Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുമ്പോളി സാബു കൊലപാതക കേസിലെ രണ്ട് പ്രതികളെ വെട്ടിക്കൊന്നതിന് പിന്നിൽ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക; കൊല്ലപ്പെട്ടത് ക്രിമിനലുകളായ വികാസും ജസ്റ്റിൻ സോനുവും; കൊലയ്ക്ക് പിന്നിൽ സാബുവിന്റെ സുഹൃത്തുമായി പ്രതികൾക്കുണ്ടായിരുന്ന വൈരാഗ്യമെന്ന് പൊലീസ്

തുമ്പോളി സാബു കൊലപാതക കേസിലെ രണ്ട് പ്രതികളെ വെട്ടിക്കൊന്നതിന് പിന്നിൽ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക; കൊല്ലപ്പെട്ടത് ക്രിമിനലുകളായ വികാസും ജസ്റ്റിൻ സോനുവും; കൊലയ്ക്ക് പിന്നിൽ സാബുവിന്റെ സുഹൃത്തുമായി പ്രതികൾക്കുണ്ടായിരുന്ന വൈരാഗ്യമെന്ന് പൊലീസ്

സ്വന്തം ലേഖകൻ

ആലപ്പുഴ: തുമ്പോളി സാബു കൊലപാതക കേസിലെ രണ്ട് പ്രതികൾ സംഘട്ടനത്തിൽ കൊല്ലപ്പെട്ടു. വികാസ്, ജസ്റ്റിൻ സോനു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും തുമ്പോളിയിൽ സാബുവധക്കേസിലെ പ്രതികളാണ്.

രാത്രി 11 മണിയോടെ തുമ്പോളിയിലാണ് സംഭവം. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. ാല്ലപ്പെട്ടവരും ആക്രമിച്ചവരും ക്രിമനൽ പശ്ചാത്തലമുള്ളവരാണ്. നാല് വർഷം മുമ്പ് തുമ്പോളിയിൽ സാബു എന്ന യുവാവ് കൊലചെയ്യപ്പെട്ടിരുന്നു. ഈ കേസിലെ പ്രതികളായിരുന്നു വികാസും ജസ്റ്റിൻ സേനുവും.

സംഘട്ടനത്തിൽ വികാസ് സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ സോനു വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്. ടിയന്തിര ശസ്ത്രക്രിയക്കൊടുവിൽ ഇന്നു പുലർച്ചെ ആറ് മണിയോടെയാണ് ജസ്റ്റിൻ സോനു മരിച്ചത്. പൊലീസ് അന്വേഷണം നടത്തി വരികയാണ്. സാബുവിന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ അക്രമി സംഘത്തിലുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം

സാബുവിന്റെ സുഹൃത്തുമായി പ്രതികൾക്കുണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. 2015 ൽ തുമ്പോളിയിലെ ഷാപ്പിൽ വച്ചാണ് സാബു കൊല്ലപ്പെട്ടത്. വെട്ടിക്കൊന്ന സംഘം ജില്ലവിട്ടതായും പൊലീസ് സംശയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP