Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫെമിനിസ്റ്റാണോയെന്ന് ആരാധകൻ; ഉറച്ച ശബ്ദത്തിൽ മറുപടി നൽകി അന്ന ബെൻ; നിലപാട് പറയാൻ മടിയില്ലാത്ത നടിയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

ഫെമിനിസ്റ്റാണോയെന്ന് ആരാധകൻ; ഉറച്ച ശബ്ദത്തിൽ മറുപടി നൽകി അന്ന ബെൻ; നിലപാട് പറയാൻ മടിയില്ലാത്ത നടിയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

അഭിനയിച്ച രണ്ട് ചിത്രങ്ങളിലെയും കഥാപാത്രങ്ങൾ ഉറച്ച നിലപാടുള്ളവയായിരുന്നു. ജീവിതത്തിലും അങ്ങനെ തന്നെ എന്ന് വ്യക്തമാക്കുകയാണ് നടി അന്ന ബെൻ. ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകായിരുന്നു അന്ന. നിങ്ങളൊരു ഫെമിനിസ്റ്റാണോ എന്ന ചോദ്യത്തിന് അഭിമാനമുള്ള ഫെമിസ്റ്റാണെന്നായിരുന്നു അന്നയുടെ മറുപടി.

ഫെമിനിസ്റ്റാണോ എന്നു ചോദിക്കുമ്പോൾ വ്യക്തമായി മറുപടി നൽകാതെ പലരും ഓടിയൊളിക്കുന്നതിനിടെ തന്റെ നിലപാട് വ്യക്തമാക്കിയ താരത്തിന് സോഷ്യൽ മീഡിയ കയ്യടിക്കുകയാണ്. അതേസമയം, ആദ്യ സിനിമയിലെ നായകനായ ഷെയ്ൻ നിഗത്തെ കുറിച്ചുള്ള ചോദ്യത്തിന് നല്ല നടനും നല്ല മനുഷ്യനുമെന്നുമായിരുന്നു അന്നയുടെ ഉത്തരം.

രണ്ട് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി അന്ന ബെൻ മാറിക്കഴിഞ്ഞിരിക്കുകയാണ്. 2019 ലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ രണ്ടെണ്ണമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സും ഹെലനും. കുമ്പളങ്ങി നൈറ്റ്‌സിലൂടെ അരങ്ങേറിയ അന്ന രണ്ടാമത്തെ ചിത്രമായ ഹെലനിലൂടെ ശക്തമായ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു. രണ്ട് ചിത്രത്തിലെ കഥാപാത്രങ്ങളും ഉറച്ച നിലപാടുകളുമുള്ളവുമായിരുന്നു.

ഹെലൻ ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ അന്നയുടെ പ്രകടനത്തെ സിനിമ കണ്ടവരെല്ലാം അഭിനന്ദിച്ചിരുന്നു. മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ചിത്രം സർവൈവർ ത്രില്ലർ ഗണത്തിൽ പെടുന്നതാണ്. ലാലും നോബിൾ തോമസും അജു വർഗ്ഗീസുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP