Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹർത്താൽ നടത്താൻ ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണം; ഹർത്താൽ പ്രഖ്യാപിച്ച സംഘടനങ്ങൾ ഇത് പാലിച്ചിട്ടില്ല; അതിനാൽ നാളത്തെ ഹർത്താൽ നിയമവിരുദ്ധമെന്ന് ഡിജിപി; മുന്നറിയപ്പ് അവഗണിച്ചാൽ അതിശക്തമായ ഇടപെടലെന്ന് പൊലീസ് മേധാവി; ഹർത്താൽ പിൻവലിക്കില്ലെന്ന് എസ് ഡി പിഐയും

ഹർത്താൽ നടത്താൻ ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണം; ഹർത്താൽ പ്രഖ്യാപിച്ച സംഘടനങ്ങൾ ഇത് പാലിച്ചിട്ടില്ല; അതിനാൽ നാളത്തെ ഹർത്താൽ നിയമവിരുദ്ധമെന്ന് ഡിജിപി; മുന്നറിയപ്പ് അവഗണിച്ചാൽ അതിശക്തമായ ഇടപെടലെന്ന് പൊലീസ് മേധാവി; ഹർത്താൽ പിൻവലിക്കില്ലെന്ന് എസ് ഡി പിഐയും

സ്വന്തം ലേഖകൻ

തിരുവനന്തപുരം; ചൊവ്വാഴ്ച സംസ്ഥാനത്ത് നടത്താനിരിക്കുന്ന ഹർത്താൽ പിൻവലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു. ഹർത്താൽ സംബന്ധിച്ച് കോടതി നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല, അതുകൊണ്ടുതന്നെ നാളത്തെ ഹർത്താൽ നിയമവിരുദ്ധമാണ്. ഹർത്താലിൽനിന്ന് സംഘടനങ്ങൾ പിന്മാറണം - ലോക്നാഥ് ബെഹ്റ പറഞ്ഞു. എന്നാൽ ഹർത്താലുമായി മുമ്പോട്ട് പോകുമെന്ന് ആഹ്വാനം ചെയ്തവരും അറിയിച്ചു.

'ഹർത്താൽ നടത്താൻ ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് നിയമം. എന്നാൽ ഹർത്താൽ പ്രഖ്യാപിച്ച സംഘടനങ്ങൾ ഇത് പാലിച്ചിട്ടില്ല. അതിനാൽ ഈ ഹർത്താൽ നിയമവിരുദ്ധമാണ്. ഇതുസംബന്ധിച്ച നോട്ടീസ് സംഘടനകൾക്ക് നൽകിയിട്ടുണ്ട്. ഇത് അവഗണിച്ച് ഹർത്താൽ നടത്തിയാൽ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കും. പൊലീസ് ഇതിന് വേണ്ട സജ്ജീകരണങ്ങളെല്ലാം കൈക്കൊണ്ടിട്ടുണ്ട് '- ബെഹ്റ വ്യക്തമാക്കി.

ഹർത്താലുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിഷേധ റാലിക്ക് യാതൊരു തടസ്സവുമില്ല, എന്നാൽ ഹർത്താൽ അനുവദിക്കില്ലെന്നും പൊലീസ് മേധാവി പറഞ്ഞു. ഹർത്താൽ ആഹ്വാനവുമായി സംഘനകൾ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആവശ്യമായ സംരക്ഷണ നൽകാൻ പൊലീസ് പ്രതിജ്ഞാബന്ധമാണെന്നും ബെഹ്റ വ്യക്തമാക്കി.

അതേസമയം ഹർത്താലുമായി മുന്നോട്ടു പോകുമെന്ന് പാലക്കാട് നടന്ന പത്രസമ്മേളനത്തിൽ ഹർത്താൽ ആഹ്വാനം ചെയ്ത സംഘടനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പോരാട്ടം, എസ്ഡിപിഐ, വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനങ്ങൾ ചേർന്ന സംയുക്ത സമരസമിതിയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP