Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റിലീസ് പിന്നിട്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം ഇന്റർനെറ്റിൽ; മാമാങ്കത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത് ടോറന്റിൽ ; ഡൗൺലോഡ് ചെയ്തത് ആയിരങ്ങൾ; നിയമനടപടിക്കൊരുങ്ങി അണിയറ പ്രവർത്തകർ

റിലീസ് പിന്നിട്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം ഇന്റർനെറ്റിൽ; മാമാങ്കത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത് ടോറന്റിൽ ; ഡൗൺലോഡ് ചെയ്തത് ആയിരങ്ങൾ; നിയമനടപടിക്കൊരുങ്ങി അണിയറ പ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: റീലീസ് പിന്നിട്ട് മണിക്കൂറുകൾ പിന്നിടുന്നതിന് മുൻപ്  തന്നെ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം ഇന്റർനെറ്റിൽ. ചിത്രത്തിന്റെ തിയേറ്റർ പതിപ്പാണ് പ്രചരിക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോഴാണ് ടോറന്റിൽ സിനിമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തമിഴ് റോക്കേഴ്‌സ് തന്നെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്. നിരവധി പേർ ഇതിടകം ചിത്രം ഡൗൺലോഡ് ചെയ്തു കഴിഞ്ഞതായിട്ടാണ് സൂചന.

ഈ മാസം 12നാണ് മാമാങ്കം തിയേറ്ററുകളിൽ എത്തിയത്. 45 രാജ്യങ്ങളിൽ രണ്ടായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. വിദേശ രാജ്യത്ത് നിന്നുള്ള പ്രിന്റാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. മറ്റ് രാജ്യങ്ങളിൽ നിന്നാണ് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. കേരളപൊലീസിന്റെ സൈബർഡോം സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ചിത്രം നീക്കം ചെയ്യുന്നതിനുള്ള നടപടികളും ആംഭിച്ചു.

മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാർ സംവിധാനംചെയ്ത മാമാങ്കം കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിച്ചത്. സാമൂതിരിയുടെയും വള്ളുവക്കോനാതിരിയുടെയും കുടിപ്പകയുടെ ചരിത്രത്തിലൂന്നിയാണ് മാമാങ്കം കഥപറയുന്നത്. അതേ സമയം ചിത്രം റിലീസിന് മുൻപ് തന്നെ കേസിലും വിവാദത്തിലും പെട്ടിരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് പിള്ളയടക്കമുള്ള്ളവർക്കെതിരെ മുൻപ് കേസ് നിലനിന്നിരുന്നു.

ചിത്രത്തിന്റെ സംവിധാനത്തിലെ പാളിച്ച ചൂണ്ടിക്കാട്ടിയാണ് സജീവ് പിള്ളയെ ചിത്രത്തിൽ നിന്ന് പുറത്താക്കിയത്. ശേഷമാണ് എം.പത്മകുമാറിനെ സംവിധായകനായി സിനിമയിലേക്ക് ക്ഷണിക്കുന്നത്. ചിത്രത്തിന്റെ തീയറ്റർ രംഗങ്ങൾ പ്രചരിപ്പിച്ച് സോഷ്യൽ മീഡിയയിൽ ഡീഗ്രേങ് നടത്താനുള്ള ശ്രമവും നിലനിന്നിരുന്നു. പടത്തെ ഡീ ഗ്രേജ് ചെയ്യാൻ ശ്രമിച്ച മോഹൻലാൽ ഫാൻസിന് ആന്റണി പെരുമ്പാവൂർ പരസ്യ ശാസന നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP