Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുൻ കാമുകൻ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ പോകുന്നു എന്നറിഞ്ഞ യുവതി പ്രതികാരം തീർത്തത് ജനനേന്ദ്രിയം ഛേദിച്ച്; മയക്കുമരുന്ന് കലർത്തിയ ഫ്രൂട്ട് ജ്യൂസ് നൽകിയ ശേഷം ജനനേന്ദ്രിയം ഛേദിച്ചു; മുറിച്ചെടുത്ത ജനനേന്ദ്രിയം ഉടൻ എത്തിക്കുകയാണെങ്കിൽ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും കൂട്ടാക്കാതെ കാമുകി; സിനിമാ സ്‌റ്റൈലിൽ പ്രതികാരം തീർത്ത ദന്തഡോക്ടർക്ക് 10 വർഷം കഠിന തടവ് വിധിച്ച് കോടതി

മുൻ കാമുകൻ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ പോകുന്നു എന്നറിഞ്ഞ യുവതി പ്രതികാരം തീർത്തത് ജനനേന്ദ്രിയം ഛേദിച്ച്; മയക്കുമരുന്ന് കലർത്തിയ ഫ്രൂട്ട് ജ്യൂസ് നൽകിയ ശേഷം ജനനേന്ദ്രിയം ഛേദിച്ചു; മുറിച്ചെടുത്ത ജനനേന്ദ്രിയം ഉടൻ എത്തിക്കുകയാണെങ്കിൽ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും കൂട്ടാക്കാതെ കാമുകി; സിനിമാ സ്‌റ്റൈലിൽ പ്രതികാരം തീർത്ത ദന്തഡോക്ടർക്ക് 10 വർഷം കഠിന തടവ് വിധിച്ച് കോടതി

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയിൽ കോട്ടയം സിനിമയിൽ വഞ്ചിച്ച കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ച കാമുകിയുടെ കഥ പിന്നീട് പലയിടങ്ങളിലും ആവർത്തിക്കപ്പെട്ടിരുന്നു. അത്തരമൊരു കഥയുടെ ആവർത്തനമാണ് കർണാടത്തിലെ മൈസൂരിൽ നിന്നും പുറത്തുവന്നത്. മുൻ കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ച കേസിൽ ദന്തഡോക്ടറായ കാമുകിക്ക് പത്ത് വർഷത്തം കഠിന തടവാണ് നടന്നത്.

പത്തുവർഷം മുൻപ് നടന്ന സംഭവത്തിൽ 15,000 രൂപ പിഴയും രണ്ടു ലക്ഷം രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായും ബംഗളൂരുവിലെ സെഷൻസ് കോടതി വിധിച്ചു. 2008 നവംബർ 29നാണ് സംഭവം.സയീദ അമീന നഹീം എന്ന 42കാരിക്കാണ് കോടതി ശിക്ഷ വിധിച്ചത്. മൈസൂരുവിലെ ഫിസിഷ്യനായ മിർ അർഷദ് അലിയാണ് ആക്രമണത്തിന് ഇരയായത്. സയീദ അമീന കോരമംഗലത്ത് നടത്തുന്ന ദന്തൽ ക്ലിനിക്കിൽ വച്ചാണ് അർഷദ് അലിക്ക് നേരെ ആക്രമണമുണ്ടായത്.

മുൻ കാമുകൻ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നതിലുള്ള പ്രകോപനമാണ് ആക്രമണത്തിൽ കലാശിച്ചത്. വൈവാഹിക ജീവിതം നഷ്ടമായ അർഷദിന് നഷ്ടപരിഹാരം പ്രശ്നങ്ങൾക്കുള്ള മതിയായ പരിഹാരമല്ലെന്ന് നിരീക്ഷിച്ച കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. അർഷദ് മാനസികമായും ഒരുപാട് അനുഭവിച്ചതായും കോടതി നിരീക്ഷിച്ചു.

സയീദയും അർഷദ് അലിയും അടുപ്പത്തിലായിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അലി ബന്ധം അവസാനിപ്പിച്ച് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. ഇതിൽ കുപിതയായ സയീദ ക്ലിനിക്കിൽ വന്ന് കാണണമെന്ന് ആവശ്യപ്പെട്ടു. അവിടെ വച്ച് അർഷദിന് മയക്കുമരുന്ന് കലർത്തിയ ഫ്രൂട്ട് ജ്യൂസ് നൽകി. തുടർന്ന് അബോധാവസ്ഥയിലായ അർഷദിനെ ആക്രമിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

അർഷദിനെ ആശുപത്രിയിലാക്കാൻ സഹായിച്ചതും ദന്ത ഡോക്ടറാണ്. മുറിച്ചെടുത്ത ജനനേന്ദ്രിയം ഉടൻ എത്തിക്കുകയാണെങ്കിൽ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ ഇരയുടെയും ഭാര്യയുടെയും അഭ്യർത്ഥന മാനിക്കാൻ പോലും ദന്ത ഡോക്ടർ തയ്യാറായില്ലെന്ന് അർഷദിന്റെ അഭിഭാഷകൻ പറഞ്ഞു. തുടർന്ന് കൊലപാതക ശ്രമത്തിന് ദന്ത ഡോക്ടർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP