Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വർണനിധി നൽകാമെന്നു പറഞ്ഞു യുനാനി ഡോക്ടറിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

സ്വർണനിധി നൽകാമെന്നു പറഞ്ഞു യുനാനി ഡോക്ടറിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊല്ലങ്കോട്: സ്വർണനിധി നൽകാമെന്നു പറഞ്ഞു യുനാനി ഡോക്ടറിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. തമിഴ്‌നാട് ഉടുമൽപേട്ട തെൻപൂതനത്തംപട്ടി പൊണ്ണ എന്ന ചിന്നരാജ് (50) ആണ് ഇന്നലെ അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. കോയമ്പത്തൂർ പെരിയനായ്ക്കൻപാളയത്തെ നടരാജനെ സ്വർണ നിധി കൈമാറാമെന്നു പറഞ്ഞു വിളിച്ചു വരുത്തിയ ശേഷം സ്വർണം പൂശിയ നാണയങ്ങൾ കാണിച്ചു 15 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയെന്നാണു കേസ്.

സംസ്ഥാന അതിർത്തിയായ ഗോവിന്ദാപുരത്ത് കഴിഞ്ഞ മാസം 16നാണു തട്ടിപ്പ് നടന്നത്. സംഭവത്തിൽ ഇനിയും പൊലീസിന്റെ വലയിലാകാനുള്ള ഒന്നാം പ്രതിക്കൊപ്പം നടരാജനിൽ നിന്നു പണം തട്ടിയെടുത്തയാളാണു പിടിയിലായ ചിന്നരാജ് എന്നു പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തു നിന്ന് ഒന്നും രണ്ടും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച മുതലമട സ്വദേശി നേരത്തെ അറസ്റ്റിലായിരുന്നു.

ആദ്യം 4,000 രൂപയ്ക്ക് ഏതാനും സ്വർണ നാണയങ്ങൾ കൈമാറി വിശ്വാസം ആർജിച്ചതിനു ശേഷമാണ് 25 ലക്ഷത്തോളം രൂപയുടെ സ്വർണനിധി പൂർണമായും കൈമാറാമെന്ന ധാരണയിൽ ഗോവിന്ദാപുരത്തു നടരാജനെ എത്തിച്ചത്. പണവും സ്വർണനിധിയും പരസ്പരം കാണിക്കുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായി വ്യാജ നാണയങ്ങൾ കാറിലേക്കിട്ടു പണവുമായി ചിന്നരാജും ഒന്നാം പ്രതിയും രക്ഷപ്പെട്ടതാണു സംശയത്തിനിടയാക്കിയതും കേസിലേക്ക് എത്തുന്നതും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP