Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒത്തുതീർപ്പുകരാർ മാനേജ്മെന്റ് നടപ്പാക്കുന്നില്ല; മുത്തൂറ്റ് ഫിനാൻസിന്റെ 43 ശാഖകളിൽ നിന്ന് 166 തൊഴിലാളികളെ പിരിച്ചുവിട്ട സംഭവത്തിൽ വീണ്ടും സമരം പ്രഖ്യാപിച്ച് സിഐടിയു; ഒരൊറ്റ ഓഫീസ് പോലും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എളമരം കരീം; കരാർ വെറും നോക്കുകുത്തി; മൂത്തൂറ്റിൽ വീണ്ടും തൊഴിലാളികളുടെ അനിശ്ചിതകാല സമരം

ഒത്തുതീർപ്പുകരാർ മാനേജ്മെന്റ് നടപ്പാക്കുന്നില്ല; മുത്തൂറ്റ് ഫിനാൻസിന്റെ 43 ശാഖകളിൽ നിന്ന് 166 തൊഴിലാളികളെ പിരിച്ചുവിട്ട സംഭവത്തിൽ വീണ്ടും സമരം പ്രഖ്യാപിച്ച് സിഐടിയു; ഒരൊറ്റ ഓഫീസ് പോലും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എളമരം കരീം; കരാർ വെറും നോക്കുകുത്തി; മൂത്തൂറ്റിൽ വീണ്ടും തൊഴിലാളികളുടെ അനിശ്ചിതകാല സമരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ തൊഴിൽ മേഖലയിൽ ഏറെ അശാന്തി വിതച്ച സംഭവങ്ങളിൽ ഒന്നായിരുന്നു മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളി സമരം. മുത്തുറ്റ് കേരളം വിടുകയാണെന്ന വാർത്തകളൊക്കെ ഇവിടെ വലിയ ചർച്ചയായിരുന്നു. ഇതേതുടർന്നാണ് സർക്കാർ മുൻകൈയുടത്ത് അനുരഞ്ജന ശ്രമം നടത്തിയതളഴ 52 ദിവസം നീണ്ട സമരം ഹൈക്കോടതി നിരീക്ഷകന്റെ അടിസ്ഥാനത്തിൽ നടന്ന ചർച്ചയിലാണ് ഒത്തുതീർന്നത്. എന്നാൽ ്ഇപ്പോൾ സിഐടിയു ഇവിടെ വീണ്ടും സമരം പ്രഖ്യപിച്ചിരിക്കയാണ്. മാനേജ്മെന്റ് ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പാക്കുന്നില്ലെന്നാണ് സിഐടിയു ആരോപിക്കുന്നത്. ജീവനക്കാരെ കമ്പനി വീണ്ടും പിരിച്ചുവിട്ടത് കരാർ ലംഘനമാണ്. ജനുവരി രണ്ട് മുതലാണ് അനിശ്ചിതകാല സമരം. സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീമാണ് സമരം പ്രഖ്യാപിച്ചത്. മുത്തൂറ്റ് ഫിനാൻസിന്റെ ഒരൊറ്റ ഓഫീസ് പോലും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് സിഐടിയു പ്രഖ്യാപിച്ചിരിക്കുന്നത്.

മാനേജ്മെന്റുമായി ഉണ്ടാക്കിയ സേവന വേതന കരാർ നടപ്പിലാക്കാതെ വന്നതോടെയാണ് സിഐടിയു നേരത്തെ സമരം പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 20 ന് ആരംഭിച്ച സമരം 52 ദിവസം നീണ്ടുനിന്നു. ഒക്ടോബർ പത്തിനാണ് സമരം അവസാനിച്ചത്. ഹൈക്കോടതി നിരീക്ഷകന്റെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തിയ ചർച്ചയിലാണ് ധാരണയായത്. വേതന വർദ്ധനവ് എന്ന ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചു.ശമ്പളപരിഷ്‌കരണം ഉടൻ നടപ്പാക്കുക, പിരിച്ചു വിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്പെൻഷൻ പിൻവലിക്കുക, താൽക്കാലികമായി 500 രൂപ ശമ്പളം വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

എന്നാൽഇത് പാലിക്കാതെ കഴിഞ്ഞ ശനിയാഴ്ച ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ഇമെയിൽ വഴി നൽകുകയാണ് മാനേജ്മെന്റ് ചെയ്തത്. ഇതിന് പിന്നാലെ ജീവനക്കാർക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടിൽ നൽകുകയും ചെയ്തു. 611 ശാഖകളിലും 11 റീജണൽ ഓഫീസുകളിലും 1800 ജീവനക്കാരാണ് മുത്തൂറ്റിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP