Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തത്സമയ റിപ്പോർട്ടിൽ നിന്ന മാധ്യമ പ്രവർത്തകയെ കയറിപ്പിടിക്കാൻ ശ്രമം; മാധ്യമപ്രവർത്തകയെ അപമാനിച്ചയാൾ പെലീസ് പിടിയിലായി; നടപടി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വിവാദമായതിന് പിന്നാലെ

തത്സമയ റിപ്പോർട്ടിൽ നിന്ന മാധ്യമ പ്രവർത്തകയെ കയറിപ്പിടിക്കാൻ ശ്രമം; മാധ്യമപ്രവർത്തകയെ അപമാനിച്ചയാൾ പെലീസ് പിടിയിലായി; നടപടി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വിവാദമായതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ജോർജിയ: തത്സമയ വാർത്താ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകയെ അപമാനിച്ചയാൾ പിടിയിൽ. ജോർജിയയിലെ എൻബിസിയുടെ WSAV ടിവിയിലെ അലക്സ് ബൊസാർജിയെയാണ് കൃത്യനിർവഹത്തിനിടെ യുവാവ് അക്രമിച്ചത്. സംഭവത്തിൽ തോമസ് കാലവേ (43) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം സാവന്ന പാലത്തിൽ നിന്ന് തത്സമയം മാരത്തോൺ റിപ്പോർട്ട് ചെയ്യുകയായിരുന്നു അലക്സ് ബൊസാർജാൻ. തത്സമയദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ആളുകൾ ക്യാമറയിലേക്ക് നോക്കി കൈവീശി കാണിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് തോമസ് ഓടി വന്ന് ബൊസാർജണിന്റെ പിൻഭാഗത്ത് അനുചിതമായ രീതിയിൽ കയറിപിടിച്ചത്. തുടർന്ന് അവർ ഒരു നിമിഷം സ്തംഭിച്ചു നിന്നെങ്കിലും തന്റെ ജോലി തുടരുകയായിരുന്നു.

തനിക്ക് ഉണ്ടായ അനുഭവം ബൊസാർജാൻ തന്നെ സാമൂഹികമാധ്യമങ്ങിലൂടെ പങ്കുവെക്കുന്നുണ്ട്. നിങ്ങൾ എന്നെ കയറിപിടിച്ചു പരസ്യമായി അപമാനിച്ചു, സ്ത്രീകൾക്ക് നേരെ ജോലി സ്ഥലത്തോ മറ്റെവിടെയാണെങ്കിലുമോ ഇത്തരത്തിൽ അതിക്രമങ്ങൾ ഉണ്ടാകാൻ പാടില്ല. സ്ത്രീകളോട് കുറച്ച് കൂടി നന്നായി പെരുമാറൂ'' എന്നാണ് ബൊസർജാൻ തന്റെ ട്വിറ്ററിൽ കുറിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP