Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'താഴ്ന്ന ജാതിയിൽപ്പെട്ട നിനക്ക് ബിരിയാണി വിൽക്കാൻ എങ്ങനെ ധൈര്യം വന്നു?' ദളിത് യുവാവിനെ ആൾക്കൂട്ടം ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

'താഴ്ന്ന ജാതിയിൽപ്പെട്ട നിനക്ക് ബിരിയാണി വിൽക്കാൻ എങ്ങനെ ധൈര്യം വന്നു?' ദളിത് യുവാവിനെ ആൾക്കൂട്ടം ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിരിയാണി വിറ്റതിന് ദളിത് യുവാവിന് ആൾക്കൂട്ടത്തിന്റെ മർദ്ദനം. ഗ്രേറ്റർ നോയിഡയിലാണ് ബിരിയാണി വിൽപനക്കാരനായ ദലിത് യുവാവിന് നേരെ ഒരുസംഘം ആളുകളുടെ ആക്രമണം. ജാതി പറഞ്ഞാണ് 43 കാരനായ ബിരിയാണി വിൽപനക്കാരനു നേരെ ആക്രമണം അഴിച്ചുവിടുന്നത്. ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു.

താഴ്ന്ന ജാതിയിൽപ്പെട്ട നിനക്ക് ബിരിയാണി വിൽക്കാൻ എങ്ങനെ ധൈര്യപ്പെട്ടുവെന്നാരോപിച്ചാണ് മർദ്ദിച്ചത്. ബിരിയാണി വിറ്റതിൽ ഇയാളോട് മാപ്പ് പറയാനും ആക്രമികൾ ആവശ്യപ്പെടുന്നുണ്ട്. ഇയാളുടെ സഹായികളും കൂടെ ജോലി ചെയ്യുന്നവരും ഭയന്നു മാറി നിൽക്കുന്നതും കാണാം.

സംഭവത്തിൽ രബുപുര പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ കണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മർദ്ദനമേറ്റ ബിരിയാണി വിൽപനക്കാരനോട് പൊലീസ് വിവരങ്ങൾ ആരാഞ്ഞു. രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേരാണ് ദൃശ്യങ്ങൾ ഷെയർ ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP