Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൊബൈൽ നമ്പർ പോർട്ടു ചെയ്യുന്നതിന് ഇനി ഒരാഴ്ച കാത്തിരിക്കേണ്ട; 3 മുതൽ 5 ദിവസം കൊണ്ട് നിങ്ങൾക്ക് പുതിയ കണക്ഷനിലേക്ക് മാറാം: മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിയമങ്ങൾ മാറുന്നു

മൊബൈൽ നമ്പർ പോർട്ടു ചെയ്യുന്നതിന് ഇനി ഒരാഴ്ച കാത്തിരിക്കേണ്ട; 3 മുതൽ 5 ദിവസം കൊണ്ട് നിങ്ങൾക്ക് പുതിയ കണക്ഷനിലേക്ക് മാറാം: മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിയമങ്ങൾ മാറുന്നു

സ്വന്തം ലേഖകൻ

പയോക്താക്കൾക്ക് കൂടുതൽ സൗകര്യം ഒരുക്കി കൊണ്ട് മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിയമങ്ങൾ മാറുന്നു. നേരത്തെ മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്നതിന് ഒരാഴ്ച കാത്തിരിക്കേണ്ടി വരുമായിരുന്നു. എന്നാൽ ഇനി 3 മുതൽ 5 ദിവസം കൊണ്ട് ഉപഭോക്താവിന് പുതിയ കണക്ഷനിലേക്ക് മാറാം. 16 ഡിസംബർ മുതൽ പുതിയ നിയമങ്ങൾ ബാധകമാകും. പുതിയ നിയന്ത്രണങ്ങളോടെ ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എംഎൻപി) സംവിധാനം മുമ്പത്തേതിനേക്കാൾ എളുപ്പമാക്കി.

മൊബൈൽ നമ്പർ പോർട്ടബിലിറ്റി സംവിധാനം കൂടുതൽ വേഗത്തിലും ലളിതമായും നടപ്പാക്കാനാണു ട്രായിയുടെ ഇടപെടൽ. ഒരു സർവീസ് മേഖലയ്ക്കുള്ളിൽ തന്നെ സേവനദാതാക്കളെ മാറ്റാനുള്ള വ്യക്തിഗത പോർട്ടിങ് അപേക്ഷകൾക്കു 3 ദിവസവും മറ്റൊരു സർക്കിളിലേക്കുള്ള മാറ്റത്തിന് 5 ദിവസവുമാണ് ഇനി ആവശ്യമായി വരിക. കോർപറേറ്റ് കണക്ഷനുകൾക്ക് പോർട്ടിങ് പൂർത്തിയാക്കാൻ 5 ദിവസം വേണം. നിലവിൽ നമ്പർ പോർട് ചെയ്യാൻ 7 ദിവസം വരെയെടുത്തിരുന്നു. കശ്മീരിലും മറ്റു ചില സംസ്ഥാനങ്ങളിലും 15 ദിവസവും. പലർക്കും ഇതിലേറെ ദിവസങ്ങളെടുക്കുന്നതായി പരാതി ഉയർന്നതോടെയാണു ട്രായിയുടെ ഇടപെടൽ.

പോർട്ടബിലിറ്റി പൂർത്തിയാക്കാനുള്ള യുണിക് പോർട്ടിങ് കോഡ് (യുപിസി) ലഭിക്കാനുള്ള മാനദണ്ഡങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്. ഒരു മൊബൈൽ കണക്ഷൻ 90 ദിവസമെങ്കിലും ഉപയോഗിച്ചവർക്കു മാത്രമെ പോർട്ടിങ് സൗകര്യം ഉപയോഗിക്കാൻ സാധിക്കൂ. നിലവിലുള്ള കണക്ഷന്റെ ബിൽ പൂർണമായി നൽകിയിരിക്കണം. ജമ്മുകശ്മീർ, അസം, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ 30 ദിവസവും മറ്റു സർക്കിളുകളിൽ 4 ദിവസവുമാണു യുപിസിയുടെ കാലാവധി. കഴിഞ്ഞ ഡിസംബറിൽ ട്രായ് നൽകിയ ശുപാർശകൾ നടപ്പാക്കാൻ ആദ്യം 6 മാസമാണ് സമയം അനുവദിച്ചിരുന്നത്. എന്നാൽ പല കാരണങ്ങളാലും ഇതു നീളുകയായിരുന്നു.

പോർട്ടബിലിറ്റിയെക്കുറിച്ച് ഉപയോക്താവിനു തെറ്റായ വിവരങ്ങൾ നൽകുകയോ ആവശ്യം നിരസിക്കുകയോ ചെയ്താൽ 10,000 രൂപ വരെ പിഴ ചുമത്താം. കോർപറേറ്റ് കമ്പനികളുടെ പോർട്ടിങ്, നിലവിലുള്ള 50 എണ്ണത്തിൽ നിന്നു 100 ആയി ഉയർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP