Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിൽ ഈ മണ്ഡലകാലത്തെ വരവ് 100 കോടി; 2017നെക്കാൾ നടവരവ് കൂടുമെന്ന പ്രതീക്ഷയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്;നാണയങ്ങൾ എണ്ണാനായി തിരുപ്പതി മോഡൽ ഉടൻ നിലവിൽ വരും

ശബരിമലയിൽ ഈ മണ്ഡലകാലത്തെ വരവ് 100 കോടി; 2017നെക്കാൾ നടവരവ് കൂടുമെന്ന പ്രതീക്ഷയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്;നാണയങ്ങൾ എണ്ണാനായി തിരുപ്പതി മോഡൽ ഉടൻ നിലവിൽ വരും

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: ശബരിമലയിൽ ഈ മണ്ഡലകാലത്തെ വരവ് 100 കോടി രൂപ കടന്നതായി ദേവസ്വം ബോർഡ് അധികൃതർ. ഇത്തവണ 2017-ലേതിനേക്കാൾ വരവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം ബോർഡ് അംഗം എൻ.വിജയകുമാർ പറഞ്ഞു.

കാണിക്കപ്പണം അതത് ദിവസം എണ്ണിത്തിട്ടപ്പെടുത്താനാകുന്നില്ല. അഞ്ച് കോടിയോളം രൂപയെങ്കിലും എണ്ണാനുണ്ട്. നാണയങ്ങൾ തൂക്കി തുക നിശ്ചയിക്കുന്ന തിരുപ്പതി മോഡൽ ശബരിമലയിലും നടപ്പാക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. ഹൈക്കോടതിയുടെ അനുമതികൂടി ലഭിക്കുന്നമുറയ്ക്ക് നാണയങ്ങൾ തൂക്കി തുക നിശ്ചയിക്കും.

ഇതിനായി ദേവസ്വം ബോർഡ് തിങ്കളാഴ്ച ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. ശബരിമലയിലെ വരവ് കൂടുന്നതിനാൽ ദേവസ്വംബോർഡിന് സാമ്പത്തികപ്രതിസന്ധി മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.

പമ്പാ ഗണപതികോവിലിന് സമീപത്തും അരവണയും അപ്പവും നൽകിത്തുടങ്ങി. ആദ്യദിവസം 1300 ടിൻ അരവണയാണ് ഇവിടെനിന്ന് നൽകിയത്. തുടർന്നുള്ള ദിവസങ്ങളിൽ ഇത് കൂടി.

ഓൺലൈൻ പ്രീ പെയ്ഡ് കൗണ്ടറുകളും ഇവിടെ തുടങ്ങും. ശനിയാഴ്ച സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്കായിരുന്നു. തീർത്ഥാടകരുടെ ക്യൂ നടപ്പന്തലും കവിഞ്ഞ് നീണ്ടു.

ശബരിമലയിൽ വെള്ളിയാഴ്ച വൈകീട്ട് വരെയുള്ള വരവ്

ആകെ വരവ് (2019)

100,01,66,588

കാണിക്ക-34,14,52,850

അരവണ-41,12,61,850

അപ്പം-6,10,12,420

ഇ-കാണിക്ക-57,202

ആകെ വരവ് (2018)

61,18,54,994

കാണിക്ക-24,43,03,154

അരവണ-22,58,32,945

അപ്പം-2,09,67,555

ഇ-കാണിക്ക-ഇല്ല

ആകെ വരവ് (2017)

110,76,89,178

കാണിക്ക-39,09,49,985

അരവണ-49,12,32,610

അപ്പം-8,68,80,290

ഇ-കാണിക്ക-ഇല്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP