Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവർ കൃഷ്ണനും അർജുനനും അല്ല, ദുര്യോധനനും ശകുനിയും; ജാമിയ മിലിയ സർവകലാശാലയിൽ സമരം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടൻ സിദ്ധാർത്ഥ്

അവർ കൃഷ്ണനും അർജുനനും അല്ല, ദുര്യോധനനും ശകുനിയും; ജാമിയ മിലിയ സർവകലാശാലയിൽ സമരം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടൻ സിദ്ധാർത്ഥ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം കത്തിപ്പടരുമ്പോൾ പ്രതികരണവുമായി നടൻ സിദ്ധാർത്ഥ് രംഗത്ത്. ജാമിയ മിലിയ സർവകലാശാലയിൽ സമരം നടത്തുന്ന വിദ്യാർത്ഥികൾക്ക് സിദ്ധാർഥ് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സിദ്ധാർത്ഥ് രംഗത്തുവന്നത്. ഇവർ രണ്ട് പേർ കൃഷ്ണനും അർജുനനുമല്ലെന്നും ദുര്യോധനനും ശകുനിയുമാണെന്ന് നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സിദ്ധാർഥ് ട്വീറ്റ് ചെയ്തു. സർവകലാശാലകളിൽ കയറിയുള്ള പൊലീസ് ആക്രമണം അവസാനിപ്പിക്കണമെന്നും സിദ്ധാർഥ് ആവശ്യപ്പെട്ടു.

പൗരത്വ നിയമ ഭേദഗതിക്ക് പിന്തുണ നൽകിയ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെയും സിദ്ധാർഥ് രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. മുമ്പും നിരവധി വിഷയങ്ങളിൽ കേന്ദ്ര സർക്കാറിനെതിരെ തുറന്ന പ്രതിഷേധം പ്രകടിപ്പിച്ച നടനാണ് സിദ്ധാർഥ്. ഞായറാഴ്ചയാണ് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ സമരം രൂക്ഷമായത്. പൊലീസ് ക്യാമ്പസിനുള്ളിൽ കയറി വിദ്യാർത്ഥികളെ നേരിട്ടെങ്കിലും സമരത്തിന് അയവു വന്നിട്ടില്ല. തിങ്കളാഴ്ചയും സമരം തുടരുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP