Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മായിയമ്മ എന്റെ മുടിക്കെട്ടിന് പിടിച്ചുതള്ളി; വീട്ടിൽനിന്നിറക്കിവിട്ടു; ലാലു അകത്തായതോടെ ബീഹാറി നേതാവിന്റെ വീട്ടിൽ കൂട്ടത്തല്ല്; മുൻ മുഖ്യമന്ത്രികൂടിയായ റാബ്രി ദേവിക്കെതിരേ പരാതിയുമായി മരുമകൾ ഐശ്വര്യ രംഗത്ത്; ബീഹാർ രാഷ്ട്രീയം ചർച്ച ചെയ്യുന്ന കുടുംബ കലഹം ഇങ്ങനെ

അമ്മായിയമ്മ എന്റെ മുടിക്കെട്ടിന് പിടിച്ചുതള്ളി; വീട്ടിൽനിന്നിറക്കിവിട്ടു; ലാലു അകത്തായതോടെ ബീഹാറി നേതാവിന്റെ വീട്ടിൽ കൂട്ടത്തല്ല്; മുൻ മുഖ്യമന്ത്രികൂടിയായ റാബ്രി ദേവിക്കെതിരേ പരാതിയുമായി മരുമകൾ ഐശ്വര്യ രംഗത്ത്; ബീഹാർ രാഷ്ട്രീയം ചർച്ച ചെയ്യുന്ന കുടുംബ കലഹം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പാട്‌ന: ഒരുകാലത്ത് ബിഹാറിലെ ഒന്നാംനമ്പർ കുടുംബമായിരുന്നു ലാലു പ്രസാദ് യാദവിന്റേത്. ലാലും ഭാര്യ റാബ്രിദേവിയും ബിഹാർ ഭരിച്ച മുഖ്യമന്ത്രിമാർ. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയോടെ നിന്നിരുന്ന കുടുംബം പക്ഷേ, ഇപ്പോൾ തകിടം മറിഞ്ഞിരിക്കുകയാണ്. കാലിത്തീറ്റ കുംഭകോണക്കേസിൽപ്പെട്ട് ലാലു പ്രസാദ് യാദവ് ജയിലിലാണ്. കുടുംബത്തിലാകെ തമ്മിൽത്തല്ലും.

അമ്മായിയമ്മ-മരുമകൾ പോരാണ് ഇപ്പോൾ ലാലുവിന്റെ കുടുംബത്തെ വാർത്തകളിൽ നിർത്തുന്നത്. റാബ്രി ദേവി തന്റെ മുടിക്കുപിടിച്ച് തള്ളുകയും വീട്ടിൽനിന്ന് ഇറക്കിവിടുകയും ചെയ്തുവെന്ന ആരോപണവുമായി മരുമകൾ ഐശ്വര്യ റായി രംഗത്തുവന്നു. ഏതാനും മാസങ്ങൾക്കിടെ രണ്ടാം തവണയാണ് റാബ്രി ദേവിക്കെതിരേ പരാതിയുമായി ഐശ്വരെ മുന്നോട്ടുവരുന്നത്.

പട്‌നയിലെ 10 സർക്കുലർ റോഡ് ഹൗസിലാണ് ലാലുവിന്റെ കുടുംബം താമസിക്കുന്നത്. ഇവിടെനിന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തന്നെ പുറത്താക്കിയതെന്ന് ഐശ്വര്യ പറയുന്നു. സംഭവത്തെത്തുടർന്ന് ഐശ്വര്യയുടെ അച്ഛനും മുൻ എംഎൽഎ.യുമായ ചന്ദ്രിക റായി ഇവിടേക്കെത്തി. അദ്ദേഹത്തിന്റെയും ഐശ്വര്യയുടെയും പരാതിയുടെ അടിസ്ഥാനത്തിൽ റാബ്രി ദേവിക്കെതിരേ സചിവാലയ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഐശ്വര്യ, ആശുപത്രിയിൽനിന്ന് പൊലീസ് സൂപ്രണ്ട് ഗരിമ മാലിക്കിനെ ഫോണിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് പൊലീസ് സംഘം റാബ്രി ദേവിയുടെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇവരുടെ റിപ്പോർ്ട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി സ്വീകരിക്കുകയെന്ന് ഡി.എസ്‌പി. രാകേഷ് പ്രഭാകർ പറഞ്ഞു.

ലാലുവിന്റെ മൂത്തമകൻ തേജ് പ്രതാപ് യാദവിന്റെ ഭാര്യയാണ് ഐശ്വര്യ. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് അവർ വീട്ടിന് പുറത്തേക്കുവന്നതും അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് കാര്യങ്ങൾ വിശദീകരിച്ചതും. ഐശ്വര്യയുമായി വിവാഹമോചനത്തിന് തേജ് പ്രതാപ് 2018 നവംബറിൽ കോടതിയ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനയിട്ടില്ല.

ബി..എൻ. കോളേജിൽ പതിച്ച പോസ്റ്ററുകളിൽ ചിലതിൽ തന്റെ അച്ഛൻ ചന്ദ്രിക റായിയെക്കുറിച്ച് മോശം പരാമർശഹ്ങൾ വന്നത് എങ്ങനെയെന്ന് താൻ റാബ്രിയോട് ചോദിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമെന്ന് ഐശ്വര്യ പറഞ്ഞു. ഇതേത്തുടർന്ന് തന്റെ തലമുടിയിൽ കുത്തിപ്പിടിച്ച റാബ്രിദേവി പുറത്തേക്ക് വലിച്ചിഴച്ചെന്നും സെക്യരിറ്റി ജീവനക്കാരെ വിളിച്ചുവരുത്തി തന്നെ പുറത്താക്കുകയുമായിരുന്നുവെന്ന് ഐശ്വര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP