Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷർട്ടൂരി പ്രതിഷേധിച്ച് ജാമിയ വിദ്യാർത്ഥികൾ വീണ്ടും തെരുവിൽ; അലിഗഢ് ഒഴിപ്പിക്കുമെന്ന് പൊലീസും; സംഘർഷം വ്യാപിക്കുന്നതിനിടെ നാളെ പൊലീസ് നടപടിയിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള സുപ്രീംകോടതിയിൽ ഹർജി; ആദ്യം അക്രമണങ്ങൾ അവസാനിപ്പിക്കൂ; പൊതുമുതൽ നശിപ്പിക്കപ്പെടുകയാണ്; അവകാശങ്ങളെ കുറിച്ചൊക്കെ നമുക്കു തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; വിദ്യാർത്ഥികളെ പിന്തുണച്ച് മാർക്കണ്‌ഠേയ കട്ജു അടക്കമുള്ള പ്രമുഖർ

ഷർട്ടൂരി പ്രതിഷേധിച്ച് ജാമിയ വിദ്യാർത്ഥികൾ വീണ്ടും തെരുവിൽ; അലിഗഢ് ഒഴിപ്പിക്കുമെന്ന് പൊലീസും; സംഘർഷം വ്യാപിക്കുന്നതിനിടെ നാളെ പൊലീസ് നടപടിയിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള സുപ്രീംകോടതിയിൽ ഹർജി; ആദ്യം അക്രമണങ്ങൾ അവസാനിപ്പിക്കൂ; പൊതുമുതൽ നശിപ്പിക്കപ്പെടുകയാണ്; അവകാശങ്ങളെ കുറിച്ചൊക്കെ നമുക്കു തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; വിദ്യാർത്ഥികളെ പിന്തുണച്ച് മാർക്കണ്‌ഠേയ കട്ജു അടക്കമുള്ള പ്രമുഖർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കഴിഞ്ഞ ദിവസം വൻ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ച ജാമിയ മിലിയ സർവകലാശാലയിൽ തിങ്കളാഴ്ച രാവിലെയും വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുന്നു. പൊലീസ് അതിക്രമത്തിൽ ഡൽഹി പൊലീസിനെതിരേ നടപടി ആവശ്യപ്പെട്ടും പൗരത്വ നിയമത്തിനെതിരെയുമാണ് പ്രതിഷേധം തുടരുന്നത്. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരിക്കേറ്റവരും അല്ലാത്തവരുമായ വിദ്യാർത്ഥികൾ ഷർട്ടുകൾ ധരിക്കാതെയാണ് സർവകലാശാല ഗേറ്റിന് മുന്നിലെ സമരത്തിൽ അണിനിരക്കുന്നത്. ഇവർക്ക് പിന്തുണയുമായി നാട്ടുകാരും രംഗത്തുണ്ട്. അതേസമയം, അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതോടെ ജാമിയ മിലിയ സർവകലാശാല ഹോസ്റ്റലുകളിൽനിന്ന് ചില വിദ്യാർത്ഥികളെല്ലാം വീടുകളിലേക്ക് മടങ്ങാൻ തുടങ്ങി.

അതിനിടെ, കഴിഞ്ഞദിവസം സംഘർഷമുണ്ടായ അലിഗഢ് മുസ്ലിം സർവകലാശാലയിൽനിന്ന് മുഴുവൻ വിദ്യാർത്ഥികളെയും തിങ്കളാഴ്ച ഒഴിപ്പിക്കുമെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. എല്ലാ വിദ്യാർത്ഥികളെയും തിങ്കളാഴ്ച തന്നെ വീടുകളിലേക്ക് അയക്കുമെന്നും കഴിഞ്ഞദിവസം പൊലീസ് പരമാവധി സംയമനം പാലിച്ചെന്നും ഉത്തർപ്രദേശ് പൊലീസ് മേധാവി ഒ.പി. സിങ് പറഞ്ഞു. ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ അക്രമത്തിന് പിന്നാലെയാണ് അലിഗഢ് മുസ്ലിം സർവകലാശാലയിലും വിദ്യാർത്ഥി പ്രതിഷേധം അരങ്ങേറിയത്. സംഘർഷത്തിൽ 15 ഓളം പൊലീസുകാർക്കും 30 ഓളം വിദ്യാർത്ഥികൾക്കും പരിക്കേറ്റിരുന്നു. സംഘർഷത്തെ തുടർന്ന് മീററ്റ്, അലിഗഢ്, സഹാറൻപുർ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തു.

അതേസമയം ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലും അലിഗഢ് മുസ്ലിം സർവകലാശാലയിലും വിദ്യാർത്ഥികൾക്കു നേരെയുണ്ടായ പൊലീസ് നടപടിയിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. അക്രമങ്ങൾ അവസാനിപ്പിക്കുന്ന പക്ഷം ഹർജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞു. സീനിയർ അഭിഭാഷക ഇന്ദിര ജയ്സിങ് ആണ് വിദ്യാർത്ഥികൾക്കു നേരെയുണ്ടായ പൊലീസ് നടപടി കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. ക്രൂരമായ മനുഷ്യാവകാശ ലംഘനാണ് വിദ്യാർത്ഥികൾക്കു നേരെയുണ്ടായതെന്ന് ഇന്ദിര ജയ് സിങ് പറഞ്ഞു. ഇക്കാര്യത്തിൽ സുപ്രീം കോടതി സ്വമേധയാ കേസടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായപ്പോൾ ഡൽഹി ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നെന്ന് ഇന്ദിര ജയ്സിങ് ചൂണ്ടിക്കാട്ടി.

ഇതൊരു ക്രമസമാധാന പ്രശ്നമാണെന്നും കോടതിക്കു കാര്യമായൊന്നും ചെയ്യാനില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ പ്രതികരണം. പുറത്തു നടക്കുന്നത് ലഹളയാണ്. അതെങ്ങനെയാണ് നടക്കുന്നതെന്ന് എല്ലാവർക്കും അറിയാം. അത് അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടത്- ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. പുറത്ത് വാഹനങ്ങൾക്കു തീ വയ്ക്കുകയാണ്. അത് ആരാണ് ചെയ്യുന്നത് എന്നതതില്ല കാര്യം. പൊതുമുതൽ നശിപ്പിക്കപ്പെടുകയാണ്. അവകാശങ്ങളെക്കുറിച്ചൊക്കെ നമുക്കു തീരുമാനമെടുക്കാം. എന്നാൽ ഇത്തരമൊരു അന്തരീക്ഷത്തിലല്ല. ലഹള ആദ്യം ഒടുങ്ങട്ടെ. ആദ്യം ഹർജി നൽകൂ, ലഹള അവസാനിക്കുമെങ്കിൽ നാളെ പരിഗണിക്കാം-ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധത്തിന് ആരും എതിരല്ല. തെരുവിൽ ഇറങ്ങാൻ ആർക്കും അവകാശമുണ്ട്, എന്നാൽ ഇങ്ങനെയല്ലെന്ന് കോടതി ഓർമിപ്പിച്ചു. വിദ്യാർത്ഥികൾ ആണ് എന്നതുകൊണ്ടു മാത്രം ആർക്കും നിയമം കൈയിലെടുക്കാൻ അവകാശമില്ലെന്ന് കോടതി പറഞ്ഞു.

അതേസമയം പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി കാമ്പസുകളിലും പുറത്തും നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെതിരെ ഐക്യദാർഡ്യവുമായി കൂടുതൽ പ്രമുഖർ രംഗത്തെത്തുകയാണ്. ഡൽഹി ജാമിയ മില്ലിയ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്റെ വീഡിയോ പങ്കിട്ട് കാത്തിരുന്ന വിപ്ലവമാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് മാർക്കണ്ഡേയ കഠ്ജു. 'ധീരരായ സഹോദരിമാർക്ക് അഭിവാദ്യങ്ങൾ, എനിക്ക് ഉറപ്പുണ്ട്, കാത്തിരുന്ന വിപ്ലവം സമാഗതമായിരിക്കുകയാണ്.' എന്നാണ് കഠ്ജു ട്വീറ്റ് ചെയ്ത്. പൊലീസിനോട് ചെറുത്ത് നിന്ന് സമരം ചെയ്യുന്ന വിദ്യാർത്ഥിനികളുടെ വീഡിയോ ആണ് കഠ്ജു ട്വീറ്റ് ചെയ്തത്.

ബിജെപി സർക്കാർ പൗരത്വ നിയമ ഭേദഗതി പുനപരിശോധിക്കണമെന്നും വിദ്യാർത്ഥികൾ ചീന്തിയ ഓരോ തുള്ളി ചോരയ്ക്കും വരും ദിവസങ്ങളിൽ സർക്കാർ മറുപടി പറയേണ്ടി വരുമെന്നും ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ പ്രതികരിച്ചു. ജാമിയ മില്ലിയയിലെയും അലിഗഡിലെയും വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ക്രൂരമായ പൊലീസ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഞെട്ടിച്ചുവെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു. യുവാക്കൾക്ക് ക്ഷമ ഉണ്ടായെന്നിരിക്കും, പക്ഷേ അതിന് പരിധിയുണ്ടെന്ന് മറന്ന് പരീക്ഷിക്കരുതെന്നാണ് എഴുത്തുകാരൻ ചേതൻ ഭഗത്തിന്റെ പ്രതികരണം. സമ്പദ് വ്യവസ്ഥ തകർന്നിരിക്കുന്നു, തൊഴിൽ ഇല്ലാതാകുന്നു, ഇന്റർനെറ്റ് വിഛേദിക്കപ്പെടുന്നു. ലൈബ്രറിയിൽ പൊലീസിനെ അയക്കുന്നു എന്ന് കൂടി ചേതൻ ഭഗതിന്റെ ട്വീറ്റിലുണ്ട്.

ജാമിയ മില്ലിയ പൊലീസ് ഭീകരതക്കെതിരെ ഞായറാഴ്ച രാത്രി മുതൽ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. രാജ്യത്തെ വിവിധ കാമ്പസുകളും പ്രതിഷേധം ഏറ്റെടുത്തിട്ടുണ്ട്. ജാമിയ മില്ലിയ വിദ്യാർത്ഥികൾക്ക് ഐക്യദാർഡ്യവുമായി കേരളത്തിലും വിവിധ സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു. രാജ്യത്തെ രക്ഷിക്കൂ, ഭരണഘടനയെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി ജാമിയ ഗേറ്റിന് മുന്നിൽ ഷർട്ടൂരി വിദ്യാർത്ഥികൾ പ്രതിഷേധം നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP