Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൂട്ടുകെട്ടുകളാണ് ക്രിക്കറ്റ്; സ്ലോ പിച്ചിൽ അനായാസം ബാറ്റ് വീശി ഷായി ഹോപ്പിനെ പോലും അത്ഭുതപ്പെടുത്തി ഹെറ്റ്‌മെയർ മുന്നേറിയപ്പോൾ ജയം കൈവള്ളയിലൊതുക്കി കരീബിയൻ പട; ചെന്നൈ ഏകദിനത്തിൽ കോഹ്ലിയെയും കൂട്ടുകാരെയും നിഷ്പ്രഭരാക്കി ഹെറ്റ്‌മെയറും ഹോപ്പും സെഞ്ചുറി കൂട്ടുകെട്ടിൽ ജയം കുറിച്ചപ്പോൾ വിൻഡീസ് ഒരുപടി മുന്നിൽ; എട്ട് വിക്കറ്റ് തോൽവി മറക്കാൻ ടീം ഇന്ത്യക്ക് ഇനി വിശാഖപട്ടണം

കൂട്ടുകെട്ടുകളാണ് ക്രിക്കറ്റ്; സ്ലോ പിച്ചിൽ അനായാസം ബാറ്റ് വീശി ഷായി ഹോപ്പിനെ പോലും അത്ഭുതപ്പെടുത്തി ഹെറ്റ്‌മെയർ മുന്നേറിയപ്പോൾ ജയം കൈവള്ളയിലൊതുക്കി കരീബിയൻ പട; ചെന്നൈ ഏകദിനത്തിൽ കോഹ്ലിയെയും കൂട്ടുകാരെയും നിഷ്പ്രഭരാക്കി ഹെറ്റ്‌മെയറും ഹോപ്പും സെഞ്ചുറി കൂട്ടുകെട്ടിൽ ജയം കുറിച്ചപ്പോൾ വിൻഡീസ് ഒരുപടി മുന്നിൽ; എട്ട് വിക്കറ്റ് തോൽവി മറക്കാൻ ടീം ഇന്ത്യക്ക് ഇനി വിശാഖപട്ടണം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: വിരാട് കോഹ്ലിയും കൂട്ടരും കുറിച്ചിട്ട 288 റൺസ് വിജയലക്ഷ്യം അനായാസം താണ്ടിക്കയറി വിൻഡീസിന്റെ മനോഹരമായ ഒരു ഓർമപ്പെടുത്തൽ. ട്വന്റി-20 പരമ്പര നിങ്ങൾ ജയിച്ചിരിക്കാം. ഏകദിനപരമ്പരയിൽ ഒന്നുപൊരുതി നോക്കാൻ തന്നെയാണ് തീരുമാനം. ഷിംറൺ ഹെറ്റ്‌മേയറിന്റെയും ഷായി ഹോപ്പിന്റെയും സെഞ്ച്വറികളുടെ ബലത്തിൽ കരീബിയൻ പട 13 പന്ത് ബാക്കി നിൽക്കെ എട്ടുവിക്കറ്റിന് ഇന്ത്യയെ മറികടന്നു. മൂന്നുമത്സരങ്ങളുടെ പരമ്പരയിൽ 1-0 ലീഡ്. ഇന്ത്യയിൽ ഇന്ത്യക്കെതിരെ ഏകദിനത്തിൽ ചേസ് ചെയ്യുമ്പോൾ രണ്ടുബാറ്റ്‌സ്മാന്മാർ സെഞ്ചുറി നേടുന്നതും ആദ്യം.

ഹെറ്റ്‌മെയർ തന്റെ കരിയറിലെ ഏറ്റവും മികച്ച 139 റൺസാണ് വാരിക്കൂട്ടിയത്. രണ്ടാം വിക്കറ്റിൽ ഓപ്പണർ ഷായി ഹോപ്പിനൊപ്പം 218 റൺസിന്റെ കൂട്ടുകെട്ട്. ഹോപ്പ് 102 റൺസ് നോട്ട് ഔട്ട്. ക്രിക്കറ്റ് കൂട്ടുകെട്ടുകളുടേതാണ് ഹോപ്പ് പറഞ്ഞതും അതുകൊണ്ട് തന്നെ. പിച്ച് അൽപം സ്ലോ ആയിരുന്നെന്നും ഹെറ്റ്‌മെയർ ഇത്ര അനായാസം എങ്ങനെ ബാറ്റ് ചെയ്‌തെന്നും ഹോപ്പ് അത്ഭുതപ്പെട്ടു. ഹെറ്റ്മയർ 106 പന്തിൽ 11 ഫോറും ഏഴു സിക്‌സും സഹിതം 139 റൺസെടുത്ത് പുറത്തായി. 38ാം ഏകദിന ഇന്നിങ്‌സിൽ അഞ്ചാം സെഞ്ചുറി കുറിച്ച ഹെറ്റ്മയർ വിൻഡീസ് താരത്തിന്റെ റെക്കോർഡും നേടി. 46ാം ഇന്നിങ്‌സിൽ അഞ്ചാം സെഞ്ചുറി കണ്ടെത്തിയ ഷായ് ഹോപ്പിന്റെ റെക്കോർഡാണ് ഹെറ്റ്മയർ തകർത്തത്. എട്ടു പന്തിൽ ഒൻപതു റൺസുമായി സുനിൽ അംബ്രിസാണ് വിൻഡീസ് നിരയിൽ പുറത്തായത്

കീറോസ് പൊള്ളാർഡ് ടോസ് കിട്ടിയ പാടെ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 287 റൺസ് നേടിയത്. അർധസെഞ്ചുറി നേടി തിളങ്ങിയ ശ്രേയസ് അയ്യർ, ഋഷഭ പന്ത് എന്നിവരുടെ ഇന്നിങ്‌സുകളാണ് ആതിഥേയർക്ക് സമാന്യം ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. കെ.എൽ.രാഹുൽ(6), വിരാട് കോലി(4), രോഹിത് ശർമ(36), ശ്രേയസ് അയ്യർ ( 70), ഋഷഭ് പന്ത് (71), കേദാർ ജാദവ് (40), രവീന്ദ്ര ജഡേജ (21 ), ശിവം ദുബെ(9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്കു നഷ്ടമായത്. ദീപക് ചാഹർ (7*), മുഹമ്മദ് ഷാമി (പൂജ്യം) എന്നിവർ പുറത്താകാതെ നിന്നു.

വെസ്റ്റിൻഡീസിനായി ഷെൽഡൻ കോട്രൽ, അൽസാരി ജോസഫ്, കീമോ പോൾ എന്നിവർ രണ്ടു വിക്കറ്റ് വീതവും പൊള്ളാർഡ് ഒരു വിക്കറ്റും വീഴ്‌ത്തി.പരമ്പരയിലെ രണ്ടാം മത്സരം 18ാം തീയതി വിശാഖപട്ടണത്ത് നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP