Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട്ടിൽ നിന്നു ഇറങ്ങിയപ്പോൾ ആകെ കൈയിൽ കരുതിയത് 50 രൂപ; ഈ പണത്തിന് ലോട്ടറിയെടുത്തു; മണിക്കൂറുകൾക്കകം കോടിപതിയായി ഷാജി

വീട്ടിൽ നിന്നു ഇറങ്ങിയപ്പോൾ ആകെ കൈയിൽ കരുതിയത് 50 രൂപ; ഈ പണത്തിന് ലോട്ടറിയെടുത്തു; മണിക്കൂറുകൾക്കകം കോടിപതിയായി ഷാജി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഷാജി വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ആകെ കൈയിൽ കരുതിയത് 50 രൂപയായിരുന്നു. ഈ രൂപയെടുത്ത് ലോട്ടറി എടുത്ത് മണിക്കൂറുകൾക്കകം കോടി പതിയായി മാറി ഷാജി. ലോട്ടറി നറുക്കെടുക്കുന്നത് തൊട്ടു മുമ്പാണ് ലോട്ടറി എടുത്തത്. വൈകീട്ട് നാലുമണിയായപ്പോഴേക്കും കോടിപതിയുമായി. മണിക്കൂറുകൾക്കകം കൈവന്ന ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് കോവളം ചൊവ്വര വണ്ടാഴംനിന്ന വീട്ടിൽ കൃപാസദനത്തിൽ ഷാജി. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് ഷാജിക്ക് ലഭിച്ചത്. ചൊവ്വരയിൽ ഡ്രൈവറാണ് ഷാജി.

കോഡി 841039 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ലോട്ടറിയെടുക്കുന്ന പതിവുണ്ട് ഷാജിക്ക്. പലപ്പോഴും കൂട്ടുകാർക്കൊപ്പം ചേർന്നാണ് ലോട്ടറിയെടുക്കുന്നത്. ലോട്ടറി ടിക്കറ്റ് നമ്പറിന്റെ അവസാനം 9, 13 എന്നീ അക്കങ്ങളുണ്ടെങ്കിൽ ആ ടിക്കറ്റ് ഷാജി എടുക്കുമെന്ന് ഉറപ്പാണ്. ഒരിക്കൽ സുഹൃത്തുക്കളായ ഡ്രൈവർമാർക്കൊപ്പം ചേർന്നെടുത്ത ടിക്കറ്റിന് 600 രൂപയുടെ സമ്മാനം ലഭിച്ചിരുന്നു. അതിനുശേഷമാണ് തുടർച്ചയായി ടിക്കറ്റെടുക്കാൻ തുടങ്ങിയത്.

ചെറുകാട് സെന്റ് സെബാസ്റ്റ്യനോസ് പള്ളിയിലെ ഗായകസംഘത്തിൽ അംഗമാണ് ഷാജി. ലോട്ടറിയിടിച്ചാൽ പള്ളിയിലേക്ക് പുതിയ മ്യൂസിങ് സിസ്റ്റം നൽകുമെന്ന് വെള്ളിയാഴ്ച രാത്രി കരോൾ ഗാനം പാടുന്നതിനിടെ പള്ളിയിലെ കപ്യാരായ സന്തോഷിനോട് ഷാജി പറഞ്ഞിരുന്നു. അടുത്ത ദിവസം രാവിലെയാണ് ലോട്ടറിയെടുത്തത്. ലോട്ടറി വിൽപ്പനക്കാരാനായ നെല്ലിമൂട് ശ്രീധരന്റെ കൈയിൽ നിന്നാണ് ലോട്ടറി വാങ്ങിയത്. ബന്ധുവായ മനുവാണ് വൈകീട്ട് നാലുമണിയോടെ ലോട്ടറി ഫലത്തെക്കുറിച്ച് അറിയിച്ചത്. തുടർന്ന് ലോട്ടറി ടിക്കറ്റ് ചൊവ്വര എസ്‌ബിഐയിൽ ഏൽപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP