Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാരാഷ്ട്രയും ഹരിയാനയും ഉയർത്തിയത് കടുത്ത വെല്ലുവിളി; പുരുഷതാരങ്ങൾ പിറകോട്ട് അടിച്ചിട്ടും കേരളത്തെ കൈപടിച്ച് ഉയർത്തിയത് വനിതകൾ; നാല് സ്വർണവുമായി പെൺകുട്ടികളുടെ വിഭാഗത്തിൽ ആൻസി സോജൻ മികച്ച അത്‌ലറ്റ്; പെൺകരുത്തിൽ ദേശീയ സ്‌കുൾ കായിക മേളയിൽ കേരളത്തിന് കിരീടം

മഹാരാഷ്ട്രയും ഹരിയാനയും ഉയർത്തിയത് കടുത്ത വെല്ലുവിളി; പുരുഷതാരങ്ങൾ പിറകോട്ട് അടിച്ചിട്ടും കേരളത്തെ കൈപടിച്ച് ഉയർത്തിയത് വനിതകൾ; നാല് സ്വർണവുമായി പെൺകുട്ടികളുടെ വിഭാഗത്തിൽ ആൻസി സോജൻ മികച്ച അത്‌ലറ്റ്; പെൺകരുത്തിൽ ദേശീയ സ്‌കുൾ കായിക മേളയിൽ കേരളത്തിന് കിരീടം

മറുനാടൻ ഡെസ്‌ക്‌

സംഗ്രൂർ (പഞ്ചാബ്): മഹാരാഷ്ട്രയുടെയും ഹരിയാനയുടെയും കടുത്ത വെല്ലുവിളി അതിജീവിച്ച് കേരളം ദേശീയ സ്‌കൂൾ കായികമേളയിൽ ചാമ്പ്യന്മാർ. പെൺകരുത്തിന്റെ ബലത്തിൽ 273 പോയിന്റുമായാണ് കേരളം ചാമ്പ്യന്മാരായത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര 247 പോയിന്റും മൂന്നാമതുള്ള ഹരിയാന 241 പോയിന്റും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ ലഭിച്ച മെഡലുകളാണ് കേരളത്തിന് കിരീടം സമ്മാനിച്ചത്.

101 പോയിന്റുമായി കേരളം പെൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യന്മാരായി. 61 പോയിന്റുമാലി തമിഴ്‌നാട് രണ്ടാം സ്ഥാനത്തും 55 പോയിന്റുള്ള ഹരിയാണ മൂന്നാമതുമാണ്. ആൺകുട്ടികളുടെ വിഭാഗത്തിൽ മഹാരാഷ്ട്രയ്ക്കാണ് കിരീടം. മഹാരാഷ്ട്രക്ക് 68 പോയിന്റുണ്ട്. 58 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്തും 52 പോയിന്റുള്ള ഹരിയാന മൂന്നാം സ്ഥാനത്തുമെത്തി, നാല് സ്വർണവുമായി പെൺകുട്ടികളുടെ വിഭാഗത്തിൽ ആൻസി സോജൻ മീറ്റിലെ മികച്ച അത്‌ലറ്റായി. ആൺകുട്ടികളുടെ വിഭാഗത്തിൽ മഹാരാഷ്ട്രയുടെ ശിർസെ തേജസ് ആണ് മികച്ച താരം.

ശനിയാഴ്‌ച്ച ആൻസി ട്രിപ്പിൾ സ്വർണ നേട്ടത്തിലെത്തിയിരുന്നു. 100 മീറ്റർ, 200 മീറ്റർ വിഭാഗങ്ങളിൽ ഒന്നാമതെത്തിയ ആൻസി ലോങ് ജമ്പിൽ മീറ്റ് റെക്കോഡോടെ സ്വർണം സ്വന്തമാക്കി. സമാപന ദിവസം റിലേയിൽ സ്വർണം നേടിയ ടീമിൽ അംഗമായതോടെ ആൻസിയുടെ അക്കൗണ്ടിൽ നാല് സ്വർണമെത്തി.

താൻ ജനിക്കുംമുമ്പുള്ള മീറ്റ് റെക്കോഡ് തകർത്താണ് ലോങ്ജമ്പിൽ ആൻസി (6.26 മീറ്റർ) ഒന്നാമതായത്. 200 മീറ്റർ 24.36 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ആൻസി സ്വർണം നേടിയത്. ദക്ഷിണേഷ്യൻ ഗെയിംസിൽ വെള്ളി നേടിയ കർണാടകയുടെ പ്രിയ എച്ച്. മോഹനെ മറികടന്നു. കേരളത്തിന്റെ പി.ഡി. അഞ്ജലിക്ക് നാലാംസ്ഥാനം ലഭിച്ചു. ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ എ. രോഹിത്തും പെൺകുട്ടികളുടെ വിഭാഗത്തിൽ ആർ. ആരതിയും കേരളത്തിനുവേണ്ടി സ്വർണം നേടി. രോഹിത്തും മീറ്റ് റെക്കോഡ് ഭേദിച്ചു.

ശനിയാഴ്ച മാത്രം കേരളം നാല് സ്വർണവും നാല് വെള്ളിയും അഞ്ച് വെങ്കലവും നേടി. പെൺകുട്ടികളുടെ പോൾവാൾട്ടിൽ ബ്ലെസ്സി കുഞ്ഞുമോൻ, ഹാമർത്രോയിൽ കെസ്സിയ മറിയം ബെന്നി, 100 മീറ്റർ ഹർഡിൽസിൽ ആൻ റോസ് ടോമി, ആൺകുട്ടികളുടെ പോൾവാൾട്ടിൽ അലൻ ബിജു എന്നിവർ വെള്ളി നേടി. പെൺകുട്ടികളുടെ ക്രോസ് കൺട്രിയിൽ കെ.പി. സനിക, ലോങ്ജമ്പിൽ പി.എസ്. പ്രഭാവതി, 400 മീറ്റർ ഹർഡിൽസിൽ കെ.ടി. ആദിത്യ എന്നിവരും ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ ആർ.കെ. സൂര്യജിത്ത്, ലോങ്ജമ്പിൽ ടി.ജെ. ജോസഫ് എന്നിവരും വെങ്കലം നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP