Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫാത്തിമ ലത്തീഫിന്റെ മരണം സിബിഐക്ക് വിടാൻ തമിഴ്‌നാട് സർക്കാറിന്റെ ശിപാർശ; ഉത്തരവിറങ്ങിയത് കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസർക്കാരും കുടുംബത്തിന് ഉറപ്പ് നൽകിയതിന് പിന്നാലെ

ഫാത്തിമ ലത്തീഫിന്റെ മരണം സിബിഐക്ക് വിടാൻ തമിഴ്‌നാട് സർക്കാറിന്റെ ശിപാർശ; ഉത്തരവിറങ്ങിയത് കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസർക്കാരും കുടുംബത്തിന് ഉറപ്പ് നൽകിയതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടാൻ ശിപാർശ. തമിഴ്‌നാട് സർക്കാറാണ് ഇത് സംബന്ധിച്ച ശുപാർശ നൽകിയിരിക്കുന്നത്. കേസ് സി.ബി.െഎ അന്വേഷിക്കുമെന്ന് കേന്ദ്രസർക്കാരും കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു. കേസ് സിബിഐയെ ഏൽപിക്കുന്നത് സംസ്ഥാന സർക്കാറിന് പരിഗണിക്കാവുന്നതാണെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ജനുവരി 22നകം ചെന്നൈ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് കേസന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

ഐഐടി മദ്രാസിൽ 2006 മുതൽ ഉണ്ടായ അക്രമസംഭവങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി നിർദ്ദേശം. എന്നാൽ സിബിഐ അന്വേഷണത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും കോടതി അറിയിച്ചിരുന്നു. ഫാത്തിമയുടേത് ആത്മഹത്യ തന്നെയെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. സഹപാഠികളുടെ പങ്കും പരിശോധിക്കണമെന്ന് ഫാത്തിമയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നു സംസ്ഥാന സർക്കാർ അറിയിച്ചപ്പോഴായിരുന്നു നിർദ്ദേശം. പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിക്കുന്ന മാനസിക വ്യഥ കണക്കിലെടുത്തു കൂടിയാണു നിർദ്ദേശമെന്നു കോടതി പറഞ്ഞു. കഴിഞ്ഞ മാസം 9നാണു മലയാളി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിനെ ഐഐടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മദ്രാസ് ഐ ഐ ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പിതാവ് അബ്ദുൾ ലത്തീഫ് നേരത്തെ രംഗത്തുവന്നിരുന്നു. അദ്ധ്യാപകരുടേതും വിദ്യാർത്ഥികളുടേതുമടക്കം പത്ത് പേരുകൾ ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. ഇതിൽ മലയാളികളുമുണ്ട്. ഫാത്തിമയുടെ മൃതദേഹം റൂമിൽ മുട്ടുകുത്തിയിരുന്ന രീതിയിലായിരുന്നു, കതക് കുറ്റിയിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ മരണം കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.

സിസിടിവി ദൃശ്യങ്ങളിലും കൃത്രിമം നടന്നിട്ടുണ്ട്. ഇനിയും ചില വെളിപ്പെടുത്തലുകൾ നടത്താനുണ്ടെന്നും അന്വേഷണം വഴിമാറി പോകുമോയെന്ന ഭയം മൂലമാണ് പറയാത്തതെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണം നടത്താമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കുടുംബത്തെ അറിയിച്ചതിന് പിന്നാലെയാണ് നിർണായകമായ വെളിപ്പെടുത്തൽ ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP