Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏത് പ്രായത്തിലും എങ്ങിനെ സുന്ദരിയായി ഇരിക്കാം; ലിപ്‌സറ്റിക്കും കൺസീലറും നെയിൽ പോളിഷും എല്ലാം എങ്ങിനെ നിങ്ങളുടെ പ്രായത്തെ മറയ്ക്കും: ആന്റി ഏജിങ് ബ്യൂട്ടി പ്രോഡക്ടുകളെ ഒന്ന് പരിചയപ്പെടാം

ഏത് പ്രായത്തിലും എങ്ങിനെ സുന്ദരിയായി ഇരിക്കാം; ലിപ്‌സറ്റിക്കും കൺസീലറും നെയിൽ പോളിഷും എല്ലാം എങ്ങിനെ നിങ്ങളുടെ പ്രായത്തെ മറയ്ക്കും: ആന്റി ഏജിങ് ബ്യൂട്ടി പ്രോഡക്ടുകളെ ഒന്ന് പരിചയപ്പെടാം

സ്വന്തം ലേഖകൻ

ത് പ്രായത്തിലും സുന്ദരിയായി ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് സ്ത്രീകൾ. പ്രത്യേകിച്ച് 40 കഴിഞ്ഞാൽ എങ്ങിനെ കൂടുതൽ സുന്ദരിയാകാമെന്നും മെക്ക് അപ്പിലൂടെ പ്രായം എങ്ങിനെ കുറച്ച് കാണിക്കാമെന്നും ചിന്തിച്ച് ബ്യൂട്ടി പാർലറിൽ കയറി ഇറങ്ങുന്നവരാണ് ഇന്ന് ഹൈ ക്ലാസ് സൊസൈറ്റിയിലുള്ള മിക്ക സ്ത്രീകളും. കയ്യിൽ പണമുണ്ടെങ്കിൽ മേക്ക് അപ്പിലൂടെ മുടി മുതൽ നഖം വരെ എല്ലാം ശരിയാക്കാമെന്നാണ് ബ്യൂട്ടി എക്‌സ്‌പേർട്ടുകൾ പറയുന്നത്. ടോപ്പ് ആന്റി ഏജിങ് പ്രോഡക്ടുകളെ പരിചയപ്പെടുത്തുകയാണ് ബ്യൂട്ടി എക്‌സ്‌പേർട്ടുകൾ.

ഫൗണ്ടേഷന് നിങ്ങൾക്ക് ജോർജിയോ അർമാനി ലൂമിനസ് സിൽക് ഫൗണ്ടേഷനെ ആശ്രയിക്കാം. ഹാരി രാജകുമാരന്റെ പത്‌നി മേഗന്റെതടക്കം പലരുടെയും ഇഷ്ടപ്പെട്ട ഫൗണ്ടേഷനാണ് ഇത്. 2000ത്തിൽ ഇറങ്ങിയ ഈ ഉത്പന്നത്തിന് ഇന്ന് ആറ് ഷെയിഡുകളാണ് ഉള്ളത്. പല സ്ത്രീകളും ഇന്ന് തങ്ങളുടെ ഫൗണ്ടേഷൻ ഉപേക്ഷിച്ച് ഇതിലേക്ക മാറിയിട്ടുണ്ട്.

മികച്ച കൺസീലറുകളിലൊന്നാണ് നാഴ്‌സ് റേഡിയന്റ് ക്രീമി കൺസീലർ. മിക്ക ബ്യൂട്ടി എക്‌സ്‌പേർട്ടുകളും കോസ്മറ്റോളജിസ്റ്റുകളും ഇന്ന് സജസ്റ്റ് ചെയ്യുന്നത് നാഴ്‌സ് റേഡിയന്റ് ക്രീമി കൺസീലർ ആണ്. സുഷിരങ്ങൾ അടഞ്ഞ് പോകാതെയും നല്ല ഷേഡജുകളിലും കണ്ണിനു താഴെ നല്ല രീതിയിൽ വർക്ക് ചെയ്യുന്നതുമാണ് ഈ കൺസീലർ. പ്രായം കൂടുന്നവരിൽ ഇത് നല്ല പ്രോഡക്ടാണ്.

ലിപ്സ്റ്റിക്കിൽ ലോറിയലിന്റെ ഏജ് പെർഫഎക്ട് റൗഗ് ലൂമിയർ മികച്ചതാണ്. ലോറിയലിന്റെ ആദ്യ ലിപ്‌സ്റ്റിക്കും ഇതാണ്. മസ്‌കാരകളിൽ ലാൻകോം ഹൈപ്‌നോസ് മികച്ചതാണ്. എലിസബത്ത് ആർഡൻ വൈറ്റമിൻ സി സെറമൈഡ് കാപ്‌സ്യൂൾ നല്ല സിറമാണ്. വൈറ്റമിൻ സി ധാരളമായി അടങ്ങിയ ഈ കാപ്‌സ്യൂളുകൾ സ്‌കിന്നുകൾക്ക് വളരെ നല്ലതാണ്. പ്രോ കൊളാജിൻ മറൈൻ ക്രീം ഈ കമ്പനിയുടെ തന്നെ എൽമിസ് നല്ല ക്ലെൻസറുമാണ്. പ്രോ കൊളാജിൻ ക്ലെൻസിങ് ബാം ഉപയോഗിച്ചാൽ ദിവസവും ഫേഷ്യൽ ചെയ്തത് പോലുള്ള ഇഫക്ടാണ്. പെഴ്‌സി ആൻഡ് റീഡ് വണ്ടർ ബാം നല്ല ആന്റി ഏജിങ് ഹെയർ പ്രോഡക്ട് ആണ്. ആലിസൺ യങിന്റെ പ്രിയ പ്രോഡക്ടാണ് ഇത്. സിഎസിഐ ഫേഷ്യൽ മികച്ച ഒന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP