Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ആർഎസ്എസ് ശ്രമം; രാജ്യം അതീവ ഗുരുതര പ്രതിസന്ധി നേരിടുകയാണ്; അത് കേന്ദ്രസർക്കാർ ബോധപൂർവം സൃഷ്ടിച്ചതാണ്; എല്ലാവർക്കും ജീവിക്കാൻ ഇടമാണ് മതേതര ഇന്ത്യ എന്നതിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പൗരത്വ ഭേദഗതി നിയമം പാസാക്കിയതിലൂടെ നടന്നത്; മതനിരപേക്ഷതയുടെ വിളനിലമാണ് കേരളമെന്നത് ഈ പ്രതിഷേധ കൂട്ടായ്മ തെളിയിക്കുന്നത്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; പാളയം രക്തസാക്ഷി മണ്ഡലം പ്രതിപക്ഷ നേതാക്കൾക്കൊപ്പം സംയുക്ത സത്യാഗ്രഹം

ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ആർഎസ്എസ് ശ്രമം; രാജ്യം അതീവ ഗുരുതര പ്രതിസന്ധി നേരിടുകയാണ്; അത് കേന്ദ്രസർക്കാർ ബോധപൂർവം സൃഷ്ടിച്ചതാണ്; എല്ലാവർക്കും ജീവിക്കാൻ ഇടമാണ് മതേതര ഇന്ത്യ എന്നതിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പൗരത്വ ഭേദഗതി നിയമം പാസാക്കിയതിലൂടെ നടന്നത്; മതനിരപേക്ഷതയുടെ വിളനിലമാണ് കേരളമെന്നത് ഈ പ്രതിഷേധ കൂട്ടായ്മ തെളിയിക്കുന്നത്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; പാളയം രക്തസാക്ഷി മണ്ഡലം പ്രതിപക്ഷ നേതാക്കൾക്കൊപ്പം സംയുക്ത സത്യാഗ്രഹം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ദേഭഗതി നിയമത്തിനെതിരേ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി പ്രതിഷേധിക്കുന്നു. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് സംയുക്ത സത്യഗ്രഹം നടത്തുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും എൽഡിഎഫ്-യുഡിഎഫ് കക്ഷിനേതാക്കളും പാളയം രക്തസാക്ഷി മണ്ഡപത്തിൽ സത്യാഗ്രഹ സമരം നടത്തുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് സമരം ഉദ്ഘാടനം ചെയ്തു.

ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ആർഎസ്എസ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രാജ്യം അതീവ ഗുരുതര പ്രതിസന്ധി നേരിടുന്നത്. അത് കേന്ദ്രസർക്കാർ ബോധപൂർവം സൃഷ്ടിച്ചതാണ്. എല്ലാവർക്കും ജീവിക്കാൻ ഇടമാണ് മതേതര ഇന്ത്യ എന്നതിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പൗരത്വ ഭേദഗതി നിയമം പാസാക്കിയതിലൂടെ നടന്നതെന്ന് മുഖ്യമന്ത്രി. രാജ്യത്ത് നിലനിൽക്കുന്നത് സ്ഫോടനാത്മക സാഹചര്യമാണ്. മതനിരപേക്ഷതയുടെ വിളനിലമാണ് കേരളമെന്നത് ഈ പ്രതിഷേധ കൂട്ടായ്മ തെളിയിക്കുന്നത്.

ഭരണഘടനാ മൂല്യങ്ങൾ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എല്ലാ മതവിശ്വാസികൾക്കും മതവിശ്വാസം ഇല്ലാത്തവർക്കും ജീവിക്കാനുള്ള മതനിരപേക്ഷ രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്താണ് ഇത്തരത്തിലൊരു പൗരത്വ ഭേദഗതി നിയമം പാസാക്കിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ ഒന്നും തന്നെ സംസ്ഥാനം അംഗീകരിക്കില്ല. മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വേർതിരിവ് അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പൗരത്വ ഭേദഗതി നിമയത്തിലെ യുക്തി രാഹിത്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. രാജ്യമാകെ ഉയർന്നുവന്ന പ്രതിഷേധത്തിൽ കേരളമാകെ ഒറ്റക്കെട്ടായി നീങ്ങുന്നുവെന്ന സന്ദേശം ലോകത്തിന് നൽകുന്നതാണ് ഈ കൂട്ടായ്മയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൗരത്വ നിയമഭേഗതിക്കെതിരായി രാജ്യമാകെ ഉയരുന്ന പ്രതിഷേധത്തിൽ കേരളം ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന് ലോകത്തോട് വിളിച്ചുപറയാനാണ് ഈ പ്രതിഷേധം. ഒരു മതത്തിൽ വിശ്വസിക്കാത്തവർക്കും ജീവിക്കാവുന്ന രാജ്യമായിരുന്നു ഇന്ത്യ. അത്തരമൊരു രാജ്യത്താണ് ലോക്സഭയിലും രാജ്യസഭയിലും പൗരത്വ നിയമം പാസാക്കിയിരിക്കുന്നത്. ഇതിനെതിരെയാണ് രാജ്യമാകെ പ്രതിഷേധം ഉയരുന്നത്. പിണറായി വിജയനൊപ്പം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും മന്ത്രിമാരും വിവിധ കക്ഷി നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമായി. സമരത്തിനു ശേഷം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ചേരുന്നുണ്ട്. യുഡിഎഫിന്റെ തുടർ സമരപരിപാടികൾ യോഗത്തിൽ ചർച്ചയാകും. ഇടതുമുന്നണി നേതൃയോഗവും എകെജി സെന്ററിൽ ചേരുന്നുണ്ട്. എൽഡിഎഫിന്റെ തുടർസമരങ്ങൾ യോഗം ചർച്ച ചെയ്യും.

നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ചിരുന്നു. ബിജെപി ഭരണത്തിൻ കീഴിൽ ഈ വിഷയത്തിൽ രാജ്യമെമ്പാടും നടക്കുന്ന കലാപങ്ങൾക്കും പ്രതിഷേധങ്ങൾക്കും രൂക്ഷ ഭാഷയിൽ വിമർശിക്കുകയാണ് മുഖ്യമന്ത്രി. ഹിറ്റ്ലറെയും മുസ്സോളിനിയെയും പോലുള്ള ഫാസിസ്റ്റുകളാണ് സംഘപരിവാറിന്റെ കാണപ്പെട്ട ദൈവങ്ങളെന്നും ആര്യന്മാരാണ് ഏറ്റവും ഉയർന്ന വംശം എന്ന ഹിറ്റ്ലറുടെ ആശയമാണ് സംഘപരിവാറിന്റെ ആശയ അടിത്തറയെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.

'ഭരണഘടനാ വിരുദ്ധമായ ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ സംയുക്ത സത്യാഗ്രഹം നടത്തുകയാണ്. ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിത്തറ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ഐക്യത്തിലൂന്നിയ സഹവർത്തിത്വമാണ്. മതേതര രാഷ്ട്രം എന്ന് നാം പറയുന്നത്, എല്ലാ മതത്തിൽപ്പെട്ടവർക്കും ഒരു മതത്തിലും പെടാത്തവർക്കും സ്വതന്ത്രമായി, ഭയമില്ലാതെ ജീവിക്കാനാകുന്ന നാടാണ് എന്നതുകൊണ്ടാണ്. ആ സവിശേഷതകൾക്ക് കാവലാളാണ് രാജ്യത്തിന്റെ ഭരണഘടന', മുഖ്യമന്ത്രി വ്യക്തമാക്കി.

'സാമ്രാജ്യത്വത്തിന്റെ പിടിയിൽ നിന്ന് നാടിനെ മോചിപ്പിച്ച എല്ലാത്തിനെയും എല്ലാ സ്മരണകളെയും പ്രതീകങ്ങളെയും ആക്രമിക്കുകയാണ്. ഗാന്ധിജിയുടെ ചിത്രത്തെപ്പോലും വെടിവെച്ചു കൊല്ലുന്നു. ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിലൂടെ മതേതര ഇന്ത്യയെ കശാപ്പു ചെയ്യുകയാണ്. അതിനു നേതൃത്വം വഹിക്കുന്നത് രാജ്യം ഭരിക്കുന്ന കക്ഷി തന്നെയാണ്. ആ കക്ഷിയെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റു സ്വഭാവമുള്ള ആർഎസ്എസാണ്', മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

'രാജ്യത്തിന്റെ പലഭാഗത്തും പ്രക്ഷോഭം തുടരുന്നു. ഇന്ത്യയിലെ മുസ്ലീങ്ങളുടെ എണ്ണം ഇരുപതു കോടിയിലേറെയാണ്. വിദ്യാഭ്യാസ കാര്യത്തിൽ, സർക്കാർ സർവീസ് പ്രവേശന കാര്യത്തിൽ, സാമ്പത്തിക ജീവിതകാര്യത്തിൽ ഒക്കെ ദയനീയമായി പിന്നോക്കം നിൽക്കുന്ന മുസ്ലിം അവസ്ഥയെ സച്ചാറിന്റേതടക്കമുള്ള റിപ്പോർട്ടുകൾ വരച്ചു കാട്ടുന്നുണ്ട്. ആ പിന്നോക്കാവസ്ഥയും ദയനീയാവസ്ഥയും പരിഹരിക്കാൻ, ഇടപെടുന്നതിന് പകരമാണ് മതത്തിന്റെ പേരിൽ കൂടുതൽ വിവേചനം കാട്ടാനുള്ള ആക്രമങ്ങൾക്കു തുടക്കം കുറിച്ചിട്ടുള്ളത്', മുഖ്യമന്ത്രി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP