Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അത് അബദ്ധം പറ്റിയത്; സ്ത്രീകളടക്കം 61 അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ സ്വന്തം ലൈംഗികാവയവത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് സിപിഎം ലോക്കൽ സെക്രട്ടറി; പാലമേൽ വടക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ ശശികുമാറിനെ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്ത് ചാരുംമൂട് ഏരിയാകമ്മറ്റി; നടപടി ശക്തമാക്കണമെന്ന് എതിർ വിഭാഗം; സഖാവിന് വേണ്ടി ന്യായീകരണ തൊഴിലാളികളും രംഗത്ത്

അത് അബദ്ധം പറ്റിയത്; സ്ത്രീകളടക്കം 61 അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ സ്വന്തം ലൈംഗികാവയവത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് സിപിഎം ലോക്കൽ സെക്രട്ടറി; പാലമേൽ വടക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ ശശികുമാറിനെ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്ത് ചാരുംമൂട് ഏരിയാകമ്മറ്റി; നടപടി ശക്തമാക്കണമെന്ന് എതിർ വിഭാഗം; സഖാവിന് വേണ്ടി ന്യായീകരണ തൊഴിലാളികളും രംഗത്ത്

ശ്രീലാൽ വാസുദേവൻ

നൂറനാട്: സ്ത്രീകൾ അടക്കം 61 അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ സ്വന്തം ലൈംഗികാവയവത്തിന്റെ ചിത്രം പോസ്റ്റു ചെയ്ത സിപിഎം നേതാവിനെതിരേ പാർട്ടി നടപടി. സിപിഎം പാലമേൽവടക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി, ചാരുംമൂട് ഏരിയാ കമ്മറ്റിയംഗം, കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മറ്റിയംഗം, ആശാ വർക്കേഴ്സ് യൂണിയൻ സെക്രട്ടറി എന്നീ പദവികൾ വഹിക്കുന്ന ആർ ശശികുമാറിറെ മൂന്നു മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ചേർന്ന ചാരുംമൂട് ഏരിയാ കമ്മറ്റി യോഗമാണ് നടപടി സ്വീകരിച്ചത്.

അതേസമയം, തെറ്റു ചെയ്ത സഖാവിനെ രക്ഷിക്കാനാണ് പാർട്ടി ശ്രമിക്കുന്നത് എന്ന ആരോപണവുമായി എതിർപക്ഷം രംഗത്തു വന്നു. ശശികുമാറിനെ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന എതിർ പക്ഷം, സൈബർ കേസ് നൽകണമെന്നും ആവശ്യപ്പെടുന്നു. അഞ്ചു ദിവസം മുമ്പാണ് ഗോവിന്ദപ്പിള്ള സ്മാരക ലൈബ്രറിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ശശികുമാർ ചിത്രം പോസ്റ്റ് ചെയ്തത്. ഗ്രൂപ്പിലുണ്ടായിരുന്നവർ ഇതു കണ്ട് ഞെട്ടിയെങ്കിലും പടം കൈവിട്ടു പോയ വിവരം സഖാവ് അറിഞ്ഞില്ല. അതു കാരണം പോസ്റ്റ് ഡിലീറ്റ് ചെയ്യാനും കഴിഞ്ഞില്ല.

ഗ്രൂപ്പിലുണ്ടായിരുന്ന മറ്റുള്ളവർ വിവരം ചൂണ്ടിക്കാണിച്ചിട്ടും ശശികുമാർ അറിഞ്ഞില്ല. പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ട സമയ പരിധി കഴിഞ്ഞപ്പോഴാണ് വിവരം ശശികുമാർ അറിഞ്ഞതത്രേ. ഇതോടെ ഗ്രൂപ്പിന്റെ ഏക അഡ്‌മിനായ ശശികുമാർ അംഗങ്ങളെ ഓരോരുത്തരെയായി റിമൂവ് ചെയ്തു. പക്ഷേ, നേരത്തേ തന്നെ ചിത്രത്തിന്റെ സ്‌ക്രീൻ ഷോട്ട് എടുത്തു വച്ചിരുന്നവർ ഇത് വിവാദമാക്കി. ഇതോടെ ശശികുമാറിനെ എതിർത്തും അനുകൂലിച്ചും പ്രവർത്തകർ രംഗത്തു വന്നു. പാരലൽ കോളജ് അദ്ധ്യാപകൻ കൂടിയായ ശശികുമാർ ആദ്യമായല്ല ഇത്തരം വികൃതികൾ കാണിക്കുന്നതെന്ന് എതിർപക്ഷം ആരോപിക്കുന്നു. ഈ നവോഥാന നായകന് സ്ത്രീകളെ കണ്ടാൽ ഹാലിളകുന്ന കൂട്ടത്തിലാണെന്ന് അവർ പറയുന്നു.

വനിത സഖാക്കൾ ലോക്കൽ കമ്മറ്റി സെക്രട്ടറിയിൽ നിന്ന് ഒരകലം പാലിച്ചാണ് നിൽക്കുന്നതത്രേ. ഇദ്ദേഹം ഒറ്റയ്ക്കാണ് പാർട്ടി ഓഫീസിൽ ഇരിക്കുന്നത് എങ്കിൽ സ്ത്രീകൾ അവിടേക്ക് കയറാറുമില്ല. കഴിഞ്ഞ ദിവസം ചേർന്ന ലോക്കൽ, ഏരിയാ കമ്മറ്റികളാണ് ശശികുമാറിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. സസ്പെൻഷൻ വെറും നാടകമാണെന്നും മുതിർന്ന നേതാക്കൾ ഇദ്ദേഹത്തെ രക്ഷിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ഒരു വിഭാഗം പറയുന്നു. ശശികുമാറിന് എതിരേ കടുത്ത നടപടി എടുത്താൽ അത് പാർട്ടിക്ക് നാണക്കേടാകുമെന്നാണ് നേതാക്കൾ പറയുന്നത്.

ശശികുമാറിന് വേണ്ടി ന്യായീകരണ തൊഴിലാളികളും രംഗത്തുണ്ട്. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ശശികുമാറിനെ ഒതുക്കാനുള്ള നീക്കമാണത്രേ നടക്കുന്നത്. ഇത്രയും സ്വഭാവ ശുദ്ധിയുള്ള ഈ നല്ല മനുഷ്യനെ താറടിച്ച് കാണിക്കാനാണ് എതിർപക്ഷം ശ്രമിക്കുന്നത് എന്നും പറയുന്നു. അതേ സമയം, പാർട്ടി കമ്മറ്റികൾക്ക് മുന്നിൽ ശശികുമാർ തനിക്ക് പറ്റിയ അബദ്ധം തുറന്നു സമ്മതിച്ചുവെന്നാണ് വിവരം. കൈയബദ്ധം പറ്റിയതാണ് നാറ്റികരുത് എന്നായിരുന്നു ക്ഷമാപണം. ഇതൊക്കെ കണക്കിലെടുത്താണ് ലളിതമായ നടപടി പാർട്ടി സ്വീകരിച്ചത് എന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP