Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശതകോടികളുടെ നിക്ഷേപത്തിന്റെ പാസ്വേഡ് അറിയാവുന്ന ഏക മനുഷ്യൻ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞാൽ പണം നിക്ഷേപിച്ചവർ എന്തുചെയ്യും? ഇന്ത്യയിൽവെച്ചു മരിച്ചുവെന്ന് അവകാശപ്പെടുന്ന 30-കാരനായ ബ്രിട്ടീഷ് ബിറ്റ്കോയിൻ കമ്പനി ഉടമയുടെ മൃതദേഹത്തിന് വിലപറഞ്ഞ് നിക്ഷേപകർ

ശതകോടികളുടെ നിക്ഷേപത്തിന്റെ പാസ്വേഡ് അറിയാവുന്ന ഏക മനുഷ്യൻ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞാൽ പണം നിക്ഷേപിച്ചവർ എന്തുചെയ്യും? ഇന്ത്യയിൽവെച്ചു മരിച്ചുവെന്ന് അവകാശപ്പെടുന്ന 30-കാരനായ ബ്രിട്ടീഷ് ബിറ്റ്കോയിൻ കമ്പനി ഉടമയുടെ മൃതദേഹത്തിന് വിലപറഞ്ഞ് നിക്ഷേപകർ

സ്വന്തം ലേഖകൻ

ഭാവിയിലെ നിക്ഷേപമായിക്കണ്ട് ബിറ്റ്‌കോയിൻ പോലുള്ള സാങ്കൽപ്പിക കറൻസികളിൽ പണം നിക്ഷേപിച്ച് കോടികൾ നഷ്ടപ്പെടുത്തിയവർ ലോകത്തെല്ലായിടത്തുമുണ്ട്. കാനഡയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി നിക്ഷേപ സ്ഥാപനമായ ക്വാഡ്രിഗസിഎക്‌സിലെ നിക്ഷേപകരുടെയും അവസ്ഥ അതുതന്നെ.

ഈ സ്ഥാപനത്തിന്റെ ഉടമയായ 30-കാരൻ ജെറാൾഡ് കോട്ടൻ 2018 ഡിസംബർ ഒമ്പതിന് ഭാര്യക്കൊപ്പം ഇന്ത്യയിൽ മധുവിധു ആഘോഷിക്കവെ മരിച്ചുവെന്നാണ് നിക്ഷേപകർക്കുകിട്ടിയിട്ടുള്ള വിവരം. എന്നാൽ, അത് വിശ്വസിക്കാൻ നിക്ഷേപകർ തയ്യാറായിട്ടില്ല. ജെറാൾഡ് മരിച്ചുവെങ്കിൽ മൃതദേഹം കാണണമെന്ന് അവർ ആവശ്യപ്പെടുന്നു. ജെറാൾഡിന്റെ മരണത്തോടെ ശതകോടികൾ നിക്ഷേപിക്കപ്പെട്ട സ്ഥാപനം പാപ്പരായി. എന്നാൽ, മരണം സംബന്ധിച്ച ദുരൂഹത അകറ്റാതെ അക്കാര്യം വിശ്വസിക്കാൻ തയ്യാറല്ലെന്ന് നിക്ഷേപകർ പറയുന്നു. ബിനാമി പേരുകളിൽ പലഭാഗത്തുനിന്നും ജെറാൾഡിന്റെ പേരിൽ നിക്ഷേപങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ടെന്നും അവർ വിശ്വസിക്കുന്നു. മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണമെന്നതാണ് നിക്ഷേപകരുടെ ആവശ്യം.

ജെറാൾഡ് മരിച്ചിട്ടുണ്ടെങ്കിൽ മൃതദേഹം കാണണമെന്ന് ആവശ്യപ്പെടുന്ന നിക്ഷേപകർ, മരിച്ചത് ജെറാൾഡ് തന്നെയാണെന്നുറപ്പിക്കാൻ വീണ്ടും പോസ്റ്റുമോർട്ടമുൾപ്പെടെയുള്ള പരിശോധനകൾ നടത്തണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളാവശ്യപ്പെട്ട് അവർ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന് വെള്ളിയാഴ്ച പരാതി നൽകി. മരിച്ചത്് ജെറാൾഡ് തന്നെയാണെന്ന് ഉറപ്പിക്കുന്നതിനൊപ്പം മരണകാരണവും വെളിപ്പെടുത്തണമെന്ന് അവർ പരാതിയിൽ ആവശ്യപ്പെടുന്നു.

ഇതത്തരമൊരു ആവശ്യം നിക്ഷേപകർ നടത്തിയത് തന്റെ ഹൃദയം തകർക്കുന്നതിന് തുല്യമാണെന്ന് ജെറാൾഡിന്റെ വിധവ ജെന്നിഫർ റോബർട്‌സൺ പറഞ്ഞു. മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യം ഹൃദയഭേദകമാണെന്നും അത് തനിക്ക് താങ്ങാനാവില്ലെന്നും അവർ പ്രതികരിച്ചു.

137 ദശലക്ഷം ഡോളറാണ് ജെറാൾഡിന്റെ സ്ഥാപനത്തിൽ നിക്ഷേപകർ വിശ്വസിച്ചേൽപ്പിച്ചത്. ഇത്രയും ബിറ്റ്‌കോയിൻ നിക്ഷേപത്തിന്റെ പാസ്‌വേഡ് ജെറാൾഡിനുമാത്രമേ അറിയുമായിരുന്നുള്്‌ളൂവെന്നതാണ് നിക്ഷേപകരെ അസ്വസ്ഥരാക്കുന്ന കാര്യം. ജെറാൾഡ് മരിക്കുന്ന സമയത്ത് സ്ഥാപനത്തി 1,15,000 ഇടപാടുകാരുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. പാസ്‌വേഡ് വീണ്ടെടുക്കാനായില്ലെങ്കിലും ഓഡിറ്റർ ഗ്രൂപ്പായ ഏണസ്റ്റ് ആൻഡ് യങ് 25 ദശലക്ഷം ഡോളറിന് തുല്യമായ ബിറ്റ്‌കോയിൻ വീണ്ടെടുത്തിരുന്നു.

ശതകോടികളുടെ നിക്ഷേപം സ്വന്തം പേരിലാക്കിയ ജെറാൾഡ് ലോകത്ത് മറ്റെവിടെയോ ജീവിച്ചിരിപ്പുണ്ടെന്നാണ് നിക്ഷേപകർ കരുതുന്നത്.. തന്റെ വിൽപത്രം തയ്യാറാക്കിയതിന്റെ നാലം നാളാണ് ജെറാൾഡിന്റെ മരണം സംഭവിച്ചതെന്നതാണ് സംശയമേറ്റുന്നത്. വിൽപത്രത്തിൽ ഒമ്പത് ദശലക്ഷം ഡോളറിന്റെ വസ്തുവകകളും ഒരു ലെക്‌സസും സെസാന ചെറുവിമാനവും ഒരു യാട്ടുമാണ് കാണിച്ചിട്ടുള്ളത്. രാജസ്ഥാനിലെ ആശുപത്രിയിൽവെച്ച് ജെറാൾഡ് മരിച്ചുവെന്നാണ് പുറത്തറിയുന്നത്. എന്നാൽ, ആശുപത്രിയിൽനിന്ന് നൽകിയ മരണസർട്ടിഫിക്കറ്റിൽ പേരിന്റെ സ്‌പെല്ലിങ് തെറ്റിയതും സംശയം കൂട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP