

'പ്രാർത്ഥനയ്ക്കു ശേഷം പള്ളികളിൽ നൽകുന്നത് കല്ലുകളും അമ്പലത്തിൽ നൽകുന്നത് പ്രസാദവും; പൗരത്വ ഭേദഗതി നിമയമത്തിനെതിരായ വിദ്യാർത്ഥി പ്രതിഷേധത്തിൽ വർഗീയ പരാമർശവുമായി അർണബ് ഗോസ്വാമി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യ വ്യാപകമായി പ്രതിഷേധം നടക്കുമ്പോൾ വർഗീയ പരാമർശവുമായി മാധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമി. ജാമിയ മില്ലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥി പ്രതിഷേധത്തെ വർഗീയമായി ചിത്രികരിച്ചാണ് ബിജെപി അനുഭാവി കൂടിയായ അർണബിന്റെ ട്വീറ്റ്. പ്രാർത്ഥനയ്ക്കു ശേഷം ക്ഷേത്രങ്ങളിൽ നൽകുന്നത് പ്രസാദമാണെന്നും എന്നാൽ പള്ളികളിൽ നൽകുന്നത് കല്ലുകളാണെന്നുമാണ് അർണബിന്റെ ട്വീറ്റ്.

ഡൽഹിയിൽ വൈകുന്നേരം വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജാമിയ മിലിയ സർവകലാശാലയുടെ കവാടം അടയ്ക്കുകയും കാമ്പസിനുള്ളിൽ കടന്ന് വിദ്യാർത്ഥികൾക്കു നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. പുറത്തുനിന്നുള്ള ചിലർ സർവകലാശാലയ്ക്കുള്ളിൽ അഭയംതേടുന്നത് തടയുന്നതിനാണ് ഇതെന്നായിരുന്നു വിശദീകരണം. ജാമിയ മിലിയ സർവകലാശാലയ്ക്കു പുറകെ അലിഗഡ് സർവകലാശാലയിലും സംഘർഷമുണ്ടായി. ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർത്ഥികൾക്കു നേരെ പൊലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചാണ് യുപിയിലെ അലിഗഡ് മുസ്ലിം സർവകലാശാലയിലും വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനം പൊലീസ് തടഞ്ഞതിനെ തുടർന്നായിരുന്നു സംഘർഷം.

ജാമിയയിലെ സംഭവത്തിൽ പ്രതിഷേധിച്ച് ജെഎൻയു ഉൾപ്പെടെയുള്ള സർവകലാശാലയിലെ വിദ്യാർത്ഥികളും മറ്റു പ്രക്ഷോഭകരും ചേർന്ന് രാത്രിയിൽ ഡൽഹിയിലെ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലേയ്ക്ക് മാർച്ച് നടത്തി. വൈകിട്ട് നാലുമണിയോടെ ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും ഗാന്ധി പീസ് മാർച്ച് എന്ന പേരിൽ ഡൽഹിയിലേയ്ക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

വിദ്യാർത്ഥികൾ പൊലീസിനു നേരെ കല്ലെറിയുകയും സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് വിദ്യാർത്ഥികളെ പൊലീസ് ലാത്തി വീശി ഓടിക്കുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. മൂന്ന് സ്റ്റേറ്റ് ബസുകളും നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും അഗ്നിക്കിരയാക്കിയതായാണ് പൊലീസ് പറയുന്നത്.

മുസ്ലിം വിഭാഗത്തെ പൂർണമായും അവഗണിക്കുന്ന ഭേദഗതിയാണ് കേന്ദ്ര സർക്കാർ പൗരത്വ നിയമത്തിൽ നടപ്പിലാക്കിയിട്ടുള്ളത്. പുതിയ നിയമപ്രകാരം പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31 വരെ ഇന്ത്യയിൽ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യൻ, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷമതവിഭാഗങ്ങളിൽപ്പെട്ട അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുമെന്നാണ് വ്യവസ്ഥ. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർവചിക്കരുതെന്ന ഇന്ത്യൻ ഭരണഘടന വാക്യത്തെമാനിക്കാത്ത നിയമത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP