Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വധുവിന്റെ വീട്ടുകാർ തന്റെ ഷൂസ് ഒളിപ്പിച്ചുവച്ചത് വരൻ പയ്യൻസിന് ഇഷ്ടമായില്ല; വധുവിന്റെ കൂട്ടുകാരികളെ മൊത്തം അസഭ്യത്തിൽ കുളിപ്പിച്ചതിന് പുറമേ ആശ്വാസവാക്ക് പറഞ്ഞവരുടെ കരണത്തും പൊട്ടിച്ചു; കാര്യങ്ങൾ കൈവിട്ടുപോയതോടെ വരനെ അടിച്ചുപുറത്താക്കി വധു; മുസാഫർനഗറിൽ കല്യാണച്ചടങ്ങ് മൊത്തം അലമ്പായപ്പോൾ പുലിവാല് പിടിച്ചത് വരന്റെ വീട്ടുകാരും

വധുവിന്റെ വീട്ടുകാർ തന്റെ ഷൂസ് ഒളിപ്പിച്ചുവച്ചത് വരൻ പയ്യൻസിന് ഇഷ്ടമായില്ല; വധുവിന്റെ  കൂട്ടുകാരികളെ മൊത്തം അസഭ്യത്തിൽ കുളിപ്പിച്ചതിന് പുറമേ ആശ്വാസവാക്ക് പറഞ്ഞവരുടെ കരണത്തും പൊട്ടിച്ചു; കാര്യങ്ങൾ കൈവിട്ടുപോയതോടെ വരനെ അടിച്ചുപുറത്താക്കി വധു; മുസാഫർനഗറിൽ കല്യാണച്ചടങ്ങ് മൊത്തം അലമ്പായപ്പോൾ പുലിവാല് പിടിച്ചത് വരന്റെ വീട്ടുകാരും

മറുനാടൻ ഡെസ്‌ക്‌

 ലക്‌നൗ: മദ്യപിച്ച് കാല് നിലത്തുറയ്ക്കാതെ വിവാഹവേദിയിൽ എത്തിയ വരനെ വധു ഓടിച്ചുവിട്ട സംഭവം ബിഹാറിൽ നിന്ന് കേട്ടത് കഴിഞ്ഞ മാർച്ചിലാണ്. ഇത്തരമൊരുത്തനെ തന്റെ ജീവിതത്തിൽ വേണ്ടെന്ന് വധു തീരുമാനിക്കാൻ കാരണം, അന്ന് മിന്നുകെട്ടാൻ പോലും ബോധമില്ലായിരുന്നു വരന്. യുപിയിലെ സിസൗലി ഗ്രാമത്തിൽ നിന്നാണ് പുതിയ സംഭവം. വരന്റെ ചെരിപ്പ്് ഒളിപ്പിച്ച് വയ്ക്കുന്ന 'Jootha Chupayi ചടങ്ങിനിടയിലാണ് കാര്യങ്ങൾ കൈവിട്ടുപോയത്. വധുവിന്റെ ഭാഗത്ത് നിന്നുള്ളവർ വരന്റെ ഷൂസ് ഒളിപ്പിച്ച് വച്ച ശേഷം പതിവ് പോലെ വിട്ടുനൽകാൻ പണം ആവശ്യപ്പെട്ടു. 22 കാരനായ വിവേക് കുമാറിന് അത് അത്രയ്ക്ക് അങ്ങട് പിടിച്ചില്ല. ആകെ ചൂടായ പയ്യൻസ് സ്ത്രീകളെ മൊത്തം അസഭ്യത്തിൽ കുളിപ്പിച്ചു. ആൾ സ്ത്രീവിരുദ്ധനാണോയെന്ന് അറിയില്ല. ഏതായാലും വിവരം അറിഞ്ഞപ്പോൾ വധുവിന് സംഭവം പിടിച്ചില്ല. ഈ കല്യാണത്തിന് താൻ ഇല്ലെന്ന് ധൈര്യമായി അങ്ങ് പ്രഖ്യാപിച്ചു. അവിടം കൊണ്ടും തീർന്നില്ല കാര്യങ്ങൾ.

ചൂടായ പയ്യൻസിനെ തണുപ്പിക്കാൻ വധുവിന്റെ കുടുംബം ആവതും നോക്കിയിരുന്നു. ഇതൊക്കെ ഒരുതമാശയല്ലേ...ചടങ്ങല്ലേ..മോനെയെന്നൊക്കെ പറഞ്ഞു. ആരുകേൾക്കാൻ. പയ്യൻസ് കൂടുതൽ ചൂടായതല്ലാതെ പ്രയോജനമൊന്നും ഉണ്ടായില്ല. കൂടുതൽ പേരെ ചീത്ത പറഞ്ഞുവെന്ന് മാത്രമല്ല, ഒരാൾക്കിട്ട് രണ്ടുപൊട്ടിക്കുകയും ചെയ്തു. വിവാഹം വേണ്ടെന്ന് വച്ചതോടെ വരനെയും, പിതാവിനെയും രണ്ടുംബന്ധുക്കളെയും ഒഴിച്ചുള്ള സംഘത്തെ വധുവിന്റെ വീട്ടുകാർ മടക്കി അയച്ചു. വരനും പിതാവും അടക്കം നാലുപേരും കുടുങ്ങിയെന്ന് പറഞ്ഞാൽ മതിയല്ലോ. വരനെ വധുവിന്റെ വീട്ടുകാർ ബന്ദിയാക്കിയതോടെ, പൊലീസും രംഗത്തെത്തി.

ഒടുവിൽ സ്ത്രീധനമായി നൽകിയ 10 ലക്ഷം രൂപ മടക്കിക്കൊടുക്കാമെന്ന് സമ്മതിച്ചതോടെയാണ് വരനെയും സംഘത്തെയും വിട്ടയച്ചത്. ഇരുവീട്ടുകാരും തമ്മിൽ ഒത്തുതീർപ്പിലെത്തിയതോടെ ബൊരാകലാൻ സ്റ്റേഷനിലെ പൊലീസുകാർക്ക് പ്രത്യേകിച്ച് പണിയൊന്നും ഉണ്ടായിരുന്നില്ല. ആരും സ്റ്റേഷനിൽ പരാതിപ്പെട്ടുമില്ല.

ഗ്രാമമുഖ്യന്മാരിൽ ഒരാളായ ഭാരതീയ കിസാൻ യൂണിയന്റെ നരേഷ് തികെയ്ത് പ്രശ്‌നം തീർക്കാൻ ഇടപെട്ടിരുന്നു. പലവട്ടം പെൺകുട്ടിയെ നിർബന്ധിച്ചെങ്കിലും വിവാഹത്തിന് വഴങ്ങാൻ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. വരൻ വിവേക് കുമാർ ഡൽഹി നങ്‌ലോയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. വ്യാഴാഴ്ചയാണ് മുസാഫർഗറിലേക്ക് തന്റെ കുടുംബത്തോടൊപ്പം എത്തിയത്. ഉത്തരേന്ത്യൻ വിവാഹങ്ങളിൽ വധുവിന്റെ ആളുകൾ വരന്റെ ചെരിപ്പ് ഒളിപ്പിച്ച് വച്ച് പണം വാങ്ങിയെടുക്കുന്ന ഒരു ചടങ്ങാണ് 'Jootha Chupayiതമാശ മട്ടിലുള്ള ചടങ്ങ് എന്തുകൊണ്ടാണ് 22 കാരനായ വരനെ ചൊടിപ്പിച്ചതെന്ന് വ്യക്തമല്ല. ഏതായാലും, ഇത്രയും വലിയ ഒരുബോറനെ തനിക്ക് വേണ്ടെന്ന് വധുവും ചിന്തിച്ചുകാണണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP