Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് സവർക്കറുടെ ചെറുമകൻ; കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കാൻ ശിവസേന തയ്യറാകണമെന്നും രഞ്ജിത്ത് സവർക്കർ

രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് സവർക്കറുടെ ചെറുമകൻ; കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കാൻ ശിവസേന തയ്യറാകണമെന്നും രഞ്ജിത്ത് സവർക്കർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിക്കിടെ നടത്തിയ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് സവർക്കറുടെ ചെറുമകൻ രഞ്ജിത്ത് സവർക്കർ. 'റേപ്പ് ഇന്ത്യ പരാമർശത്തിൽ മാപ്പ് പറയാൻ തന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, രാഹുൽ ഗാന്ധിയെന്നാണ്' എന്ന രാഹുലിന്റെ പരാമർശത്തിന് എതിരെയാണ് അദ്ദേഹം രംഗത്തെത്തിയിട്ടുള്ളത്.

ഈ വിഷയം ചർച്ച ചെയ്യാൻ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേനയുടെ തത്വശാസ്ത്രത്തിന്റെ നട്ടെല്ല് ഹിന്ദുത്വമാണ്. അതിനാൽ രാഹുലിനെതിരെ നടപടി സ്വീകരിക്കാൻ ഉദ്ധവിനോട് ആവശ്യപ്പെടുമെന്നും രഞ്ജിത് സവർക്കർ പറഞ്ഞു.

കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കാൻ ശിവസേന തയ്യറാകണം. കോൺഗ്രസ് മന്ത്രിമാരെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണം. കോൺഗ്രസിന്റെ പിന്തുണയില്ലാതെ ഭരിച്ചാലും ബിജെപി മഹാരാഷ്ട്രയിലെ സർക്കാരിനെതിരെ വോട്ട് ചെയ്യില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP