Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എന്റെ കൂട്ടുകാരെ തൊടുന്നോടാ... അധികാരത്തിന്റെ കണ്ണിൽ നോക്കി തലയുയർത്തി നിന്ന് ചോദിക്കുന്നവൾ ഒരു മലയാളിപ്പെണ്ണാണ്; അയിഷ അഭിമാനം; ആ ചൂണ്ടുവിരലിനു മുന്നിൽ അവർക്ക് ചൂളി പിന്മാറേണ്ടി വരുന്നുണ്ട്.. അവളൊരു പ്രതീകമാണ്... എത്ര വലിയ അധികാര ഹുങ്കിനും നിവർന്നു നിൽക്കുന്ന ഒരു പെണ്ണിന്റെ ചൂണ്ടുവിരൽ മാത്രം മതി മറുപടി നൽകാനെന്ന പച്ചയായ സത്യത്തിന്റെ സൂചകം; സുഹൃത്തിനെ തല്ലിച്ചതച്ച പൊലീസിനെ ചൂണ്ടുവിരലിൽ നിർത്തിയ പെൺകുട്ടിയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

എന്റെ കൂട്ടുകാരെ തൊടുന്നോടാ... അധികാരത്തിന്റെ കണ്ണിൽ നോക്കി തലയുയർത്തി നിന്ന് ചോദിക്കുന്നവൾ ഒരു മലയാളിപ്പെണ്ണാണ്; അയിഷ അഭിമാനം; ആ ചൂണ്ടുവിരലിനു മുന്നിൽ അവർക്ക് ചൂളി പിന്മാറേണ്ടി വരുന്നുണ്ട്.. അവളൊരു പ്രതീകമാണ്... എത്ര വലിയ അധികാര ഹുങ്കിനും നിവർന്നു നിൽക്കുന്ന ഒരു പെണ്ണിന്റെ ചൂണ്ടുവിരൽ മാത്രം മതി മറുപടി നൽകാനെന്ന പച്ചയായ സത്യത്തിന്റെ സൂചകം; സുഹൃത്തിനെ തല്ലിച്ചതച്ച പൊലീസിനെ ചൂണ്ടുവിരലിൽ നിർത്തിയ പെൺകുട്ടിയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റിയിൽ ഇന്നലെ പൊലീസ് അതിക്രമം നടത്തിയതിനെ തടയാൻ ശ്രമിച്ച് സോഷ്യൽ മീഡിയയിൽ താരമായ ഒരു പെൺകുട്ടിയുണ്ട്. പ്രതിരോധത്തിന്റെ പെൺരൂപമായാണ് അവളെ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. സുഹൃത്തിനെ പൊലീസ് പിടിച്ചു വലിച്ചു കൊണ്ടുപോയി നിലത്തിട്ടു ചവിട്ടുകയും ലാത്തികൊണ്ട് എതിർക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഒരു കൂട്ടം പെൺകുട്ടികൾ അവരെ സംരക്ഷിക്കാൻ പൊലീസനെതിരെ പ്രതിരോധം തീർത്തത്. എന്റെ കൂട്ടുകാരെ തൊടുന്നോടാ.. എന്ന വിധത്തിൽ പൊലീസിനെതിരെ സധൈര്യം വിരൽചൂണ്ടുകയാണ് അവൾ ചെയ്തത്.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എങ്ങും വൈറലായി. പൊലീസിനെതിരെ ചൂണ്ടിയ പെൺകുട്ടിയേത് എന്ന ചോദ്യമായി. ഇതോടെ അവൾ ഒരു മലയാളി പെണ്ണാണ് എന്ന വിധത്തിൽ നിരവധി പേർ സോഷ്യൽ മീഡിയയിൽ അഭിപ്രായം രംഗത്തെത്തി. ആയിഷ റെന്ന എന്ന മലപ്പുറ കൊണ്ടോട്ടിക്കാരിയായ പെൺകുട്ടിയാണ് ഡൽഹി പൊലീസിന്റെ നരനായാട്ടിനെതിരെ പ്രതിഷേധം ഉയർത്തിയത് എന്നാണ് പറയുന്നത്. അയിഷയുടെ പ്രതിരോധ വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തത്.

രാജ്യത്തെ ഉറക്കാതെ തെരവിലിറക്കിയ പെൺകുട്ടികൾ. ഡൽഹിയിൽ ജാമിയ മിലിയ സർവകലാശാലയിൽ നിന്നുയർന്ന ശബ്ദവും ചൂണ്ടുവിരലുകളും നിമിഷങ്ങൾ കൊണ്ടാണ് രാജ്യത്ത് കത്തിപ്പടർന്നത്. ഇതോടെ യുവത്വം ഒന്നടങ്കം ഒഴുകിയെത്തി. പൊലീസിന്റെ നരനായാട്ടിനെതിരെ അവരുടെ ആസ്ഥാനത്തിന് മുന്നിൽ മണിക്കൂറുകൾ പ്രതിഷേധിച്ചു. ഇതിനൊപ്പം സമൂഹ മാധ്യമങ്ങളിലും വിഷയം സജീവമായി. പൊലീസിനെതിരെ ചൂണ്ടുവിരൽ ഉയർത്തി പ്രതിരോധിക്കുന്ന ആഷിയ ഫേസ്‌ബുക്കിൽ പലരുടെയും മുഖചിത്രമായിി മാറിക്കഴിഞ്ഞു. വാട്‌സ് ആപ്പിലും ഈ പെൺകുട്ടി താരമായി.

ഇതിനിടെ ആരാണ് പെൺകുട്ടിയെന്ന് നിരവധി പേർ തിരഞ്ഞു. ഇവരാണ് അതൊരു മലയാളി പെൺകുട്ടിയാണെന്ന് സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞതും. ഡോ. നെൽസൺ എന്ന ഡോക്ടറും ഈ പെൺകുട്ടിയെ കുറിച്ച് എഴുതിയത്. 'എന്റെ കൂട്ടുകാരെ തൊടുന്നോടാ' എന്ന് അധികാരത്തിന്റെ കണ്ണിൽ നോക്കി തലയുയർത്തി നിന്ന് ചോദിക്കുന്നവൾ. ഏത് ദേശമായാലെന്ത് ഭാഷയായാലെന്ത്? ആ ചൂണ്ടുവിരലിനു മുന്നിൽ അവർക്ക് ചൂളി പിന്മാറേണ്ടി വരുന്നുണ്ട്. അവളൊരു പ്രതീകമാണ്.. എത്ര വലിയ അധികാര ഹുങ്കിനും നിവർന്നുനിൽക്കുന്ന ഒരു പെണ്ണിന്റെ ചൂണ്ടുവിരൽ മാത്രം മതി മറുപടി നൽകാനെന്ന പച്ചയായ സത്യത്തിന്റെ സൂചകം. ഇനിയുമുണ്ട് ആളുകൾ.. ഡോ. നെൽസൺ കുറിക്കുന്നു.

നെൽസൺ ജോസഫിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

ഒത്തിരിപ്പേർ പറഞ്ഞു.. അവളൊരു മലയാളിപ്പെണ്ണാണെന്ന്..അയിഷ...അഭിമാനമാണ്

ഒരു വശത്തുനിന്ന് തലയിലെ ഹെൽമെറ്റിന്റേയും കയ്യിലെ ലാത്തിയുടെയും ഒപ്പമുള്ളവരുടെയും ബലം കാട്ടുന്ന ഡൽഹി പൊലീസ്. മറു വശത്തുനിന്ന് ചുവന്നയുടുപ്പിട്ട, ഹെൽമെറ്റ് വച്ച്, കയ്യിലെ വടികൊണ്ട് നിലത്ത് വീണു കിടക്കുന്നയാളെ ആഞ്ഞടിക്കുന്നയാൾ.അവരുടെയിടയിൽ നിന്ന് സ്വന്തം കയ്യിലെ ചൂണ്ടുവിരൽ മാത്രം ആയുധമായുള്ളൂവെന്ന് അറിയുമെങ്കിലും ' എന്റെ കൂട്ടുകാരെ തൊടുന്നോടാ ' എന്ന് അധികാരത്തിന്റെ കണ്ണിൽ നോക്കി തലയുയർത്തിനിന്ന് ചോദിക്കുന്നവൾ. ഏത് ദേശമായാലെന്ത് ഭാഷയായാലെന്ത്? ആ ചൂണ്ടുവിരലിനു മുന്നിൽ അവർക്ക് ചൂളി പിന്മാറേണ്ടിവരുന്നുണ്ട്. അവളൊരു പ്രതീകമാണ്...
എത്ര വലിയ അധികാര ഹുങ്കിനും നിവർന്നുനിൽക്കുന്ന ഒരു പെണ്ണിന്റെ ചൂണ്ടുവിരൽ മാത്രം മതി മറുപടി നൽകാനെന്ന പച്ചയായ സത്യത്തിന്റെ സൂചകം. ഇനിയുമുണ്ട് ആളുകൾ..

മുഖം നിറയെ ചോരയുമായി നിൽക്കുമ്പൊഴും പ്രശ്‌നമില്ലെടായെന്ന് പറഞ്ഞ ഷഹീനും, എല്ലാ പ്രശ്‌നങ്ങളുമൊഴിഞ്ഞിട്ട് വിളിച്ചാൽ മതിയെന്ന് പറഞ്ഞ അമ്മയും, ത്യാഗങ്ങൾ വെറുതെയാവില്ലെന്ന് ധൈര്യം കൊടുത്ത അച്ഛനും, പേടിയുണ്ടോയെന്ന ചോദ്യത്തിന്റെ ഉത്തരങ്ങളാണ്. എന്നാലും പേടിക്കുന്നവരുണ്ടാവും.. സ്വഭാവികമാണത്. ഉറക്കെയൊന്ന് വിളിച്ചാൽ ഓടിയെത്താനുള്ള ദൂരത്തിൽ ഒരായിരം പേരുണ്ടെന്ന് കണ്ടാൽ, തിരിച്ചൊരു മറുപടിയെത്തിയാൽ, ഒന്ന് ചേർത്തുനിർത്തിയാൽ തീരാനുള്ള പേടികൾ.നമ്മൾ തോറ്റുപോവില്ലെന്നുറപ്പിക്കുന്നത് അതുകൊണ്ടാണ്. ചേർത്തുനിർത്തുക. ഒരാളെയും വിട്ടുപോവാതെ..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP