Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബസ് കാത്തു നിന്നിരുന്ന യുവതിയെ വലിച്ചിഴച്ച് വിജനമായ പ്രദേശത്തെത്തിച്ച് ലൈംഗിക ചൂഷണവും മോഷണവും; ആക്രമിക്കപ്പെട്ടത് മൂവാറ്റുപുഴ ലതാ സ്റ്റാന്റിനടുത്തെ ബസ്സ് സ്റ്റോപ്പിൽ ബസ്സ് കാത്തുനിന്ന യുവതി; വെരിക്കോസ് വെയിൻ രോഗബാധിതയ്ക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനമുറ; മദ്യപാന്മാരിൽ നിന്ന് സ്ത്രീയെ രക്ഷപ്പെടുത്തിയത് ഓട്ടോ ഡ്രൈവർമാരും: കേരളത്തെ നാണംകെടുത്തി അർഷാദും ആരീഫും

ബസ് കാത്തു നിന്നിരുന്ന യുവതിയെ വലിച്ചിഴച്ച് വിജനമായ പ്രദേശത്തെത്തിച്ച് ലൈംഗിക ചൂഷണവും മോഷണവും; ആക്രമിക്കപ്പെട്ടത് മൂവാറ്റുപുഴ ലതാ സ്റ്റാന്റിനടുത്തെ ബസ്സ് സ്റ്റോപ്പിൽ ബസ്സ് കാത്തുനിന്ന യുവതി; വെരിക്കോസ് വെയിൻ രോഗബാധിതയ്ക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനമുറ; മദ്യപാന്മാരിൽ നിന്ന് സ്ത്രീയെ രക്ഷപ്പെടുത്തിയത് ഓട്ടോ ഡ്രൈവർമാരും: കേരളത്തെ നാണംകെടുത്തി അർഷാദും ആരീഫും

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ:  ബസ് കാത്തു നിന്നിരുന്ന യുവതിയെ വലിച്ചിഴച്ച് വിജനമായ പ്രദേശത്തെത്തിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും പണാപഹരണം നടത്തുകയും ചെയ്ത രണ്ടംഗസംഘം പൊലീസ് പിടിയിൽ.

മൂവാറ്റുപുഴ പായിപ്ര എസ് വളവ് ഭാഗത്ത് താമസിച്ചുവരുന്ന പാലത്തിങ്കൽ അർഷാദ്(39 )ആനിക്കാട് ആടുപറമ്പ് ഭാഗത്ത് ചിലക്കാട്ട് പറമ്പിൽ ആരീഫ്(47)എന്നിവരെയാണ് മൂവാറ്റുപുഴ എസ് ഐ ടി എം സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടടുത്ത് മൂവാറ്റുപുഴ ലതാ സ്റ്റാന്റിനടുത്തെ ബസ്സ് സ്റ്റോപ്പിൽ തൊടുപുഴയ്ക്ക് ബസ്സ് കാത്തുനിൽക്കുകയായിരുന്ന യുവതിയാണ് ആക്രമണത്തിനിരയായത്.

വെരിക്കോസ്സ് വെയിൻ രോഗബാധിതയായ താൻ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയതാണെന്നും നൈറ്റ് ഡ്യൂട്ടി ആയതിനാൽ ഡോക്ടർ 8 മണിയോടെയാണ് എത്തിയതെന്നും തുടർന്ന് മരുന്ന് വാങ്ങി വീട്ടിലേയ്ക്ക് പോകാൻ ബസ്സ് കാത്തുനിൽക്കുമ്പോഴാണ് തനിക്കുനേരെ ആക്രണമുണ്ടായതെന്നുമാണ് യുവതി പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ബസ്സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഇവരിലൊരാൾ കൈയിൽ പിടിച്ച് വലിച്ചിഴച്ച് ആളൊഴിഞ്ഞ ഭാഗത്തേയ്ക്ക് കൊണ്ടുപോകുകയും ബാഗ് തട്ടിയെടുത്ത് 500 രൂപ കരസ്ഥമാക്കുകയും തുടർന്ന് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും ഇത് അംഗീകരിക്കാതെ വന്നപ്പോൾ ബലമായി ഇവർ ലൈംഗിക ചൂഷണം നടത്തിയെന്നുമാണ് യുവതി വെളിപ്പെടുത്തിയിട്ടുള്ളത്.

ബലപ്രയോഗത്തിനിടെ യുവതി ഒച്ചപ്പാടുണ്ടാക്കുകയും ഇതുകേട്ട് സമീപത്തെ ഓട്ടോ സ്റ്റാന്റിലുണ്ടായിരുന്നവർ ഒടിയെത്തുകയും തുടർന്ന് അക്രമികൾ ഓടി രക്ഷപെടുകയുമായിരുന്നു.വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.ശനിയാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. രാത്രിയോടെ പൊലീസ് നടത്തിയ തിരച്ചിലിൽ നഗരമധ്യത്തിലെ ബാറിൽ നിന്നും അക്രമികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കി.റിമാന്റ് ചെയ്തു.

ലത സ്റ്റാന്റിന് പരിസരത്തെ ബാറിലെ നിത്യസന്ദർശകരാണ് പിടിയിലായ പ്രതികളെന്നും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലുള്ളവരുടെ പക്കൽ നിന്നും പണവും വിലപിടിപ്പുള്ള വസ്തുക്കളും അടിച്ചുമാറ്റുന്നത് ഇവരുടെ പതിവ് രീതിയായിരുന്നെന്നാണ് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിട്ടുള്ളതെന്നെും പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP