Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പൗരത്വ നിഷേധം: പ്രതിഷേധ ഹർത്താൽ വിജയിപ്പിക്കാൻ വിദ്യാർത്ഥി യുവജനങ്ങൾ മുന്നിട്ടിറങ്ങുക - ശംസീർ ഇബ്രാഹിം

പൗരത്വ നിഷേധം: പ്രതിഷേധ ഹർത്താൽ വിജയിപ്പിക്കാൻ വിദ്യാർത്ഥി യുവജനങ്ങൾ മുന്നിട്ടിറങ്ങുക - ശംസീർ ഇബ്രാഹിം

സ്വന്തം ലേഖകൻ

മലപ്പുറം : മുസ്ലിം ജനവിഭാഗത്തിന് മാത്രമായി പൗരത്വം നിഷേധിക്കുന്ന സംഘ്പരിവാറിന്റെ നിയമ നിർമ്മാണത്തിനെതിരിൽ കേരളത്തിലെ വ്യത്യസ്ത സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ വിജയിപ്പിക്കാൻ വിദ്യാർത്ഥി യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ശംസീർ ഇബ്രാഹിം ആഹ്വാനം ചെയ്തു.ഫ്രറ്റേണിറ്റി മലപ്പുറം ജില്ല നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിവിൽ സമൂഹത്തിന്റെ നിസഹകരണത്തിലൂടെയും വിസമ്മതത്തിന്റെ ശക്തമായ പ്രതിഷേധ രൂപങ്ങളിലൂടെയും മാത്രമാണ് സംഘ്പരിവാറിന്റെ വംശീയ പദ്ധതികളെ ചെറുത്തു തോൽപ്പിക്കാൻ സാധിക്കുക. അലിഗഡിലെയും ജാമിയ മില്ലിയയിലെയും വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നടത്തിയ സമരം കേരളത്തിന് മാതൃകയാണ്. കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധം എന്ന നിലയ്ക്ക് ചൊവ്വാഴ്ച മുഴുവൻ വിദ്യാർത്ഥികളും ക്ലാസുകൾ ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ല പ്രസിഡന്റ് കെ.കെ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. നേതൃ പരിശീലനത്തിന് 'ടേൺ & ടൂൺ'റക്ടർ സി.പി ഹബീബ് റഹ്മാൻ നേതൃത്വം നൽകി. സമാപന സംഗമത്തിൽ വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് സംസാരിച്ചു.ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി സുമയ്യ ജാസ്മിൻ, മുഹമ്മദ് ഹംസ പൊന്നാനി, പ്രോഗ്രാം കൺവീനർ അജ്മൽ കോഡൂർ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP